Month: May 2022

  • Kerala

    വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി വിജിലന്‍സ് കോടതി

    വിജിലന്‍സ് ഡയറക്ടറായിരുന്ന സുധേഷ് കുമാറിനെ അതിരൂക്ഷമായി വിമര്‍ശിച്ച്‌ തിരുവനന്തപുരം വിജിലന്‍സ് കോടതി. അഴിമതിക്കാരെ സംരക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തിരശീലക്ക് പിന്നിലെ ചിലരുടെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കൈയോടെ പിടികൂടിയ സര്‍ക്കാര്‍ ഡോക്ടറെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ട് തള്ളിയാണ് കോടതിയുടെ പരാമര്‍ശം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മകന്റെ തുടര്‍ ചികിത്സാക്കായി അമ്മയില്‍ നിന്നും പണം വാങ്ങുന്നതിനിടെയാണ് എല്ലു രോഗവിഭാഗത്തിലെ ഡോ. ജീവ് ജൂസ്റ്റസിനെ വിജിലന്‍സ് കൈയോടെ പിടികൂടിയത്. ഡ്യൂട്ടി സമയത്ത് ആശുപത്രിയിൽ ഉണ്ടാകേണ്ട ഡോക്ടര്‍ വീട്ടില്‍ വച്ച്‌ 4000 രൂപ വാങ്ങുമ്പോഴാണ് വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്. കേസിന്റെ തുടക്കം മുതല്‍ അട്ടിമറി നടന്നു. ഡോക്ടര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്ന് വരുത്തിതീക്കാനായി ഡ്യൂട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി. അടൂര്‍ സര്‍ക്കാര്‍ ആസുപത്രിയിലെ ആര്‍. എം. ഒ ഡോ. നിഷാദ്, ജൂനിയര്‍ കണ്‍സള്‍ട്ടായി ഡോ. ധന്യ എന്നിവര്‍ ചേര്‍ന്നാണ് ഡ്യൂട്ടി രജിസ്റ്റര്‍ തിരുത്തിയതെന്നു വിജിലന്‍സ് കണ്ടെത്തി. കൈക്കൂലികാരനായ ഡോക്ടര്‍ക്ക്…

    Read More »
  • NEWS

    കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലാം; അധികാരം തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്ക് 

    കൊച്ചി : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി.ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.  കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അപേക്ഷയില്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് പല ജില്ലകളിലും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെ തുടർന്നാണ് പുതിയ തീരുമാനം.  പന്നികളെ കൊല്ലുന്നതിൽ വനംവകുപ്പ് വഴിയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു.ബന്ധപ്പെട്ട ഓഫീസര്‍മാരായി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, പഞ്ചായത്ത് സെക്രട്ടറിമാരെ ഇതിനായി ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ അതാത് പ്രദേശത്തെ തോക്ക് ലൈസന്‍സുള്ളവരുടെ പാനല്‍ തയ്യാറാക്കി അവരുടെ സഹായത്തോടെ കാട്ടുപന്നിയെ വെടിവച്ചു കൊല്ലാം. പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയും ചെയ്യാം.കാട്ടുപന്നിയെ കുരുക്കിട്ട് പിടിക്കാം. പക്ഷെ കറണ്ടടിപ്പിക്കാനോ, വിഷപ്രയോഗം നടത്താനോ പാടില്ല.കൊല്ലുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കണം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തി വനം വകുപ്പിനെ അറിയിക്കണം.       ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്നു നേരത്തെ…

    Read More »
  • NEWS

    യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ

    കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച കേസില്‍ നേരത്തെ കുറ്റം സമ്മതം നടത്തിയിരുന്നു.     കേസില്‍ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വാദം പൂര്‍ത്തിയായ കേസില്‍ ദില്ലിയിലെ കോടതി ഇന്ന് 3:30 ന് വിധി പറയും   ഇന്ന് വിധി വരുന്ന സാഹചര്യത്തില്‍ ശ്രീനഗറിലെ ചില ഭാഗങ്ങളില്‍ കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രീനഗറിലെ ചില പ്രദേശങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍

    അതിജീവിതക്ക് ഭീതിവേണ്ടെന്ന് സര്‍ക്കാര്‍.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.അതിജീവിതയുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതുള്‍പ്പടെ എല്ലാ പിന്തുണയും സര്‍ക്കാരും പൊലീസും നല്‍കിയിട്ടുണ്ടെന്നും ഡി ജി പി കോടതിയെ അറിയിച്ചു.അതേസമയം, തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിജീവിതയുടെ ഹര്‍ജിയില്‍ വെള്ളിയാഴ്ച്ചക്കകം നിലപാടറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.   നടിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നീതിക്കായി ഹൈക്കോടതി ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് അതിജീവിത ഹര്‍ജി നല്‍കിയത്.എന്നാല്‍ തുടരന്വേഷണവുമായി ബന്ധപ്പെട്ട് അതിജീവിതക്ക് ഭീതി വേണ്ടെന്ന് ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അതിജീവിതയെ വിശ്വാസത്തിലെടുത്താണ് സര്‍ക്കാര്‍ കേസ് നടത്തുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതിജീവിതയുടെ ആത്മവിശ്വാസം സംരക്ഷിക്കുന്നതിനുള്‍പ്പടെ എല്ലാ പിന്തുണയും സര്‍ക്കാരും പൊലീസും നല്‍കിയിട്ടുണ്ടെന്നും ഡി ജി പി കോടതിയില്‍ വ്യകതമാക്കി.സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ്.അതിജീവിതയുമായി ആരോചിച്ച് വിചാരണക്കോടതിയില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡി ജി പി അറിയിച്ചു. അതിജീവിതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഹര്‍ജി…

    Read More »
  • India

    കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സമാജ് വാദി പാര്‍ട്ടിക്കൊപ്പം, രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക നല്‍കി

    ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി. സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കപിൽ സിബൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുപിയില്‍ നിന്നാണ് മത്സരിക്കുക. മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് കപില്‍ സിബൽ പറഞ്ഞു. രാജ്യസഭയിൽ വേറിട്ട ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    ജലനിരപ്പിന് അടിയിൽ അന്തിയുറങ്ങാം; അറിയാം കുമ്പളങ്ങിയിലെ ഫ്ലോട്ടലിനെ പറ്റി

    കൊച്ചി : കുമ്പളങ്ങി വില്ലേജിനെപ്പറ്റി ഏവരും കേട്ടിരിക്കും.പക്ഷെ ഫ്ലോട്ടല്‍ എന്നു കേട്ടിട്ടുണ്ടോ? പേര് കേള്‍ക്കുമ്ബോള്‍ തോന്നുന്നതു പോലെ തന്നെ, ഒഴുകി നടക്കുന്ന ഒരു ഹോട്ടലാണ് ഇത്. ഈ ഒരു ആശയം പൂര്‍ണമായും ഉള്‍ക്കൊണ്ടുകൊണ്ട്, പരമാവധി സൗന്ദര്യാത്മകമായി രൂപകല്‍പന ചെയ്തിരിക്കുന്ന ഒരിടമാണ് കൊച്ചി നഗരത്തിനടുത്തുള്ള കുമ്ബളങ്ങിയിലെ അക്വാട്ടിക് ഐലന്‍ഡ്. ജലത്തിന് മുകളില്‍ നിര്‍മിച്ചിരിക്കുന്ന അഞ്ചോളം ഫ്ലോട്ടിങ് യൂണിറ്റുകള്‍ അടങ്ങിയ ഒരു റിസോര്‍ട്ടാണ് ഇത്. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത്, ജലനിരപ്പിനു താഴെയായി ഒരുക്കിയിരിക്കുന്ന കിടപ്പുമുറികളാണ്.കണ്ടല്‍ക്കാടുകളുടെ ശാന്തമായ പച്ചപ്പും ഉയരമുള്ള തെങ്ങുകളുടെ സാന്നിധ്യവും കൊണ്ട് ചുറ്റപ്പെട്ട 30 ഏക്കര്‍ സ്ഥലത്താണ് അക്വാട്ടിക് ഐലന്‍ഡ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. തിരക്കേറിയ ജോലികള്‍ മൂലം മടുപ്പനുഭവിക്കുന്ന പ്രൊഫഷനലുകള്‍ക്കും ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കുമെല്ലാം ഏറ്റവും മികച്ച ഓപ്ഷനാണ് ഈ റിസോര്‍ട്ട്. സ്വകാര്യ കുടുംബ യോഗങ്ങളും മറ്റും നടത്താനുള്ള സൗകര്യവും ഇവിടെയുണ്ട്.വെറുതേ താമസം മാത്രമല്ല, വൈവിധ്യമാര്‍ന്നതും ത്രില്ലിംഗുമായ നിരവധി ആക്ടിവിറ്റികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ഇന്‍ഫിനിറ്റി പൂള്‍ ഇവിടെയാണ്‌…

    Read More »
  • NEWS

    കെഎസ്ആർടിസി യൂണിഫോം ഉപേക്ഷിച്ചോ ? ഇസ്ലാം മതസ്ഥനായ ഒരു ഡ്രൈവറുടെ വേഷത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി ചെയ്യുമ്പോൾ യൂണിഫോം നിർബന്ധമാണെന്നാണ് അറിവ്. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽനിന്ന് 24/5/2022 വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ഡ്രൈവർ യൂണിഫോം ഇല്ലാതെ ബസ് ഓടിക്കുന്നു.ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിത്. ചിത്രത്തിലുള്ളത് കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അഷ്റഫാണ്.എടിഎ 181 ബസിലെ ഡ്രൈവറായ അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല. കെഎസ്ആർടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷർട്ട് തന്നെയാണ്.ഫുൾക്കൈ ഷർട്ട് മടക്കി വെച്ചിട്ടില്ല. മടിയിൽ ഒരു തോർത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയാണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്ര മതവാദിയായി ചിത്രീകരിച്ച് പ്രചരണം നടത്തുകയായിരുന്നു എന്ന് മാത്രം! മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ‘അൽ-ഖേരള കെഎസ്ആർടിസി’ എന്ന് ചിത്രത്തോടൊപ്പം ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.എന്ത് യൂണിഫോം ധരിച്ചാണ് ഈ ഡ്രൈവർ വാഹനമോടിക്കുന്നത്.ആരുടെ യൂണിഫോം? നാളെ ഫയർഫോഴ്സ്,…

    Read More »
  • Business

    പാന്‍കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും എല്ലാം വാട്ട്സ്ആപ്പില്‍; ഡിജിലോക്കര്‍ വാട്ട്സ്ആപ്പിലും

    ദില്ലി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍പ്പേരിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് കേന്ദ്രസര്‍ക്കാറിന്‍റെ ഡിജിലോക്കർ സേവനം വാട്ട്സ്ആപ്പ് വഴി ലഭ്യമാക്കുന്ന സേവനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ കീഴിലുള്ള സംവിധാനമാണ് ഡിജിലോക്കർ. പൗരന്മാരുടെ വിവിധ രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ഒരു ആപ്പില്‍ ലഭിക്കുന്ന സംവിധാനം, പൗരന്മാരുടെ ‘ഡിജിറ്റൽ ശാക്തീകരണം’ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചത്. ഡിജിലോക്കർ സിസ്റ്റത്തിൽ നൽകിയിരിക്കുന്ന രേഖകൾ യഥാർത്ഥ ഫിസിക്കൽ ഡോക്യുമെന്റുകൾക്ക് തുല്യമായി കണക്കാക്കപ്പെടുന്നു. “പൗരന്മാർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ്‌ഡെസ്‌കിൽ ഡിജിലോക്കർ സേവനങ്ങൾ ലഭിക്കും.  കാര്യക്ഷമമായ ഭരണം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നതിന് വാട്ട്‌സ്ആപ്പിൽ മൈ ജിഒവി വാഗ്ദാനം ചെയ്യുന്ന ഒരു പ്രധാന പൗര സേവനമായിരിക്കും ഡിജിലോക്കര്‍ കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. “പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാന്‍ സാധിക്കും. സർക്കാർ സേവനങ്ങളും പൗരന്മാരുടെ വിരൽത്തുമ്പിലാണെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് വാട്ട്‌സ്ആപ്പിലെ മൈ ജിഒവി ഹെൽപ്പ് ഡെസ്‌കെന്ന് വാര്‍ത്ത…

    Read More »
  • Kerala

    സ്നേഹവും സൗഹൃദവും പങ്കുവച്ച് 25 മലയാളി വനിതാ പോലീസുകാർ, 19 വർഷത്തിനു ശേഷം ഒത്തുകൂടിയത് കാശ്മീർ താഴ്‌വരയില്‍

       തൃശൂര്‍: വനിതാ പൊലീസുകാരായ 25 മലയാളികൾ കശ്മീര്‍ താഴ്‌വരയില്‍ ഒത്തുകൂടി സൗഹൃദം പുതുക്കി. തൃശൂര്‍ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരാണ് തങ്ങളുടെ ഒത്തുചേരല്‍ വ്യത്യസ്തമാക്കാന്‍ കാശ്മീരില്‍ എത്തിയത്. പത്ത് ദിവസം ഇവിടെ ഉല്ലാസ യാത്ര നടത്തി അടിച്ചു പൊളിച്ച്‌ മടങ്ങാനാണ് ഈ വനിതാ സംഘത്തിന്റെ തീരുമാനം. കോട്ടയം ഉള്‍പ്പെടെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വനിത പൊലീസുകാരാണ് സംഘത്തിലുള്ളത്. പൊലീസ് പരിശീലനം ലഭിച്ച്‌ പലവഴിക്ക് പിരിഞ്ഞ ഇവര്‍ 19 വര്‍ഷത്തിനു ശേഷമാണ് ഒത്തുകൂടുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവവരാണ് സംഘത്തിലുള്ളത്. പരിശീലനം കഴിഞ്ഞ് അക്കാദമിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം പലർക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ലഭിച്ചു. പിന്നീട് പരസ്പരം കണ്ടു മുട്ടിയവര്‍ പോലും ചുരുക്കം. അങ്ങനെയാണ് കൂട്ടായ്മയെക്കുറിച്ച്‌ ആലോചിച്ചത്. അപ്പോള്‍ വ്യത്യസ്ത അനുഭവമാക്കണം അതെന്നും തീരുമാറ്റച്ചു. രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനു വന്‍ പ്രാധാന്യം നല്‍കി…

    Read More »
  • Kerala

    ‘നടി കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ല’; പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്ന് വി.ഡി. സതീശന്‍

    തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേസില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍  പിന്‍വാങ്ങുകയും ചെയ്തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഇ പിജയരാജന്‍, ആന്‍റണി രാജു, എം എം മണി എന്നിവരെ കൊണ്ട് അതിജീവിതയ്ക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

    Read More »
Back to top button
error: