KeralaNEWS

കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

   കോഴിക്കോട്: പൂനൂർ പുഴയിൽ ഒഴുക്കിൽപെട്ട് 10 വയസുകാരനായ റയാൻ മുഹമ്മദ് മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകനാണ് റയാൻ മുഹമ്മദ്.

ജില്ലയിലെ വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരനായ ഷാനിഫ് മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്.

Signature-ad

ഇന്ന് (ശനി) ഉച്ചക്ക് ഒന്നരയോടെ റയാൻ മുഹമ്മദ് സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മാതാവ്: ഹസീന. സഹോദരങ്ങൾ: റാസിൻ അലി, റസ്ബിൻ അലി.

Back to top button
error: