Month: May 2022

  • NEWS

    ഡൽഹി പോലീസിൽ അവസരം; ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​പ്ല​സ്ടു പാ​സാ​യവർക്ക് അപേക്ഷിക്കാം

    ഡല്‍​ഹി പൊ​ലീ​സ് ​​ ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ്റ്റാ​ഫ് സെ​ല​ക്ഷ​ന്‍ കമ്മീഷൻ സെ​പ്റ്റം​ബ​റി​ല്‍ പ​രീ​ക്ഷ ന​ട​ത്തും.ഇ​ന്ത്യ​യി​ലെ​വി​ടെ​യു​ള്ള​വ​ര്‍​ക്കും റി​ക്രൂ​ട്ട്മെ​ന്റി​ല്‍ പ​​ങ്കെ​ടു​ക്കാം. പു​രു​ഷ​ന്മാ​ര്‍​ക്ക് 559, വ​നി​ത​ക​ള്‍​ക്ക് 276 ഉ​ള്‍​പ്പെ​ടെ ആ​കെ 835 ഒ​ഴി​വു​ണ്ട്. ഒ.​ബി.​സി, EWS, SC, ST, വി​മു​ക്ത​ഭ​ട​ന്മാ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ടു​ന്ന​വ​ര്‍​ക്ക് ഒ​ഴി​വു​ക​ളി​ല്‍ സം​വ​ര​ണ​മു​ണ്ട്. ​യോഗ്യ​ത: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി/​പ്ല​സ്ടു പാ​സാ​യി​രി​ക്ക​ണം. ഇം​ഗ്ലീ​ഷ് ടൈ​പ്പി​ങ്ങി​ല്‍ മി​നി​റ്റി​ല്‍ 30 വാ​ക്ക് വേ​ഗ​ത. അ​ല്ലെ​ങ്കി​ല്‍ ഹി​ന്ദി ടൈ​പ്പി​ങ്ങി​ല്‍ മി​നി​റ്റി​ല്‍ 25 വാ​ക്ക് വേ​ഗ​ത വേ​ണം. പ്രാ​യ​പ​രി​ധി 1.1.2022ല്‍ 18-25. ​സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്. പു​രു​ഷ​ന്മാ​ര്‍​ക്ക് 165 സെ​ന്റി​മീ​റ്റ​ര്‍ ഉ​യ​ര​വും 78-82 സെ​ന്റി​മീ​റ്റ​ര്‍ നെ​ഞ്ച​ള​വും ഉ​ണ്ടാ​ക​ണം. വ​നി​ത​ക​ള്‍​ക്ക് 157 സെ​ന്റി​മീ​റ്റ​ര്‍ ഉ​യ​രം മ​തി. പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ ചി​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ശാ​രീ​രി​ക​യോ​ഗ്യ​ത​യി​ല്‍ ഇ​ള​വു​ണ്ട്. വി​ജ്ഞാ​പ​നം https://ssc.nic.inല്‍​. ജൂ​ണ്‍ 16 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. 17 വ​രെ ഫീ​സ് അ​ട​ക്കാം.

    Read More »
  • NEWS

    മാതാപിതാക്കൾ ജാഗ്രത പാലിക്കണം; സ്കൂൾ ബസുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍  ഇതൊക്കെയാണ്

    പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവയാണ്: സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയവും വലിയ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ അഞ്ച് വര്‍ഷത്തെ പരിചയവും വേണം. ഏതെങ്കിലും കുറ്റകൃത്യത്തിലേര്‍പ്പെട്ട് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തവര്‍ ആവരുത്. സ്പീഡ് ഗവര്‍ണര്‍, ജി.പി.എസ് എന്നിവ വാഹനത്തില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ടാവണം. കുട്ടികളെ വാഹനത്തില്‍ നിര്‍ത്തി കൊണ്ട് പോകുവാന്‍ പാടില്ല. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്ക് മാത്രം രണ്ടു പേര്‍ക്ക് ഒരു സീറ്റ് നല്‍കാം. വാഹനങ്ങളില്‍ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ പാടില്ല. സുരക്ഷാവാതില്‍, ഫസ്റ്റ്‌എയ്ഡ് ബോക്സ് എന്നിവ ഉണ്ടായിരിക്കണം. സ്‌കൂള്‍ ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റ് വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ രജിസ്റ്റര്‍ സൂക്ഷിക്കണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായി ഡോര്‍ അറ്റന്‍ഡര്‍മാര്‍ വേണം. ആയമാര്‍ റോഡ് ക്രോസ് ചെയ്യുന്നതിന് കുട്ടികളെ സഹായിക്കണം. റൂട്ട് ഓഫീസറായി…

    Read More »
  • NEWS

    ഒരുകിലോ പാറ്റയ്ക്ക് ആയിരം രൂപ!! ഞെട്ടണ്ട കേരളത്തിൽ തന്നെയാണ് സംഭവം

    ഒരു കിലോ പാറ്റയ്ക്ക് കേരളത്തിൽ ആയിരം രൂപ !! വിശ്വസിച്ചു അല്ലേ…? എന്നാൽ വിശ്വസിച്ചേ പറ്റൂ. ആസ്‌ത്‌മാ ബാധിതർക്ക് നൽകുന്ന ഹോമിയോ മരുന്നായ ബ്ലാറ്റാ ഓറിയന്റാലിസിന്റെ പ്രധാന ചേരുവയാണ് ഇന്ത്യൻ പാറ്റകൾ .ഉത്തരേന്ത്യൻ ഔഷധ സസ്യ വിതരണക്കാരിൽ നിന്ന് പാറ്റയെ വാങ്ങിയാണ് ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റിവ് ഫാർമസി (ഹോംകോ) മരുന്ന് ഉത്പാദിപ്പിക്കുന്നത്. മരുന്നിന് ആവശ്യമായ ‘ബ്ലാറ്റാ ഓറിയന്റാലിസ്’ വിഭാഗത്തിൽപ്പെട്ട പാറ്റകൾ ഇന്ന് കേരളത്തിൽ അപൂർവ്വമാണെന്നതും, ഇവയ്ക്ക് ദക്ഷിണേന്ത്യയിൽ വിതരണക്കാരില്ലാത്തതും വൻ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.  ‘പെരിപ്ലാനറ്റാ അമേരിക്കാനാ’ എന്ന വ‌ർഗത്തിൽപ്പെട്ട ചുവന്ന പാറ്റകളാണ് കേരളത്തിലധികമുള്ളത്. പ്രതിവർഷം ആയിരം കിലോ പാറ്റ വേണ്ട സ്ഥാനത്ത് പരമാവധി 500 കിലോവരെയാണ് ഇപ്പോൾ  ലഭ്യമാകുന്നത്. വ‌ർഷം തോറും ടെണ്ടർ ക്ഷണിച്ച്, സാമ്പിളുകൾ പരിശോധിച്ച് മരുന്നിന് യോജിച്ചവ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണക്കാർക്ക് ഓർഡർ നൽകാറുള്ളത്.പാറ്റകളെ ആവശ്യമുണ്ടെന്ന് കേട്ടറിഞ്ഞ് പലരും കമ്പനികളുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഇവയെ ലഭ്യമാക്കാനുള്ള പ്രയാസം മൂലം ആരും മുന്നോട്ടു പോകുന്നില്ല. ഒരു…

    Read More »
  • Kerala

    പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ അന്തരിച്ചു

    പ്രശസ്ത നാടക സിനിമാ സംഗീത സംവിധായകന്‍ പാരീസ് ചന്ദ്രന്‍ (66)  അന്തരിച്ചു. ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. ഞാന്‍ സ്റ്റീവ് ലോപ്പസിലെ പോകരുതെന്‍ മകനേ, ചായില്യത്തിലെ അമ്പിളിപ്പൂവുകള്‍ കണ്ടില്ല എന്നീ ഗാനങ്ങളിലൂടെ സിനിമാ ലോകത്ത് ശ്രദ്ധേയനായി.   ജി ശങ്കര പിള്ള, ഞരളത്തു രാമ പൊതുവാൾ എന്നിവർ ഗുരുസ്‌ഥാനീയർ ആയിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം പൂർത്തിയാക്കി.1988 ൽ ബിബിസിയ്ക്ക് ടെലികാസ്റ്റിന് വേണ്ടി ദി മൺസൂൺ എന്ന റേഡിയോ നാടകത്തിനു വേണ്ടി സംഗീതം നൽകി.1989-91 ൽ ലണ്ടനിലെ പ്രശസ്തമായറോയൽ നാഷണൽ തീയറ്ററിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാരീസ് ലെ പ്രശസ്തമായ ഫുട്സ്ബൻ തീയേറ്റർ മായ് സഹകരിച്ചു നിരവധി രാജ്യങ്ങളിൽ നാടകങ്ങൾക്ക് വേണ്ടി സംഗീതം ചെയ്ത ഇദ്ദേഹത്തിന് 2008 ൽ ബയോസ്ക്കോപ്പ് എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള…

    Read More »
  • India

    പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോദി ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു

    പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക്വാ​ഡി​ന്‍റെ നേ​തൃ​ത​ല​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം പു​റ​പ്പെ​ട്ട​ത്.     ക്വാ​ഡി​ന്‍റെ നേ​തൃ​ത​ല​യോ​ഗം തി​ങ്ക​ളാ​ഴ്ച ടോ​ക്കി​യോ​യി​ൽ ആ​രം​ഭി​ക്കും. ഇ​ന്ത്യ, അ​മേ​രി​ക്ക, ജ​പ്പാ​ൻ, ഓ​സ്‌​ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ക്വാ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.   മോ​ദി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജ​പ്പാ​നി​ലെ​ത്തും. 40 മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം ജ​പ്പാ​നി​ൽ ചെ​ല​വി​ടും. 23 പ​രി​പാ​ടി​ക​ളി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.

    Read More »
  • പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

    പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പ്ര​വാ​സി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​നും ഒ​ളി​വി​ല്‍ താ​മ​സി​ക്കാ​നും സ​ഹാ​യി​ച്ച ബ​ന്ധു​വും സു​ഹൃ​ത്തും ഉ​ൾ​പ്പെ​ടാ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.     പാ​ണ്ടി​ക്കാ​ട് വ​ള​രാ​ട് സ്വ​ദേ​ശി പാ​ല​പ്ര മ​ര​ക്കാ​ര്‍, ക​രു​വാ​ര​ക്കു​ണ്ട് കു​ട്ട​ത്തി സ്വ​ദേ​ശി പു​ത്ത​ന്‍​പീ​ടി​ക​യി​ല്‍ ന​ബീ​ല്‍, അ​ങ്ങാ​ടി​പ്പു​റം സ്വ​ദേ​ശി പി​ലാ​ക്ക​ല്‍ അ​ജ്മ​ൽ എ​ന്ന റോ​ഷ​ന്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ധാ​ന പ്ര​തി യ​ഹി​യ​ക്ക് വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

    Read More »
  • Kerala

    കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം. കോൺഗ്രസ്സ് പ്രവര്‍ത്തകൻ അറസ്റ്റിൽ

    കെ​എ​സ്ആ​ർ​ടി​സി ബ​സി​നു​ള്ളി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റ​ക്കി​വി​ട്ട​യാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി ബ​സി​ന് ക​ല്ലെ​റി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ വാ‍​ർ​ഡ് മെ​മ്പ​ർ മ​ണി​ക്കു​ട്ട​നാ​ണ് ബ​സി​ന് ക​ല്ലെ​റി​ഞ്ഞ​ത്.   മ​ണി​ക്കു​ട്ട​നെ പി​ന്നീ​ട് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.   ബ​സി​ന​ക​ത്ത് വ​ച്ച് മു​ണ്ട​ഴി​ച്ച് കൈ​യി​ൽ പി​ടി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നാ​ണ് മ​ണി​ക്കു​ട്ട​നെ ഇ​റ​ക്കി​വി​ട്ട​ത്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. തൊ​ട്ടു​പി​ന്നാ​ലെ വ​ന്ന ബൈ​ക്കി​ൽ ക​യ​റി ബ​സി​ന് സ​മീ​പ​മെ​ത്തി​യ മ​ണി​ക്കു​ട്ട​ൻ ക​ല്ലെ​റി​ഞ്ഞു.   ക​ല്ലേ​റി​ൽ ക​ണ്ട​ക്ട​ർ അ​നൂ​പി​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ വെ​ള്ള​നാ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    Read More »
  • NEWS

    ശൈഖ്​ മുഹമ്മദിന്‍റെ കാരുണ്യം ഇപ്പോഴും മലയാളിയായ അലിക്കൊപ്പം, നാലുവര്‍ഷമായി​ രോഗക്കിടക്കയിലെങ്കിലും മുടങ്ങാതെ ശമ്പളവും കരുതലും

    അബൂദബി: യു.എ.ഇയുടെ അമരക്കാരനായി ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​ ആല്‍ നഹ്​യാന്‍ അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ കരുണയുടെ നേരടയാളമായി മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലി ഇപ്പോഴും അബൂദബിയിലുണ്ട്​. നാല്​ വര്‍ഷം മുന്‍പ്​ രോഗക്കിടക്കയിലേക്ക്​ വീണുപോയ അലിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശൈഖ്​ മുഹമ്മദ് തന്നെയാണ്​ ഇപ്പോഴും അദ്ദേഹത്തിന്​ കരുതലിന്‍റെ കരവലയമൊരുക്കുന്നത്​. രോഗബാധിതനായ ശേഷം ജോലിയില്‍ നിന്ന്​ വിശ്രമം അനുവദിച്ചെങ്കിലും രാജകുടുംബത്തിന്‍റെ വിസയും താമസവും ശമ്ബളവുമൊന്നും ഇപ്പോഴും മുടങ്ങിയിട്ടില്ല. തലച്ചോറില്‍ രക്​തം കട്ടപിടിച്ചതിനെ തുടര്‍ന്ന്​ 2018 ഡിസംബര്‍ 23നാണ് ശൈഖ്​ മുഹമ്മദിന്‍റെ പേഴ്​സനല്‍ സ്റ്റാഫ്​ അംഗമായ​​ മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലി (60) അബൂദബിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക്​ വിധേയനായത്​. വിവരം ലഭിച്ചയുടന്‍ കിരീടാവകാശിയുടെ ഓഫിസില്‍ നിന്ന്​ അലിയുടെ കുടുംബാംഗങ്ങളെ വിളിച്ച്‌​ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശൈഖ്​ മുഹമ്മദിന്‍റെ നിര്‍ദേശപ്രകാരം അബൂദബിയിലെ ഏറ്റവും മികച്ച ആശുപത്രിയിലായിരുന്നു ചികിത്സ. ശസ്ത്രക്രിയക്ക്​​ ശേഷം കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായി റോയല്‍ കോര്‍ട്ട്​ ഓഫിസ്​ ഇടപെട്ട്​ ക്ലീവ്​ ലാന്‍ഡ്​ ആശുപത്രിയിലേക്ക്​ മാറ്റി ശസ്ത്രക്രിയ…

    Read More »
  • India

    ഇന്ത്യക്ക് അഭിമാനം: 10 ലക്ഷം ആശ പ്രവർത്തകർക്ക് ലോകാരോഗ്യ സംഘടനയുടെ അതുല്യ സേവന പുരസ്കാരം

    ദില്ലി: ഇന്ത്യയിലെ ആശ പ്രവർത്തകർക്ക് ലോകത്തിന്റെ അംഗീകാരം. ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശ പ്രവർത്തകർക്കാണ് ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനുള്ള പുരസ്കാരം ലഭിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാർഡുകളിൽ ഒന്നാണ് ആശ പ്രവർത്തകർക്ക് ലഭിച്ചത്. പുരസ്കാരം ഗ്രാമീണ ഇന്ത്യയിൽ നൽകുന്ന ആരോഗ്യ സേവനങ്ങൾക്കും കൊവിഡ് കാലത്തെ അസാധാരണ പ്രവർത്തനത്തിനുമുള്ള അംഗീകാരമാണ്. ജനീവയിൽ ലോകാരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ സംഘടനയുടെ മേധാവി റ്റെഡ്റോസ് അധാനോമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ആശ സേന കൊവിഡ് കാലത്തടക്കം നൽകിയത് വിലമതിക്കാനാവാത്ത സേവനമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. അഫ്ഗാനിസ്ഥാനിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച പോളിയോ വാക്സീൻ ദൗത്യ സംഘത്തിനും പുരസ്കാരമുണ്ട്.

    Read More »
  • NEWS

    ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് പൗരന്മാര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തി സൗദി

    റിയാദ്: ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ശനിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം. അതേസമയം സൗദി അറേബ്യയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    Read More »
Back to top button
error: