Month: May 2022
-
Kerala
അതിജീവിത മുഖ്യമന്ത്രിയെ നേരിട്ടു കാണും, കേസിൻ്റെ പുനരന്വേഷണ സമയപരിധി നീട്ടി നൽകാനാകില്ലെന്ന് കോടതി
നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത നാളെ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കാണും. കേസിലെ ആശങ്കകളെല്ലാം അതിജീവിത നേരിട്ട് ബോധിപ്പിക്കുമെന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് വ്യക്തമാക്കിയത്. നടിയുടെ ആശങ്കകളെല്ലാം മുഖ്യമന്ത്രിയോട് പറയണം. അതിജീവിത ഇതുവരെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതില്‍ കുറേക്കാര്യങ്ങൾക്കു കൂടി വ്യക്തത വരുമെന്നും ഹര്‍ജി വീണ്ടും പരിഗണിക്കുന്ന വെള്ളിയാഴ്ച ശുഭ വാര്‍ത്ത കിട്ടുമെന്നുമാണ് വിശ്വാസമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കാണുന്നത്. പരാതിയിൽ വെട്ടിലായ സർക്കാരും കൂടിക്കാഴ്ചക്ക് താല്പര്യമെടുത്തു. അതിനിടെ തുടരന്വേഷണം നീട്ടണമെന്ന ഹർജിയിൽ പ്രതി ഭാഗം കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിനെ കടുത്ത വെട്ടിലാക്കിയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. പ്രതിയായ ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേർന്ന് കേസ് അന്വേഷണം അട്ടിമറിക്കുന്നു എന്നായിരുന്നു നടിയുടെ ആക്ഷേപം. പ്രതിഭാഗം അഭിഭാഷകരെ പോലും ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്…
Read More » -
NEWS
കഥകൾ ക്ഷണിക്കുന്നു; ഒന്നാം സമ്മാനം 50000 രൂപ
ലോകമെങ്ങുമുള്ള മലയാളികള്‍ക്കായി ഇ-മലയാളി സംഘടിപ്പിക്കുന്ന കഥാമത്സരത്തിലേക്ക് കഥകള്‍ ക്ഷണിക്കുന്നു. ഒന്നാം സമ്മാനാര്‍ഹമായ കഥക്ക് 50,000 രൂപ സമ്മാനമായി നല്‍കും.10,000 രൂപ വീതം അഞ്ച് രണ്ടാം സമ്മാനങ്ങളാണ് ഉള്ളത്. അയച്ചു തരുന്ന കഥകള്‍ പ്രസിദ്ധീകരിക്കുന്ന പക്ഷം പ്രതിഫലം വേറെ നല്‍കും. കഥകള്‍ 10 പേജില്‍ കവിയരുത്. യൂണി കോഡ് ഫോര്‍മാറ്റില്‍ [email protected] എന്ന വിലാസത്തില്‍ അയക്കുക. കഥയോടൊപ്പം കഥാകൃത്തിനെ സംബന്ധിച്ച ചെറു വിവരണവും ഫോട്ടോയും അയക്കണം. കഥകള്‍ ലഭിക്കേണ്ട അവസാന തീയതി 2022 ജൂലൈ 31.പ്രായപരിധി പതിനെട്ട് വയസുമുതൽ. പ്രസിദ്ധീകരിച്ച കഥകൾ അയക്കരുത്.സമ്മാനാര്‍ഹരെ ഓഗസ്റ്-സെപ്റ്റംബറില്‍ പ്രഖ്യാപിക്കും. Contact: [email protected]; 9173244907; 9176621122
Read More » -
NEWS
സ്ഥാനാർത്ഥിക്ക് പകരം നടിയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് എന്ന് ആരോപണം
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പകരം നടിയെ മുൻനിർത്തി വോട്ട് ചോദിക്കേണ്ട ഗതികേടിലാണ് യുഡിഎഫ് എന്ന് വിമർശനം.മണ്ഡലത്തിലെ വികസന കാര്യങ്ങളെപ്പറ്റി അവർക്കൊന്നും പറയാനില്ല.മാധ്യമങ്ങൾ ഇതിനെപ്പറ്റി ചോദിക്കുമ്പോൾ മാത്രം എന്തെങ്കിലുമൊക്കെ തട്ടിവിടും. ആക്രമിക്കപ്പെട്ട നടിയെ സംരക്ഷിച്ചത് പി ടി തോമസ് ആയിരുന്നു എന്നതായിരുന്നു ആദ്യം മുതൽ തന്നെ യുഡിഎഫിന്റെ പ്രധാന പ്രചാരണം.ഇപ്പോൾ അത് നടി കോടതിയെ സമീപിച്ചതായി മാറി. അതേസമയം നടിയെ മുന്നില്‍ നിര്‍ത്തി വോട്ട് ചോദിക്കേണ്ട ആവശ്യം യു.ഡി.എഫിനില്ലെന്ന് കെ.മുരളീധരന്‍. നടിയുടെ പരാതിക്ക് പിന്നില്‍ യു.ഡി.എഫിന് ഒരു പങ്കുമില്ല.പരാതിക്ക് പിന്നില്‍ യു.ഡി.എഫ് ആണെന്ന് പറഞ്ഞാല്‍ പിണറായിക്ക് പണി കിട്ടണമെന്ന് വിചാരിക്കുന്ന എല്‍.ഡി.എഫ് നേതാക്കളാണെന്ന് ഞങ്ങളും ആരോപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നടിക്ക് നീതി ലഭിക്കണം.കോടതിയുടെ തീരുമാനത്തിന് ശേഷം ഞങ്ങൾ തീരുമാനമെടുക്കും.വിഷയം പര്‍വതീകരിക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നടി കോടതിയെ സമീപിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.
Read More » -
Careers
അബ്ദുൾജലീലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് 57 ലക്ഷം രൂപ വിലയുള്ള ഒന്നേകാൽകിലോ കള്ളക്കടത്തു സ്വർണം വീണ്ടെടുക്കാൻ, സ്വർണക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം: രഹസ്യകഥകൾ പുറത്ത്
പെരിന്തൽമണ്ണ: സൗദിയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ അബ്ദുൾജലീലിന് നൽകിയ സ്വർണം ഇവിടെയെത്താതിരുന്നതാണ് അയാളെ കൊലപ്പെടുത്താനുള്ള കാരണമെന്ന് പോലീസ്. ചോദ്യംചെയ്യലിൽ മുഖ്യ പ്രതി യഹിയയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. യഹിയയുടെ പങ്കാളികൾ ഏജന്റുമാർ മുഖേന ജലീലിന് സ്വർണം നൽകിയിരുന്നു. സ്വർണം സ്വന്തം ശരീരത്തിൽ ഒളിപ്പിച്ച ജലീലിനെ ഈ ഏജന്റുമാർ തന്നെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ചിലെത്തും വരെ ഇയാൾ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നെടുമ്പാശേരിയിൽ എത്തിയതോടെ യഹിയയും സംഘവും ജലീലിനെ കാറിൽ കയറ്റി ക്കൊണ്ടു പോയി. എന്നാൽ ജലീലിന്റെ കയ്യിലോ ശരീരത്തിലോ സ്വർണമുണ്ടായിരുന്നില്ല. ഇതോടെയാണത്രേ സംഘം മർദനവും പീഡനവും തുടങ്ങിയത്. കൊടുത്തുവിട്ട സ്വർണം ജിദ്ദയിൽതന്നെ ആർക്കെങ്കിലും കൈമാറുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് യഹിയയുടെ ഭാഷ്യമെന്ന് പോലീസ് പറയുന്നു. സ്വർണം ഇവിടെ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഡിവൈ.എസ്.പി, എം. സന്തോഷ്കുമാർ പറഞ്ഞു. സ്വർണം ജലീലിന്റെ അവിടുത്തെ മുറിയിൽ തന്നെയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾക്കായി അവിടുത്തെ പോലീസും…
Read More » -
NEWS
കപിൽ സിബൽ കോൺഗ്രസ് വിട്ടു; ഇനി സമാജ്‌വാദി പാർട്ടിയിൽ; ഏഴിൽ അഞ്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: മുതിര്‍ന്ന നേതാവും മുന്‍ എം.പിയുമായ കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു.വരുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അദ്ദേഹം മല്‍സരിക്കും. പാർട്ടി വിട്ടതിനു പിന്നാലെ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമെത്തി കപില്‍ സിബല്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിച്ചു. കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവും നിയമ വിഷയങ്ങളിലെ ബുദ്ധി കേന്ദ്രവുമായിരുന്ന കപിൽ സിബലാണ് ഏറ്റവും അവസാനമായി കോൺഗ്രസ് വിട്ടത്. രാജസ്ഥാനിലെ ചിന്തൻ ശിബിരത്തിന് ശേഷവും ഒഴുക്കിനെ പ്രതിരോധിക്കാൻ കോൺഗ്രസ്സിന് കഴിയുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഏഴ് സഹോദരികൾ (Seven Sisters) എന്നാണ് നെഹ്റു കുടുംബം എന്നും അഭിസംബോധന ചെയ്തിരുന്നത്.ഏഴിൽ അഞ്ച് സംസ്ഥാനങ്ങളിലെയും ബിജെപി മുഖ്യമന്ത്രിമാർ മുൻ കോൺഗ്രസ് നേതാക്കളാണ് എന്നതാണ് വിധിവൈപരീത്യം.
Read More » -
Kerala
ജാമ്യം റദ്ദാക്കി, പി.സി ജോർജിനെ അറസ്റ്റ് ചെയ്തേക്കും
മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിന്റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വെണ്ണലയിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പാലാരിവട്ടം പൊലീസിന്‍റെ നോട്ടിസ് പി.സി.ജോര്‍ജ് ഇന്ന് കൈപ്പറ്റി. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഇന്ന് തന്നെ ഹാജരാകുമെന്നാണ് സൂചന. പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമർപ്പിച്ച സി.ഡി കോടതി പരിശോധിച്ചു. പി.സി.ജോർജ് എറണാകുളം വെണ്ണല ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് സിഡിയിൽ ഉള്ളത്. ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മത വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും പി.സി.ജോർജിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എറണാകുളം വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ മുസ്‌ലിം വിരുദ്ധ- വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട…
Read More » -
NEWS
രാമേശ്വരത്ത് 45-കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കത്തിച്ച് കൊന്നു, ആറ് മറുനാടൻ തൊഴിലാളികൾ പിടിയിൽ
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതൽ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീൻ ഫാമിൽ ജോലിചെയ്യുന്ന ആറ് മറുനാടൻ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കടൽത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവർ രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ ഭർത്താവ് രാമേശ്വരം വടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്ക് ശേഷം ചെമ്മീൻ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തിയത്. അതേസമയം, സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട സ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പേരാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. കസ്റ്റഡിയിലുള്ളവർ ജോലിചെയ്യുന്ന ചെമ്മീൻ ഫാമിലേക്ക് ഇരച്ചെത്തിയ നാട്ടുകാർ ഫാം അടിച്ചുതകർക്കുകയും ചെയ്തു.
Read More » -
NEWS
ഇടുക്കിക്ക് 60 കിലോമീറ്റർ ദൂരത്തിൽ ഇനി ട്രെയിൻ ഓടും; താമസിയാതെ 30 കിലോമീറ്റർ ദൂരത്തിലും
കട്ടപ്പന : റെയിൽവേ ലൈന്‍ ഇല്ലാത്ത ഇടുക്കി ജില്ലയിലെ കട്ടപ്പനക്കാര്‍ക്ക് ഇനി ട്രെയിന്‍ കയറാന്‍ വെറും 60 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ മതി.തമിഴ്നാട്ടിലെ തേനി റയിൽവെ സ്റ്റേഷനിലേക്കുള്ള ദൂരമാണിത്. തേനി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ട്രെയിൻ സര്‍വീസ് മെയ് 27 വെള്ളിയാഴ്ച ആരംഭിക്കും.തേനി-ആണ്ടിപ്പെട്ടി-ഉസിലാംപെട്ടി-വടപളഞ്ഞി വഴി മധുരയിലേക്ക് ട്രെയിനില്‍ അറുപത്തിയഞ്ച് മിനിറ്റ് സമയം കൊണ്ട് എത്തിച്ചേരാം. കട്ടപ്പനയില്‍ നിന്ന് നിലവില്‍ ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ കോട്ടയത്തേക്ക് 112 കിലോമീറ്ററും മൂന്നര മണിക്കൂര്‍ യാത്രയുമുണ്ട്. ആലുവയിലേക്ക് 120 കിലോ മീറ്റർ ദൂരമാണ് ഉള്ളത്. 4 മണിക്കൂറോളം യാത്ര ചെയ്ത് വേണം സ്റ്റേഷനിലെത്താന്‍.എറണാകുളത്തേക്ക് 127 കിലോമീറ്ററാണ് ദൂരം. മധുര – ബോഡിനായ്ക്കന്നൂര്‍ റെയില്‍പാതയില്‍ തേനിയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയാകാനുണ്ട്.മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ആണുള്ളത്.ഇതില്‍ മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍…
Read More » -
NEWS
സഞ്ചരിക്കുന്ന പിക്കപ്പ് ‘ബാർ’ പിടികൂടി
തൃശൂര്‍: ചാലക്കുടിയില്‍ പിക്കപ്പ് വാനില്‍ നിന്ന് മുപ്പത്തിയഞ്ചു ലിറ്റര്‍ മദ്യം എക്സൈസ് സംഘം പിടികൂടി. സഞ്ചരിക്കുന്ന ബാര്‍, എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതായിരുന്നു പിക്കപ്പ് വാന്‍.ഫോണില്‍ വിളിച്ചാല്‍ ഉടന്‍ പറഞ്ഞ സ്ഥലത്തേയ്ക്കു ബാര്‍ എത്തും.ഡ്രൈവിങ് സീറ്റിലിരുന്ന് മദ്യപിക്കാം.ഗ്ലാസ്സും ടച്ചിംഗ്സും സോഡയുമെല്ലാം വാഹനത്തിൽ തന്നെ ലഭിക്കും. മേലൂര്‍ സ്വദേശിയായ സജീവനായിരുന്നു സഞ്ചരിക്കുന്ന ബാറിന്റെ ഉടമയും തൊഴിലാളിയും.രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.അശ്വിന്‍കുമാറിന് നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.സാധാരണ വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്കായിരുന്നു ഇയാള്‍ മദ്യം വില്‍പന നടത്തിയിരുന്നത്. ഏകദേേശം 35 ലിറ്റര്‍ മദ്യം വാഹനത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
Read More » -
NEWS
യുവാവിന്‍റെ ആക്രമണത്തില്‍ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
തിരുവനന്തപുരം: കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ ആക്രമണത്തില്‍ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. നെടുമങ്ങാട് സര്‍ക്കിള്‍ ഓഫീസിലെ സി.ഐ സ്വരൂപ്, പ്രിവന്‍റീവ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷജീര്‍, നജിമുദ്ദീന്‍ എന്നിവര്‍ക്കാണ് തലക്കും വാരിയെല്ലിനും പരിക്കേറ്റത്. സ്വരൂപിനെയും അനില്‍കുമാറിനെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യനാട് കുളപ്പട സ്വദേശി സുബീഷിനെ (22) അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 7.30ഓടെ ആര്യനാട് കുളപ്പട കൃഷിഭവന് മുന്നിലായിരുന്നു സംഭവം.
Read More »