Month: June 2022
-
India
നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണ്; രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ല: ഓം ബിര്‍ല
ന്യൂഡൽഹി: നാഷനല്‍ ഹെറള്‍ഡ് കേസില്‍ അന്വേഷണ ഏജന്‍സികള്‍ രാഹുല്‍ ഗാന്ധിക്ക് എംപി എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നു ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഓം ബിര്‍ല പറഞ്ഞു. പാര്‍ലമെന്‍റ് നടപടികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പരിഗണന. കോണ്‍ഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കുമെന്നും ഓം ബിര്‍ല കൂട്ടിച്ചേര്‍ത്തു. നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യലിന്‍റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും എംപിയെന്ന നിലയിലെ അവകാശം ലംഘിച്ചുവെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ എംപിയെന്ന പരിഗണന പാര്‍ലമെന്‍റ് നടപടിക്രമങ്ങളില്‍ പങ്കാളിയാകുന്നതിനാണെന്ന് കോണ്‍ഗ്രസിന്‍റെ പരാതിയോട് മുഖംതിരിച്ച് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞു. കോണ്‍ഗ്രസ് എംപിമാരെ പൊലീസ് കയ്യേറ്റം ചെയ്തുവെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കും. അവകാശലംഘനമുണ്ടോയെന്ന് പാര്‍ലമെന്‍ററി സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും സ്പീക്കര്‍…
Read More » -
India
അഗ്നിപഥിനെതിരെ രാജസ്ഥാനില്‍ പ്രമേയം
ജയ്പുർ: പൊതുതാൽപര്യവും യുവാക്കളുടെ വികാരവും കണക്കിലെടുത്ത് അഗ്നിപഥ് പദ്ധതി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മന്ത്രിസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. അഗ്നിപഥ് പദ്ധതി യുവാക്കളുടെ ഭാവി സുരക്ഷിതമാക്കില്ലെന്ന് സൈനിക വിദഗ്ധർ അഭിപ്രായപ്പെട്ടതായും ഇക്കാര്യം മന്ത്രിമാരുടെ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. ശനിയാഴ്ച മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു യോഗം. ‘സൈനികർക്ക് മികച്ച പരിശീലനത്തോടൊപ്പം രാജ്യത്തെ സൈന്യത്തിൽ സ്ഥിരമായ റിക്രൂട്ട്‌മെന്റും ഉണ്ടാകണമെന്ന് വിദഗ്ധർ പറയുന്നു. അവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കണം. അങ്ങനെ അവരുടെ ഭാവിയും കുടുംബവും സുരക്ഷിതമാക്കാൻ കഴിയും. ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതിന് മുൻപ് കേന്ദ്രസർക്കാർ സമഗ്രമായ ചർച്ച നടത്തേണ്ടിയിരുന്നു.’– അശോക് ഗെലോട്ട് പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ അക്രമാസക്തമായ പ്രതിഷേധം വ്യാപിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ജയ്പുർ, ജോധ്പുർ, ജുൻജുനു ഉൾപ്പെടെ രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ നൂറുകണക്കിന് യുവാക്കൾ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുകയും അൽവാറിൽ ജയ്പുർ-ഡൽഹി ഹൈവേ തടയുകയും ചെയ്തിരുന്നു.
Read More » -
Kerala
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞെങ്കിലും വീണ്ടും ട്വിസ്റ്റ്; ‘മരിച്ചയാള്‍’ ബാറിലായിരുന്നു !
കോട്ടയം: ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞെങ്കിലും സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. മരിച്ചെന്നു കണ്ടെത്തി, ബന്ധുക്കള്‍ ഏറ്റെടുക്കാനിരിക്കുന്നതിനിടെ ‘ മരിച്ചയാള്‍’ ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ഇതേ തുടര്‍ന്നു ഇദ്ദേഹത്തിന്റെ സഹോദരന്‍ ബാറിലെത്തി ആളെ തിരിച്ചറിയുകയും ചെയ്തു. വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബി (67) യാണ് മരിച്ചതെന്നായിരുന്നു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തി ആളെ ‘തിരിച്ചറിഞ്ഞതും’. എന്നാല്‍, പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബേബി ബാറിലിരുന്നു മദ്യപിക്കുന്നതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്. ഇതോടെയാണ് ഇപ്പോള്‍ മരിച്ചത് ആരാണ് എന്ന സംശയം ഉയരുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ പഴയ ഒപി ടിക്കറ്റ് കൗണ്ടറിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഉദ്ദേശം 65 വയസ്സു തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.ചുവന്ന ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്.ഇടതൂര്‍ന്ന നരച്ച താടിയും ഇരുനിറവുമാണുള്ളത്.തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് എത്തി അത്യാഹിത വിഭാഗത്തിലേയ്ക് മൃതദേഹം മാറ്റിയിരുന്നു.മെഡിക്കല്‍ കോളേജ് ഭാഗത്ത് അലഞ്ഞു തിരിഞ്ഞു…
Read More » -
Crime
പഞ്ചനക്ഷത്ര ഹോട്ടലിലെ ജീവനക്കാരിക്ക് 15-കാരനില്‍നിന്ന് നേരിടേണ്ടിവന്നത് കൊടിയ പീഡനം; മാതാപിതാക്കളോടൊപ്പം രണ്ട് ദിവസത്തെ താമസത്തിന് ഹോട്ടലിലെത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍
പഞ്ചനക്ഷത്ര ഹോട്ടലിന്റെ വാഷ്‌റൂമില്‍ 24കാരിക്ക് ക്രൂരമായ ലൈംഗിക പീഡനം. ഡെറാഡൂണിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. ഇവിടെ മാതാപിതാക്കളോടൊപ്പം രണ്ട് ദിവസത്തെ താമസത്തിന് എത്തിയ 15-കാരനാണ് ഹോട്ടലിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരിയായ 24-കാരിയെ ബലാല്‍സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 15-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടലില്‍ എത്തുന്ന അതിഥികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് സ്ഥാപനം എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഹോട്ടല്‍ വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച കാലത്ത് ഒമ്പതര മണിക്കാണ് സംഭവമെന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ ഹൗസ് കീപ്പിംഗ് ജീവനക്കാരി പൊലീസില്‍ മൊഴി നല്‍കി. ജോലിക്കിടെ, മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി സ്ത്രീകള്‍ക്കായുള്ള വാഷ്‌റൂമില്‍ പോയതായിരുന്നു താനെന്ന് പരാതിയില്‍ ഈ യുവതി പറയുന്നു. യുവതി പൊലീസില്‍ നല്‍കിയ മൊഴി ഇപ്രകാരമാണ്: സ്ത്രീകളുടെ വാഷ്‌റൂമിലേക്ക് ആരും കാണാതെയാണ് പതിനഞ്ചുകാരന്‍ എത്തിയത്. തന്നെ അഭിവാദ്യം ചെയ്ത കൗമാരക്കാരനോട് എങ്ങനെയാണ് സ്ത്രീകളുടെ വാഷ് റൂമില്‍ കയറിയതെന്ന് ചോദിച്ചു. ഇവിടെ നിന്നാല്‍,…
Read More » -
NEWS
പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാൻ എയർ ഇന്ത്യയുമായി ധാരണ
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി.പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം നേരിടാറുണ്ട്.ഇതിനു പരിഹാരമായിട്ടാണ് സർക്കാർ എയർ ഇന്ത്യയുമായി ധാരണയിലെത്തിയത്. മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്നതാണ് പദ്ധതി. കഴിഞ്ഞ ബജറ്റിൽ സർക്കാർ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നു. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ…
Read More » -
Kerala
അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: ഇന്ത്യൻ സേനയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കൊണ്ടുവരുന്ന ‘അഗ്നിപഥ്’ സ്കീം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. നാലു കൊല്ലത്തേക്കുള്ള ഈ താത്കാലിക നിയമന പദ്ധതിക്കെതിരെ യുവജനങ്ങളുടെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരിക്കുകയാണ്. ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽ നിന്ന് വിരമിച്ച പ്രമുഖരും ‘അഗ്നിപഥ്’ ന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമർശനങ്ങളെ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കർത്തവ്യമാണ് അവർ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവർക്ക് നൽകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. വളരെ ചുരുങ്ങിയ തൊഴിൽ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രൊഫഷണലിസത്തെ ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിങ് കാലാവധിയിൽ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലുകൊല്ലമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും. ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴിൽ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുകൊല്ലം. ‘അഗ്നിപഥ്’ പദ്ധതിയിലെ…
Read More » -
NEWS
കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ അപകടം; രണ്ട് മലയാളി യുവാക്കൾ ബംഗ്ലാദേശിൽ മരിച്ചു
പത്തനംതിട്ട: ബംഗ്ലാദേശില്‍ കപ്പല്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ രണ്ടു മലയാളി യുവാക്കള്‍ ടാങ്കില്‍ വീണ് മരിച്ചു. കോന്നി സ്വദേശികളായ അഖില്‍ ശേഖര്‍(26), ജിഷ്ണു രാജ്(28) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ ചിറ്റഗോങിലാണ് അപകടം ഉണ്ടായത്. നാട്ടില്‍ അവധിക്കെത്തിയ അഖില്‍ കഴിഞ്ഞ മാസം ആറിനാണ് തിരികെ ബംഗ്ലാദേശിലേക്ക് മടങ്ങിയത്.ജിഷ്ണു രാജ് അടുത്ത ആഴ്ച നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം.
Read More » -
Business
വീടുവയ്ക്കാന്‍ ഇനി വായ്പയെടുത്താല്‍ കൈ പൊള്ളും; എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തി
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്കുകൾ ഉയർത്തി. കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ നിരവധി പ്രമുഖ ബാങ്കുകള്‍ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് മുൻപ് വായ്പാ നിരക്ക് ഉയർത്തിയവർ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കിൽ 0.50 ശതമാനം വർധനയാണ് വരുത്തിയത്. നിലവിൽ റിപ്പോ നിരക്ക് 4.90 ശതമാനമാണ്. നിരക്കുകൾ ഉയർത്തിയതോടെ എസ്ബിഐയുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ പലിശ നിരക്കുകള്‍ ഇപ്പോള്‍ 7.55 ശതമാനമായി. ക്രെഡിറ്റ് സ്‌കോര്‍ 800 പോയ്ന്റിന് മുകളില്‍ ഉള്ളവര്‍ക്കാണ് ഈ നിരക്ക്. അതായത് ക്രെഡിറ്റ് സ്കോർ കുറയുന്നതിനനുസരിച്ച് വായ്പ നിരക്ക് കൂടും എന്നർത്ഥം. വായ്പകൾ ബന്ധിപ്പിച്ചിരിക്കുന്ന എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 7.55 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. എംസിഎല്‍ആര്‍ നിരക്കുകൾ 0.20 ശതമാനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഇനി പുതിയതായി ഭാവന…
Read More » -
NEWS
മോഷ്ടിച്ച സ്‌കൂട്ടറുമായി അതിവേഗം ഓടിച്ചുപോയ യുവാവ് മിനിലോറി ഇടിച്ച് മരിച്ചു
ആലുവ:മോഷ്ടിച്ച സ്‌കൂട്ടറുമായി കടക്കാന്‍ ശ്രമിക്കവേ മിനിലോറിയില്‍ ഇടിച്ച് യുവാവ് മരിച്ചു.ആലുവ തായിക്കാട്ടുകര കുന്നുംപുറം മണപ്പാട്ടി പറമ്ബില്‍ പരേതനായ നസീറിന്റെ മകന്‍ മന്‍സൂര്‍(32) ആണ് മരിച്ചത്. ആലുവ പറവൂര്‍ റോഡ് മാളികംപീടികയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.മാളികംപീടികയിലെ ബന്ധുവീട്ടില്‍ എത്തിയ മന്‍സൂര്‍ ഇവിടെയുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആലങ്ങാട് സ്വദേശിയുടെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സ്‌കൂട്ടറുമായി പറവൂര്‍ ഭാഗത്തേയ്ക്കു പോകുമ്ബോള്‍ പൊലീസിനെ കണ്ട് വണ്ടി തിരിച്ച് ആലുവയിലേയ്ക്ക് അമിതവേഗതയില്‍ ഓടിച്ചുപോകുന്നതിനിടെ എതിരേ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറിക്ക് അടിയില്‍ കുടുങ്ങിയ മന്‍സൂറിലെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കളമശേരി മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസ്സാണ് വെഞ്ഞാറമൂട് തേമ്ബാമൂട്ടില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Read More »