KeralaNEWS

കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങൾ,അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്ന് മുഖ്യമന്ത്രി

മലപ്പുറം: കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിനി‍ന്‍റെ ശ്രമം. സോണിയക്കും രാഹുലിനും നോട്ടീസ് നൽകിയത് കോൺഗ്രസുകാർ അറിഞ്ഞിട്ടില്ല.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്ലറുടെ നയം ഇന്ത്യയിൽ പ്രാവർത്തികമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഇറ്റലിയിൽ പോയി ഫാസിസ്റ്റു പാർട്ടിയെ കണ്ടൂ പഠിച്ചവരാണ് ആർഎസ്എസ്. കേരളത്തിൽ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങൾ. അറക്കാൻ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത രൂപം കൊണ്ടിരിക്കുന്നു.ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ വർഗീയത അല്ല പരിഹാരം.വർഗീയതയെ വർഗീയത കൊണ്ടല്ല നേരിടേണ്ടത് സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ കേന്ദ്രം വെട്ടിച്ചുരുക്കി.നികുതി വിഹിതം വെട്ടിച്ചുരുക്കി.ഫെഡറലിസത്തിന് ആപത്താണിത്. എല്ലാവർക്കും നീതി ഉറപ്പ് വരുത്തുന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്.വിമോചന സമരം അട്ടിമറി. ജനാധിപത്യത്തിന് തീരാ കളങ്കമായിരുന്നു.കേരള നവോത്ഥാനത്തിൽ EMS സർക്കാർ വഹിച്ചത് വലിയ പങ്ക്.കേരളാ മോഡലിന്‍റെ അടിസ്ഥാനം ഇ എം എസ് ഭരണമാണ് 1957 ലേ ഗവൺമെൻ്റിൻ്റെ അടിസ്ഥാന വികസന നയങ്ങളിൽ ഊന്നിയാണ് പിന്നീടുള്ള ഇടതുപക്ഷ ഗവൺമെൻ്റുകൾ പ്രവർത്തിച്ചിട്ടുള്ളത്തെന്നും മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറില്‍ മുഖ്യമന്ത്രി പറഞ്ഞു.

പോത്ത് ചുവപ്പ് നിറം കണ്ടാൽ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാൽ പേടിയാണെന്ന് കെ മുരളീധരൻ എംപിയുടെ പരിഹാസം. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാൽ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കിൽ മനസമാധനത്തിൽ പുറത്തിറങ്ങി നടക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. കേരളാ പൊലീസിനെ കെ മുരളീധരൻ വിമർശിച്ചു. ഷാജ് കിരണിനെ പോലുള്ളവർ വിളിച്ചാൽ ഫോൺ എടുക്കുന്ന പൊലീസ് ജനപ്രതിനിധികൾ വിളിച്ചാൽ എടുക്കില്ലെന്നാണ് വിമർശിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളെ പറ്റി ചോദിച്ചപ്പോൾ താൻ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്നു, ഈ ജോലിയും ഇഷ്ടപ്പെടുന്നു എന്നായിരുന്നു ​ഗവർണറുടെ മറുപടി.

സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിക്കെതിരെയുളള സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള സമരത്തിലാണ് പ്രതിപക്ഷ സംഘടനകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയത്. ഈ സുരക്ഷാക്രമീകരണങ്ങൾ പൊതുജനങ്ങളെ വലച്ചുകൊണ്ടുള്ളതാണെന്ന് ആരോപണം ഉയർന്നുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: