NEWS

ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു

തിരുവനന്തപുരം :ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ക്രൂരമര്‍ദനത്തിനിരയായ ആള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രനാണ് (50)  മരിച്ചത്.

കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം.പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ചന്ദ്രനെ തടഞ്ഞുവച്ച്‌ മര്‍ദിച്ചത്. തുടര്‍ന്ന് കെട്ടിയിട്ടു.പോലീസെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: