KeralaNEWS

മോൺസൻ മാവുങ്കൽ കഥയിലെ വിവാദ നായിക അനിത പുല്ലയിൽ ലോകകേരള സഭയ്ക്കിടെ നിയമസഭാ സമുച്ചയത്തിൽ

 ഭരണത്തിൻ്റെ ഇടനാഴികളിൽ സ്വച്ഛന്ദം വിഹരിച്ചിരുന്ന വിവാദ നായിക അനിത പുല്ലയിൽ ലോക കേരള സഭ നടന്ന നിയമസഭ സമുച്ഛയത്തിലും എത്തി. മോൺസൻ മാവുങ്കൽ കേസിലെ ഇടനിലക്കാരിയെന്ന നിലയിൽ വിവാദങ്ങളിൽ ഇടം നേടിയിരുന്നു അനിത പുല്ലയിൽ.

അതേസമയം ലോക കേരള സഭയിലേക്ക് ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്ന് നോർക്ക വ്യക്തമാക്കി. അനിത പുല്ലയിലിൻ്റെ സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിന് പിന്നാലെ നിയമസഭാ സമുച്ചയത്തിൽ നിന്നും വാച്ച് ആൻഡ് വാർഡ് ഇവരെ പുറത്തേക്ക് പറഞ്ഞുവിട്ടു. നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭാ ടിവിയുടെ ഓഫീസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്.

Signature-ad

ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് ലോകകേരള സഭയ്ക്ക് വന്നതെന്നും അനിത പുല്ലയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

Back to top button
error: