തിരുവനന്തപുരം: കാലവർഷം അടുത്ത ആഴ്ചയോടെ കേരളത്തിൽ എത്തുമെന്ന് രാജ്യത്തെ പ്രമുഖ കാലാവസ്ഥാ നിരീക്ഷകർ.
തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തുവെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്.കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുക.എന്നാൽ അടുത്ത ആഴ്ച ആദ്യം മുതൽ തന്നെ കേരളത്തിൽ കാലവർഷം ശക്തമാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
അതേസമയം അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കുമെന്നായിരുന്നു പ്രവചനം.