Month: June 2022
-
NEWS
നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന വീട്ടമ്മ പേയിളകി മരിച്ചു
ഇടുക്കി: നായയുടെ കടിയേറ്റിട്ടും ചികിത്സ തേടാതിരുന്ന ഇടുക്കി മുരിക്കാശേരി സ്വദേശിനി പേവിഷബാധയേറ്റ് മരിച്ചു.തേക്കിന്‍തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്.രണ്ട് മാസം മുൻപാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. രണ്ട് ദിവസം മുൻപ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.
Read More » -
NEWS
കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വ്യാജ അശ്ലീല വീഡിയോകൾ പെരുകുന്നു; പിന്നിലാര്?
തിരുവനന്തപുരം :കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വ്യാജ വാർത്തകളും വ്യാജ അശ്ലീല വീഡിയോകളും പെരുകുന്നു.തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ചതായിരുന്നു ആദ്യത്തേത്.പിന്നീട് സ്വർണ്ണക്കടത്തും ചെമ്പ് ബിരിയാണിയുമായി.ഇതാകട്ടെ ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ മാസങ്ങളോളം അലക്കിയിട്ടും അതിലൊരു തരിപോലും അഴുക്ക് കണ്ടെത്താൻ കഴിയാതെ ഇട്ടിട്ടുപോയ കേസാണ്. ആദ്യത്തേതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായിരുന്നെങ്കിൽ രണ്ടാമത്തേത് സംഘപരിവാർ ആസൂത്രണം ചെയ്തതായിരുന്നു.ഇപ്പോളിതാ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിലായിരിക്കുകയാണ്.എന്നാൽ ഇവർക്കെല്ലാം പിന്നിലുള്ള ശക്തി ഏതാണ്? ഇതിനെല്ലാം പണം മുടക്കുന്നതും ഇതിന് പ്രേരിപ്പിക്കുന്നതും ആരാണ്? എന്തായാലും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കളെ പരമാവധി തേജോവധം ചെയ്യുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളതെന്ന് വ്യക്തം. ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയായി യുവതി ഉയർത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു എന്നും പരാതിക്കാരി…
Read More » -
NEWS
കുവൈറ്റിലെ അറബികളുടെ വീടുകളില്‍ നൂറിലേറെ മലയാളി സ്ത്രീകള്‍ കുടുങ്ങി കിടപ്പുണ്ടെന്ന് കേരള പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്
കൊച്ചി: തൊഴിൽ തട്ടിപ്പിനിരയായി കുവൈത്തിലെ അറബ് വീടുകളില്‍ നൂറിലധികം മലയാളി സ്ത്രീകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് പോലീസിലെ സ്പെഷല്‍ ബ്രാഞ്ച് വെളിപ്പെടുത്തുന്നു. ജോലി തട്ടിപ്പ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട് തിരികെ നാട്ടിലെത്തിയ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് സ്പെഷല്‍ ബ്രാഞ്ചിന്റെ നിര്‍ണായകമായ ഈ കണ്ടെത്തല്‍. 2021 ഡിസംബറിനും 2022 ഫെബ്രുവരിക്കുമിടയില്‍ കേരളത്തില്‍നിന്ന് റിക്രൂട്ട് ചെയ്തവരാണ് ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരം. കുട്ടികളെ നോക്കാനും, ആശുപത്രി സ്റ്റാഫായും ഉള്ള ഒഴിവുകളിലേക്ക് അപേക്ഷി ക്ഷണിച്ചു കൊണ്ടാണ് ഇവരെ കെണിയില്‍ വീഴ്ത്തിയത്. ജോലിക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരളത്തിലുടനീളം ഈ തട്ടിപ്പ് സംഘം പരസ്യങ്ങൾ നല്‍കിയിരുന്നു. അതേസമയം റാക്കറ്റിന്റെ കെണിയില്‍പ്പെട്ട് കിടക്കുന്ന സ്ത്രീകള്‍ ആരാണെന്നത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കൊല്ലം, എറണാകുളം സ്വദേശികളായ രണ്ട് പേര് മലയാളി സംഘടനയുടെ സഹായത്തോടെ ഈ റാക്കറ്റിൻ്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. കുവൈറ്റില്‍ എത്തിയ ഉടനെ ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തു. അവിടെ എത്തിയപ്പോള്‍ മാത്രമാണ് അറബി വീടുകളില്‍ വീട്ടുജോലിക്കാണ് കൊണ്ടു…
Read More » -
NEWS
ആലപ്പുഴയിൽ 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയിൽ
ആലപ്പുഴ: മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍.തോപ്പുംപടി സ്വദേശി സജിതയെയാണ്(34) പോലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാടകവീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം കണ്ടെടുത്തത്. 20 ലീറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്.സ്ഥലത്ത് വ്യാജവാറ്റും അനധികൃത മദ്യവിൽപ്പനയും നടക്കുന്നുവെന്ന പരാതിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.ചന്ദനമുട്ടി എങ്ങനെ ഇവരുടെ കൈയ്യിൽ എത്തിയെന്നതിനെപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Read More » -
NEWS
കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവല്ല: വെള്ളിയാഴ്ച കാണാതായ കുറ്റൂര്‍ സ്വദേശിയായ യുവാവിനെ മണിമലയാറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റൂര്‍ ചുഴിയാംപാറയില്‍ വീട്ടില്‍ അനീഷി(34)ന്റെ മൃതദേഹമാണ് മണിമലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.അനീഷിനെ കാണ്‍മാനില്ലെന്ന് കാട്ടി സഹോദരന്‍ ഇന്നലെ വൈകീട്ട് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ സുന്ദരേശ്വരന്‍ നായര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പ്രശാന്ത്, സുജിത് നായര്‍, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Movie
ഷിബു ബേബിജോണ്‍ സിനിമ നിര്‍മിക്കുന്നു. മോഹന്‍ലാൽ നായകൻ, ‘അതിരനി’ലൂടെ ശ്രദ്ധേയനായ വിവേക് സംവിധാനം
മുൻ മന്ത്രിയും ആർ.എസ്.പി നേതാവും സർവ്വോപരി മോഹൻലാലിൻ്റെ ആത്മമിത്രവുമായ ഷിബുബേബിജോൺ ഇനി ചലച്ചിത്ര നിർമ്മാതാവിൻ്റെ റോളിൽ മോഹൻലാലിനെ നായകനാക്കി ഷിബുബേബി ജോണിൻ്റെ ആദ്യസംരംഭം. അതിരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിവേകാണ് സംവിധായകൻ. ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി ഫിലിംസും മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് ഇത്. പ്രിയ ചങ്ങാതിയുടെ ഈ സംരംഭത്തെക്കുറിച്ച് മോഹൻലാലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്: “ശ്രീ ഷിബു ബേബി ജോണുമായി മൂന്നര പതിറ്റാണ്ടിൻ്റെ സ്നേഹബന്ധം ആണ് എനിക്ക് ഉള്ളത്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരംഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻ്റെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും സെഞ്ച്വറി കൊച്ചു മോൻ്റെ സെഞ്ച്വറി ഫിലിംസും കെ .സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഞാൻ നായകനായി എത്തുകയാണ്. യുവ സംവിധായകനായ ശ്രീ വിവേകാണ് ഈ ചിത്രമൊരുക്കുന്നത്. ശ്രീജിത്തു ജോസഫിൻ്റെ ‘റാം’ എന്ന ചിത്രം പൂർത്തിയായതിനുശേഷം…
Read More » -
Kerala
സിലണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ത്തി മറിച്ചുവില്‍പ്പന: രണ്ടുപേര്‍ അറസ്റ്റില്‍
മലപ്പുറം: സിലണ്ടറില്‍നിന്ന് ഗ്യാസ് ചോര്‍ത്തി മറിച്ചുവില്‍പ്പന നടത്തിവന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശികളായ സബോ സച്ചിന്‍,ഹര്‍ദന്‍ ബെഹ്റ എന്നിവരാണ് പിടിയിലായത്. മുഖ്യ പ്രതിക്കായ് പൊലീസ് അന്വേഷണം ആരംഭിച്ചു. ചങ്ങരംകുളത്തുവച്ചാണ് ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘംപിടിയിലായത്. ചെളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫില്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. ചങ്ങരംകുളം ചിയ്യാനൂരില്‍ ആളൊഴിഞ്ഞ പ്രദേശം കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. രണ്ട് പേരാണ് ഇവിടെ ജോലിക്കുള്ളത്. ഒഴിഞ്ഞ സ്ഥലത്തേക്ക് ഭാരത് ഗ്യാസ് വാഹനം സ്ഥിരമായി പോകുന്നത് ശ്രദ്ധയില്‍ പെട്ട വാര്‍ഡ് മെമ്പറും പ്രദേശത്തെ സിവില്‍ പോലീസ് ഓഫീസറും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. 20 ദിവസം മുമ്പാണ് കേന്ദ്രം ആരംഭിച്ചതെന്ന് പിടിയിലായ ഇരുവരും പോലീസിനോട് പറഞ്ഞു. അതെ സമയം തട്ടിപ്പിന് പിന്നിലെ നടത്തിപ്പുകാരനെ പിടികൂടാന്‍ പോലീസിനായിട്ടില്ല ചങ്ങരംകുളം മാന്തറ സ്വദേശി ബാബു എന്ന വ്യക്തിയാണ് ഉടമ എന്നാണ് പ്രാഥമിക വിവരം.പിടിയിലായ ഇതര…
Read More » -
NEWS
മലയാളികള്‍ക്ക് സന്തോഷവാര്‍ത്ത; ശമ്പളം കൂട്ടാന്‍ തയാറെടുത്ത് യു.എ.ഇയിലെ കമ്പനികള്‍
ദുബൈ: തങ്ങളുടെ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കൂടുതല്‍ മികച്ച മനുഷ്യവിഭവം ആകര്‍ഷിക്കാനും ശമ്പളം യു.എ.ഇയിലെ കമ്പനികള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്്. ഈ വര്‍ഷം തന്നെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കാന്‍ യുഎഇയിലെ പകുതിയോളം കമ്പനികളും തയ്യാറെടുക്കുന്നതായാണ് വിവരം. പണപ്പെരുപ്പവും തൊഴില്‍ വിപണിയിലെ മത്സരവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനായി കമ്പനികളുടെ വാര്‍ഷിക ബജറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞുവെന്ന് പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ എയോണ്‍ നടത്തിയ സര്‍വേയുടെ ഫലം വ്യക്തമാക്കുന്നു. ഉന്നത പദവികള്‍ വഹിക്കുന്നവരേക്കാള്‍ ജൂനിയര്‍, മിഡില്‍ മാനേജ്‌മെന്റ് തലങ്ങളിലായിരിക്കും ഇത്തവണ കൂടുതല്‍ വര്‍ദ്ധനവ് കൊണ്ടുവരികയെന്നാണ് കമ്പനികള്‍ നല്‍കുന്ന വിവരം. അതേസമയം വിവിധ തലങ്ങളില്‍ വ്യത്യസ്ത നിരക്കിലായിരിക്കും ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയെന്ന് 75 ശതമാനം കമ്പനികളും വ്യക്തമാക്കുകയും ചെയ്തു. മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കൂടുതല്‍ മികവുറ്റവരെ ലഭിക്കാനും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം കമ്പനികളും…
Read More » -
LIFE
മുഖം നെഞ്ചില്‍ ടാറ്റൂ ചെയ്ത് ആരാധകന്‍, ചേര്‍ത്തുനിര്‍ത്തി സായ് പല്ലവി
ഹൈദരാബാദ്: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി സായ് പല്ലവിയും ആരാധകനുമൊത്തുള്ള ചിത്രം. സായ് പല്ലവിയോടുള്ള ആരാധന കടുത്തതോടെ പ്രിയതാരത്തെ നെഞ്ചോട് ചേര്‍ത്ത് പച്ചകുത്തിയ ഇയാള്‍ അവരെ ഒരുനോക്ക് കാണാനായാണ് വിരാട പര്‍വം’ സിനിമ പ്രമോഷനെത്തിയത്. പ്രമോഷനിടെ സായ് പല്ലവിയെ കാണാനൊത്ത യുവാവ് തന്‍െ്്‌റ ആരാധന അറിയിക്കുകയും ഒപ്പം ചേര്‍ന്ന് ഫോട്ടോയെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ആരാധകന്റെ പ്രവര്‍ത്തി തന്നെ അമ്പരപ്പിച്ചതായി സായ് പല്ലവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായ സായ് പല്ലവി അല്‍ഫോന്‍സ് പുത്രന്‍െ്‌റ പ്രേമത്തിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്. മലയാളത്തിലും തെലുങ്കിലും തമിഴുമെല്ലാം സായ് പല്ലവിയുടെ ചിത്രങ്ങള്‍ ഹിറ്റായിട്ടുണ്ട്. സായ് പല്ലവി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ‘വിരാട പര്‍വ’വും മികച്ച പ്രതികരണമാണ് നേടുന്നത്. സായ് പല്ലവിയുടെ കരുത്തുറ്റ കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് വിരാട പര്‍വം കണ്ടവര്‍ പറയുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന ‘വെന്നെല്ല’ എന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍…
Read More » -
Local
രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു
ഇടുക്കി: രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ കടിയേറ്റിട്ടും ചികിത്സ തേടിയിരുന്നില്ല. രണ്ട് ദിവസം മുമ്പ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തുകയാണ്.
Read More »