NEWS

കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്ബര്‍ ഇട്ടു നല്‍കി; നാലു പേർക്ക് സസ്പെൻഷൻ

കോഴിക്കോട്: കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്ബര്‍ ഇട്ടു നല്‍കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്.
ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.അടുത്തിടെ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാനും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്ബര്‍ നല്‍കിയത്.സംഭവത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസിലെ സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

Back to top button
error: