ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തൽ(Discovery of india)
****************************** *********
ആധുനിക ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരി ആയിരുന്നു ജവഹർലാൽ നെഹ്റു .അദ്ദേഹം നമ്മുടെ രാജ്യത്തിനു തന്ന സംഭാവനകൾ വളരെ വലുതാണ്. അത് വാക്കുകളിൽ മാത്രം ഒതുക്കാൻ കഴിയുന്നതല്ല.ശാസ്ത്രീയ അഭിരുചി, ശാസ്ത്രബോധം എന്നതിനെ വളരെ അധികം പിന്തുണച്ച ഒരു മഹാൻ ആയിരുന്നു നെഹ്റു.അദേഹത്തിന്റെ പല എഴുത്തുകളും ചിന്തകളും ഇന്നും ഒട്ടും ശോഭ മങ്ങാത്ത ഒന്നാണ്.
അദ്ദേഹം എഴുതിയ ഇൻഡ്യയെ കണ്ടെത്തൽ(discovery of india) എന്ന ബുക്കിനെ കുറിച്ചാണ് പറയുന്നത്. കഴിവതും ചരിത്രം പഠിക്കാൻ താല്പര്യമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം തന്നെയാണ് ഇത്.
ജയിലിൽ ആയിരുന്നപ്പോൾ (1942-1946) ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയ ജവഹർലാൽ നെഹ്റു എഴുതിയ ഈ പുസ്തകം സിന്ധുനദീതട സംസ്കാരം മുതൽ ഇന്ത്യയുടെ ചരിത്രം വളരെ കൃത്യമായ രീതിയിൽ രേഖപ്പെടുത്തുന്നു. ആര്യന്മാരുടെ വരവ് മുതൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനം വരെയുള്ള കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഇത് നൽകുന്നു. ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും വളരെ ഉപയോഗപ്രദമായ ഒന്നാണ് ഈ ബുക്ക് എന്ന് നിസംശയം പറയാം .ഇന്ത്യയുടെ അവിശ്വസനീയമാംവിധം നീണ്ട ഭൂതകാലത്തിന്റെ സ്‌നാപ്പ്‌ഷോട്ട് ലഭിക്കാൻ ഈ പുസ്‌തകം സഹായകരമാണ്.
1988ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഭാരത് ഏക് ഖോജ്
(Bharat Ek Khoj) എന്ന ശ്യാം ബെനഗലിന്റെ അവാർഡ് നേടിയ ടെലിവിഷൻ പരമ്പരയായത് നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യ ആണ്.