NEWS

യുവാവിന്‍റെ ആക്രമണത്തില്‍ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കഞ്ചാവ് പിടികൂടാനുള്ള ശ്രമത്തിനിടെ യുവാവിന്‍റെ ആക്രമണത്തില്‍ സി.ഐ അടക്കം നാല് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്.

നെടുമങ്ങാട് സര്‍ക്കിള്‍ ഓഫീസിലെ സി.ഐ സ്വരൂപ്, പ്രിവന്‍റീവ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷജീര്‍, നജിമുദ്ദീന്‍ എന്നിവര്‍ക്കാണ് തലക്കും വാരിയെല്ലിനും പരിക്കേറ്റത്.

സ്വരൂപിനെയും അനില്‍കുമാറിനെയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും മറ്റ് രണ്ടുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആര്യനാട് കുളപ്പട സ്വദേശി സുബീഷിനെ (22) അറസ്റ്റ് ചെയ്തു.ഇയാളില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പിടിച്ചെടുത്തിട്ടുണ്ട്.

 

 

ചൊവ്വാഴ്​ച രാത്രി 7.30ഓടെ ആര്യനാട് കുളപ്പട കൃഷിഭവന് മുന്നിലായിരുന്നു സംഭവം.

Back to top button
error: