Month: May 2022
-
NEWS
നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ; ഒരു ഇന്ത്യക്കാരൻ വായിച്ചിരിക്കേണ്ട ചരിത്ര പുസ്തകം
ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ(Discovery of india) *************************************** ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരി ആയിരുന്നു ജവഹർലാൽ നെഹ്റു .അദ്ദേഹം നമ്മുടെ രാജ്യത്തിനു തന്ന സംഭാവനകൾ വളരെ വലുതാണ്. അത് വാക്കുകളിൽ മാത്രം ഒതുക്കാൻ കഴിയുന്നതല്ല.ശാസ്ത്രീയ അഭിരുചി, ശാസ്ത്രബോധം എന്നതിനെ വളരെ അധികം പിന്തുണച്ച ഒരു മഹാൻ ആയിരുന്നു നെഹ്റു.അദേഹത്തിന്റെ പല എഴുത്തുകളും ചിന്തകളും ഇന്നും ഒട്ടും ശോഭ മങ്ങാത്ത ഒന്നാണ്. അദ്ദേഹം എഴുതിയ ഇൻഡ്യയെ കണ്ടെത്തൽ(discovery of india) എന്ന ബുക്കിനെ കുറിച്ചാണ് പറയുന്നത്. കഴിവതും ചരിത്രം പഠിക്കാൻ താല്പര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം തന്നെയാണ് ഇത്. ജയിലിൽ ആയിരുന്നപ്പോൾ (1942-1946) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു എഴുതിയ ഈ പുസ്തകം സിന്ധുനദീതട സംസ്കാരം മുതൽ ഇന്ത്യയുടെ ചരിത്രം വളരെ കൃത്യമായ രീതിയിൽ രേഖപ്പെടുത്തുന്നു. ആര്യന്മാരുടെ വരവ് മുതൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഇത് നൽകുന്നു. ചരിത്രം…
Read More » -
NEWS
കേരളം ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നത് പഠിക്കാന്‍ ഉത്തരാഖണ്ഡ് പ്രതിനിധിസംഘം കേരളത്തിലെത്തി
തിരുവനന്തപുരം: കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാന്‍ ഉത്തരാഖണ്ഡ് പ്രതിനിധിസംഘം കേരളത്തിലെത്തി. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്. മൂന്ന് പ്രളയങ്ങളടക്കം തരണം ചെയ്ത കേരളത്തിന്റെ മാതൃകകളും മറ്റും വിശദമായി പഠിക്കാനാണ് പ്രതിനിധികള്‍ എത്തുന്നത്. മുന്‍പ് കേരളത്തിലെത്തിയ ലോക ബാങ്കിന്റെ വിദഗ്ധ സംഘം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായിരുന്നു.
Read More » -
NEWS
ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം
മുംബൈ: ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം.മഹാരാഷ്‌ട്രയിലെ കരാടിലാണ് സംഭവം.മഹോപ്രെ സ്വദേശി ശിവാനി അനില്‍ പട്ടീല്‍ (23) ആണ് മരിച്ചത്. ബൈക്കിന്‍റെ ബാറ്ററി ഊരി വീടിനകത്ത് ചാര്‍ജ് ചെയ്യുന്നതിനിടയിൽ ശിവാനിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.ശിവാനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരാട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
Read More » -
NEWS
ശുചിമുറി നിർമ്മിക്കാൻ ചെന്നു; വീട് തന്നെ വച്ചു നൽകി യുവാക്കൾ
എരുമേലി : ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടിയും സ്കൂളിൽ പഠിക്കുന്ന അനിയത്തിയും സഹോദരനും ഉൾപ്പടെ അഞ്ചംഗ നിർധന കുടുംബം കഴിഞ്ഞിരുന്നത് ചോർന്നൊലിക്കുന്ന പൊളിഞ്ഞു വീഴാറായ ഷെഡിൽ.ശുചി മുറി പോലുമില്ലാതെ കഴിഞ്ഞ ഇവർക്ക് സൗജന്യമായി ശൗചാലയം നിർമിക്കാൻ ചെന്ന യുവാക്കൾ ദുരിതാവസ്ഥ കണ്ട് നിർമിച്ചത് എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്.എരുമേലിയിലെ കണമലയ്ക്കടുത്ത എയ്ഞ്ചൽ വാലിയിലാണ് സംഭവം.സമീപവാസി നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഷെഡിൽ കഴിഞ്ഞ കുടുംബത്തിനാണ് യുവാക്കളുടെ ശ്രമഫലമായി പുതിയ വീട് തയ്യാറായിരിക്കുന്നത്. ബിനു മറ്റക്കര, ഷെഹിം വിലങ്ങുപാറ എന്നിവരുടെ നേതൃത്വത്തിൽ എരുമേലിയിലെ യൂത്ത് കെയർ പ്രവർത്തകർ ആണ് വീടിന്റെ നിർമാണം നടത്തിയത്.ഏറെ ശ്രമകരമായിരുന്നു വീട് നിർമാണം.ഏറെ ദുർഘടമായ സ്ഥലമായതിനാൽ കല്ലും മണ്ണും ഇഷ്‌ടികയും സിമന്റും ഉൾപ്പടെ സാധനങ്ങൾ ചുമന്നാണ് എത്തിച്ചത്. സാധനങ്ങൾ ഉൾപ്പടെ സൗജന്യമായി സഹായങ്ങൾ സുമനസുകളിൽ നിന്ന് ലഭിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനി ആണ് വീടിന്റെ തറക്കല്ലിട്ടത്.
Read More » -
NEWS
ഡൽഹിയിൽ കനത്തമഴ; താപനില കുറഞ്ഞു
ന്യൂഡല്‍ഹി | ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി പരക്കെ മഴ. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെല്ലാം ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി കനത്ത മഴയാണുണ്ടായത്.ഇതോടെ കഴിഞ്ഞ ദിവസം 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ട ഡല്‍ഹിയില്‍ താപനില 18ലെത്തി. ഇന്ന് പുലര്‍ച്ചെയുണ്ടായ മഴയിലും കാറ്റിലും ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മരങ്ങള്‍ വീണ് പലയിടത്തും വൈദ്യുതി മുടങ്ങുകയും റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍ വീണു.വിമാന സര്‍വീസിനേയും മഴ ബാധിച്ചു.വിമാനങ്ങൾ പലതും വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
Read More » -
NEWS
അയൽവാസിയുടെ ഭാര്യയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ
കുമളി: അയല്‍വാസിയുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തേനി ജില്ലയിലെ കൊടുവിലാര്‍പെട്ടി സ്വദേശി മുത്തുസ്വാമിയാണ് (26) അറസ്റ്റിലായത്. കുമളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കാവല്‍ക്കാരനായിരുന്നു മുത്തുസ്വാമി. ഈ ഭാഗത്തെ മറ്റൊരു തോട്ടത്തിന്‍റെ കാവല്‍കാരന്‍റെ ഭാര്യ നന്ദിനിയെയാണ് (26) കൊലപ്പെടുത്തിയത്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
Read More » -
NEWS
വിഷു ബമ്പർ; പത്തുകോടിയുടെ ഭാഗ്യശാലി തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ആളെന്ന് സൂചന
തിരുവനന്തപുരം: ഇന്നലെ നറുക്കെടുത്ത വിഷു ബമ്ബറിന്റെ 10 കോടിയുടെ ഒന്നാംസമ്മാനം (നമ്ബര്‍ HB 727990) തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്.ഇതുവരെയും ഭാഗ്യശാലി രംഗത്ത് വരാത്തതിനാൽ ഇത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. പഴവങ്ങാടിയിലെ ചൈതന്യ ലക്കിസെന്റര്‍ ഉടമ ഗിരീഷ് കുറുപ്പ് ജില്ലാ ലോട്ടറി ഓഫീസില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് ഈ മാസം 14ന് ചില്ലറ ലോട്ടറി വില്പനക്കാരനായ വലിയതുറ സ്വദേശി രംഗന് കൈമാറിയിരുന്നു.എയര്‍പോര്‍ട്ട് പരിസരത്ത് നടന്ന് വില്പന നടത്തുന്ന രംഗന്‍ ആ ഭാഗത്താണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.അതിനാൽത്തന്നെ എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ ആളോ വിദേശത്തേക്ക് പോയ ആളോ ആകുമെന്നാണ് കരുതുന്നത്.വലിയതുറയിലുള്ള മത്സ്യത്തൊഴിലാളിക്കാണ് ഒന്നാം സമ്മാനമെന്നും അഭ്യൂഹം പരക്കുന്നുണ്ട്. ഗരീഷ് കുറുപ്പ് 25 വര്‍ഷത്തോളമായി ലോട്ടറി വില്പന നടത്തുന്നയാളാണ്. കാരുണ്യ, സ്ത്രീശക്തി, അക്ഷയ ലോട്ടറികളുടെ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ബമ്ബര്‍ അടിക്കുന്നത് ഇതാദ്യമായാണ്.രംഗന്‍ എട്ടുവര്‍ഷത്തോളമായി ചില്ലറ ലോട്ടറി കച്ചവടം നടത്തുന്നയാളാണ്. നികുതി കിഴിച്ച് 6.30 കോടി ഒന്നാം സമ്മാനാര്‍ഹന് ലഭിക്കും.നികുതി കിഴിച്ച് 90ലക്ഷം രൂപ…
Read More » -
Crime
വിസ്മയ ജീവനൊടുക്കിയ കേസിൽ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ; ജാമ്യം റദ്ദാക്കി
കൊല്ലം: സ്ത്രീധന പീഡനത്തെത്തുടര്‍ന്നു നിലമേല്‍ സ്വദേശി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത് ശിക്ഷ നാളെ പ്രഖ്യാപിക്കും. സ്ത്രീധനപീഡനം, ആത്മഹത്യപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ തെളിഞ്ഞു. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് കിരൺ കുമാർ. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേരളം ഏറെ ചർച്ച ചെയ്ത കേസിൽ കോടതി വിധി പറയുന്നത്. വിധി പ്രസ്താവം നടക്കുമ്പോൾ കിരൺ കുമാറിനേയും കോടതിയിലെത്തിച്ചിരുന്നു. വിധി കേള്‍ക്കാന്‍ വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ സജിത വീട്ടിലിരുന്നാണ് വിധി കേട്ടത്. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്. മോട്ടോർവാഹനവകുപ്പിൽ…
Read More » -
NEWS
കേരളത്തിൽ കാലവർഷം അടുത്ത ആഴ്ചയോടെ എത്തുമെന്ന് നിരീക്ഷകർ
തിരുവനന്തപുരം: കാലവർഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ എത്തുമെന്ന് രാജ്യത്തെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകർ. തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തുവെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്.കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുക.എന്നാൽ അടുത്ത ആഴ്ച ആദ്യം മുതൽ തന്നെ കേരളത്തിൽ കാലവർഷം ശക്തമാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം.
Read More » -
NEWS
ഐപിഎൽ: അവസാന നാലിൽ ഇവർ
മുംബൈ: ഐപിഎലിൽ ഇത്തവണ പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ കരുത്തറിയിച്ചവർ. പ്രാഥമിക റൗണ്ടില്‍ വമ്ബന്മാരെ അരിഞ്ഞുതള്ളി പോയിന്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രകടനം ആവേശഭരിതം. 14 കളിയില്‍ 20 പോയിന്റ് സമ്ബാദ്യവുമായാണ് ടൈറ്റന്‍സിന്റെ വരവ്. ഇത്രയും കളിയില്‍ ടൈറ്റന്‍സിനേക്കാള്‍ രണ്ടു പോയിന്റ് മാത്രം കുറവുള്ള മലയാളിതാരം സഞ്‌ജു സാംസണ്‍ നായകനായ രാജസ്‌ഥാന്‍ റോയന്‍സിന്റെ പ്രകടനവും ഗംഭീരം. മൂന്നാം സ്‌ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കടന്നുവരവും അമ്ബരപ്പിക്കുന്നതായിരുന്നു. വമ്ബന്‍ ടൂര്‍ണമെന്റിലെ കന്നിക്കാരുടെ സഭാകമ്ബം തരിമ്ബുമില്ലാതെയാണു പുതിയ ഫ്രാഞ്ചൈസി ആദ്യ സീസണില്‍ത്തന്നെ ടൂര്‍ണമെന്റില്‍ സാന്നിധ്യമറിയിച്ചത്. കിരീടം തുടര്‍ച്ചായി വഴുതിപ്പോയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് നാലാം സ്‌ഥാനക്കാരായി പ്ലേ ഓഫില്‍ ഇടംപിടിച്ചത്. അവസാന രണ്ടിലെത്താന്‍ ഇനി പോരാട്ടം കൂടുതല്‍ കടുക്കും.രാജസ്‌ഥാന്‍ ഒഴികെ മറ്റു മൂന്നു ടീമുകളിലൊന്ന് കിരീടമുയര്‍ത്തിയാലും അത് അവര്‍ക്കു കന്നിക്കിരീടമാകും.ഗുജറാത്തും രാജസ്‌ഥാനും തമ്മിലാണ് ഒന്നാം ക്വാളിഫയര്‍. ഇതിലെ ജേതാക്കള്‍ ഫൈനലിലേക്കു നേരിട്ടുയോഗ്യത നേടും. ലഖ്‌നൗ- ബാംഗ്ലൂര്‍ ടീമുകള്‍ തമ്മിലുള്ള…
Read More »