LocalNEWS

നഴ്സുമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പന്തളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

പന്തളം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല പാലമുരുപ്പേല്‍ ലക്ഷം വീട് കോളനിയില്‍ മാരിയപ്പന്‍ (35) ആണ് പിടിയിലായത്.

പന്തളത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇയാള്‍ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പ്രതി മൊബൈലില്‍ ദൃശ്യം പകര്‍ത്തുന്നത് കണ്ട നഴ്സുമാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്ന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പന്തളം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: