ഹൈദരാബാദ്: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ലബോറട്ടറിയിലെ (ഡി.ആര്.ഡി.എല്‍) രഹസ്യവിവരങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐ ബന്ധമുള്ള വനിതക്ക് കൈമാറിയതിന് കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.തെലങ്കാന സ്വദേശി ദുക്ക മല്ലികാര്‍ജുന റെഡ്ഡി (അര്ജുന് ബിട്ടു, 29) ആണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, രചകൊണ്ട സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമും ബാലാപൂര് പൊലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ഡി.ആര്.ഡി.എല്ലിലെ കരാര്‍ ജീവനക്കാരനായ ഇയാളെ അറസ്റ്റ് ചെയ്തത്.
ഡി.ആര്.ഡി.എല്‍-ആര്.സി.ഐ കോംപ്ലക്സിനെക്കുറിച്ചുള്ള അതീവ സുരക്ഷിതവും രഹസ്യസ്വഭാവവുമുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇയാള്‍ യുവതിക്ക് കൈമാറിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ദേശീയ സുരക്ഷക്ക് ഹാനികരമാകാന്‍ സാധ്യതയുള്ള വിവരങ്ങളാണ് ഇതെന്നാണ് വിവരം.