തിരുവനന്തപുരം: കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാന്‍ ഉത്തരാഖണ്ഡ് പ്രതിനിധിസംഘം കേരളത്തിലെത്തി.
ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് 3 ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത്.
മൂന്ന് പ്രളയങ്ങളടക്കം തരണം ചെയ്ത കേരളത്തിന്റെ മാതൃകകളും മറ്റും വിശദമായി പഠിക്കാനാണ് പ്രതിനിധികള്‍ എത്തുന്നത്. മുന്‍പ് കേരളത്തിലെത്തിയ ലോക ബാങ്കിന്റെ വിദഗ്ധ സംഘം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുരന്ത നിവാരണത്തിലും കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായിരുന്നു.