Month: June 2022
-
Kerala
കോൺഗ്രസിനെ പരിഹസിച്ച് ഇ.പി. ജയരാജൻ “കോൺഗ്രസ് ഓഫീസിൽ ഇന്ദിരയുടെയും സോണിയയുടെയും ഫോട്ടോയില്ല, പകരം സ്വപ്നയായി”
കണ്ണൂര്‍: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ കോൺഗ്രസിനെ പരിഹസിച്ച് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. കോൺഗ്രസ് ഓഫീസിൽ ഇപ്പോൾ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോ ഇല്ലെന്നും പകരം സ്വപ്ന സുരേഷിന്‍റേതാണുള്ളതെന്നും ഇ പി പരിഹസിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്തുള്ള പ്രതിഷേധം കോൺഗ്രസിന്‍റെ ഗതികേടാണെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സി ബി ഐയും എന്‍ ഐ എയും ഒഴിവാക്കിയ കേസാണിതെന്നും സ്വപ്നയ്ക്കൊപ്പം പി സി ജോർജിനെയും ക്രൈം നന്ദകുമാറിനെയും ഒപ്പം കൂട്ടിയാണ് യു ഡി എഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ…
Read More » -
Crime
വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; ഡോക്ടറുടെ ജാമ്യം റദ്ദാക്കി
തൊടുപുഴ: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. തിങ്കളാഴ്ചയ്ക്കകം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പ്രതിയോട് കോടതി നിർദേശിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ് മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലായത്. വിവാഹ വാഗ്‍ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാൻഡിലായെങ്കിലും ഹൈക്കോടതിയില്‍ നിന്നും ജ്യാമം കിട്ടിയതോടെ ലത്തീഫ് മുര്‍ഷിദ് പുറത്തിറങ്ങി. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന്‍ പരാതിക്കാരിയായ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്‍സാപ്പ് സന്ദേശങ്ങളും തെളിവായി ഹാജരാക്കി. ഇത് പരിശോധിച്ചാണ് ജാമ്യം റദ്ദാക്കി കോടതി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെയാണ് മുമ്പ് ജാമ്യം നല്‍കിയത് എന്ന വാദവും…
Read More » -
Kerala
കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു
കോഴിക്കോട്: പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട് 10 വയസുകാരനായ റയാൻ മുഹമ്മദ് മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകനാണ് റയാൻ മുഹമ്മദ്. ജില്ലയിലെ വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരനായ ഷാനിഫ് മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്. ഇന്ന് (ശനി) ഉച്ചക്ക് ഒന്നരയോടെ റയാൻ മുഹമ്മദ് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി.
Read More » -
India
അഗ്‌നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും
തിരുവനന്തപുരം: പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ‍്‍ധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണം എന്നും പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. Protests erupting against the Agnipath Scheme is a clear indication of the sentiments of India's youngsters. In the interest of our country, requested the Hon.@PMOIndia to put the scheme on hold, address criticism by professionals and duly consider the apprehensions of our youth. — Pinarayi Vijayan (@pinarayivijayan) June 18, 2022 ഇതിനിടെ, അഗ്നിപഥിനെതിരെ രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതൽ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന…
Read More » -
India
അഗ്നിപഥ് പ്രക്ഷോഭം: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ
പാറ്റ്ന: ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നും രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്. പഞ്ചാബിലെ ലുധിയാനയില്‍ റെയില്‍വെ സ്റ്റേഷന്‍ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഹരിയാനയിലെ മഹേന്ദർഗഡില്‍ വാഹനം കത്തിച്ചു അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബിഹാറില്‍ ഇതുവരെ 620 പേരെ അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശില്‍ 260 ഉം, തെലങ്കാനയില്‍ നൂറും പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരുടെ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക പരിശീലന കേന്ദ്രങ്ങൾക്ക് പ്രക്ഷോഭത്തില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അക്രമം വ്യാപകമായതോടെ രാജ്യത്താകെ 369 ട്രെയിനുകൾ റദ്ദാക്കി. ഇതില്‍ അറുപതും ബിഹാറിലാണ്. സെക്കന്തരാബാദ് പ്രതിഷേധത്തിലെ പ്രധാന ആസൂത്രകന്‍ എന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റിഡിയിലെടുത്തു. വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത് ആസൂത്രിതമായാണ് പ്രതിഷേധം നടന്നതെന്നാണ്…
Read More » -
Kerala
മോൺസൻ മാവുങ്കൽ കഥയിലെ വിവാദ നായിക അനിത പുല്ലയിൽ ലോകകേരള സഭയ്ക്കിടെ നിയമസഭാ സമുച്ചയത്തിൽ
ഭരണത്തിൻ്റെ ഇടനാഴികളിൽ സ്വച്ഛന്ദം വിഹരിച്ചിരുന്ന വിവാദ നായിക അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭ സമുച്ഛയത്തിലും എത്തി. മോൺസൻ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന നിലയിൽ വിവാദങ്ങളിൽ ഇടം നേടിയിരുന്നു അനിത പുല്ലയിൽ. അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. അനിത പുല്ലയിലിൻ്റെ സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ നിയമസഭാ സമുച്ചയത്തിൽ നിന്നും വാച്ച് ആൻഡ് വാർഡ് ഇവരെ പുറത്തേക്ക് പറഞ്ഞുവിട്ടു. നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭാ ടിവിയുടെ ഓഫീസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്. ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് ലോകകേരള സഭയ്ക്ക് വന്നതെന്നും അനിത പുല്ലയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
Read More » -
Kerala
കൂട്ടുകാരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു
കോഴിക്കോട്: പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റയാനൊപ്പം പുഴയില്‍ മുങ്ങിയ കുട്ടി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടിരുന്നു. റയാന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. റയാൻ മുഹമ്മദിൻ്റെ മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി. കോഴിക്കോട് നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് പതിനാറു വയസുകാരനും ഇന്ന് മരിച്ചിരുന്നു. വടകര കുരിക്കിലാട് സ്വദേശിയായ ഷാനിഫ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ ആയിരുന്നു അപകടം.
Read More » -
NEWS
ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ
പന്തളം: ഭാര്യാ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.തുമ്ബമണ്‍ മാമ്ബിലാലിലെ ഭാര്യ വീട്ടില്‍ താമസിച്ചു വരികയായിരുന്നു സജു.ശാരീരിക വൈകല്യം ഉണ്ടായിരുന്ന ഭാര്യയും മകനും വീട്ടില്‍ ഉള്ളപ്പോഴായിരുന്നു പീഡനശ്രമം. ഭാര്യാ മാതാവിന്റെ പരാതിയെ തുടർന്ന് പന്തളം പോലീസാണ് ഇയാള് അറസ്റ്റ് ചെയ്തത്.
Read More » -
NEWS
മിലിട്ടറി വിവരങ്ങൾ ചോർത്തി നൽകി; കരാർ ജീവനക്കാരൻ അറസ്റ്റിൽ
ഹൈദരാബാദ്: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ (ഡി.ആര്‍.ഡി.എല്‍) രഹസ്യവിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധമുള്ള വനിതക്ക് കൈമാറിയതിന് കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.തെലങ്കാന സ്വദേശി ദുക്ക മല്ലികാര്‍ജുന റെഡ്ഡി (അര്‍ജുന്‍ ബിട്ടു, 29) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍, രചകൊണ്ട സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമും ബാലാപൂര്‍ പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഡി.ആര്‍.ഡി.എല്ലിലെ കരാര്‍ ജീവനക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്. ഡി.ആര്‍.ഡി.എല്‍-ആര്‍.സി.ഐ കോംപ്ലക്‌സിനെക്കുറിച്ചുള്ള അതീവ സുരക്ഷിതവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ യുവതിക്ക് കൈമാറിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.ദേശീയ സുരക്ഷക്ക് ഹാനികരമാകാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ഇതെന്നാണ് വിവരം.
Read More » -
Business
ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി
ദില്ലി: സ്വകാര്യ മേഖലയിലെ വായ്പാ ദാതാക്കളായ ആക്‌സിസ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും സേവിംഗ്‌സ് അക്കൗണ്ടുകളുടെയും പലിശ നിരക്ക് ഉയർത്തി. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. 7 ദിവസം മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം മുതൽ 5.75 ശതമാനം വരെ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് 3 ശതമാനം മുതൽ 3.50 ശതമാനം വരെ പലിശ ലഭിക്കും. ആക്സിസ് ബാങ്ക് സ്ഥിരനിക്ഷേപ നിരക്കുകൾ ഏഴ് ദിവസം മുതൽ 29 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.50 ശതമാനം പലിശയും 30 ദിവസം മുതൽ 3 മാസത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം പലിശയും ലഭിക്കും. 3 മുതൽ 6 മാസത്തിനുള്ളിൽ അടയ്‌ക്കേണ്ട നിക്ഷേപങ്ങൾക്ക് ഇപ്പോൾ 3.50 ശതമാനം പലിശ ലഭിക്കും. അതേസമയം 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.40 ശതമാനം പലിശ നിരക്ക് ലഭിക്കും. 9…
Read More »