Month: May 2022
-
Kerala
കനത്ത മഴയ്ക്ക് താൽക്കാലിക ശമനമായി
ദിവസങ്ങളായി സംസ്ഥാനത്ത് തുടർന്ന കനത്ത മഴയ്ക്ക് താൽക്കാലിക ശമനമായി. മഴ കുറഞ്ഞതോടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം നൽകിയ ജാഗ്രതാ മുന്നറിയിപ്പുകൾ പിൻവലിച്ചു. ശനിയാഴ്ച വരെ സംസ്ഥാനത്തെവിടെയും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും കർണാടകതീരത്തും മത്സ്യബന്ധനത്തിനുണ്ടായിരുന്ന നിരോധനവും പിൻവലിച്ചു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശനിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്. അതേസമയം ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More » -
Kerala
വിനായക് ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ : ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ
ഗാന്ധിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്സെയാണ് രാജ്യത്തിന്റെ നായകൻ എന്ന വിവാദ പരാമർശവുമായി ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. ഗാന്ധിവധം ശരിയായ നടപടിയായിരുന്നുവെന്നും തൃശൂർ പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി ഒരു തെറ്റായിരുന്നുവെന്നും ഗോഡ്സേയാണ് ശരിയെന്നും ശർമ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനും ഇന്ത്യയുമായി രാജ്യത്തെ വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കുന്നതിനാണ് ഗോഡ്സെ ഗാന്ധിയെ വധിച്ചത്. ഗോഡ്സെയുടെ പ്രവൃത്തിയെ ഹിന്ദുമഹാസഭ അംഗീകരിക്കുന്നതായും ഗാന്ധിയെ തങ്ങൾ എതിർക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവിരുദ്ധവുമാണെന്നും ശർമ പറഞ്ഞു. കേരളത്തിൽ ലൗ ജിഹാദ് ഇപ്പോഴും തുടരുകയാണ്. ലൗ ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ തെറ്റാണ്. ലൗ ജിഹാദ് ഇല്ലെന്നു പറഞ്ഞ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തള്ളിപ്പറയാൻ തയാറാണോയെന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു മറുപടി.
Read More » -
Kerala
യൂണിഫോം വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി
യൂണിഫോം വിവാദത്തിൽ വിശദീകരണവുമായി കെഎസ്ആര്‍ടിസി. ഡ്രൈവർ യൂണിഫോം ധരിക്കാതെ ഡ്യൂട്ടി നിർവഹിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റാണ് കെഎസ്ആർടിസി വ്യക്തമാക്കി. പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നും കെഎസ്ആർടിസി അറിയിച്ചു. ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെഎസ്ആർടിസി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച്. അഷറഫ് മേയ് 25 ന് തിരുവനന്തപുരം – മാവേലിക്കര സർവീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണത്തിൽ അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്. അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ…
Read More » -
NEWS
പാതി രോഗം ഉറങ്ങിയാൽ തീരും – ഭാരതത്തിലെ ചില പഴയ ചൊല്ലുകൾ
*അജീർണ്ണേ ഭോജനം വിഷം* (പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച ഉച്ചയൂണും, ഉച്ചയൂണു ദഹിയ്ക്കുംമുമ്പ് കഴിച്ച അത്താഴവും വിഷമാണ്.) *അർദ്ധരോഗഹരീ നിദ്രാ* (പാതി രോഗം ഉറങ്ങിയാൽ തീരും) *മുദ്ഗദാളീ ഗദവ്യാളീ* (ചെറുപയർ രോഗം വരാതെ കാക്കും. മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല.) *ഭഗ്നാസ്ഥിസന്ധാനകരോ രസോനഃ* (വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും) *അതി സർവ്വത്ര വർജ്ജയേൽ* (ഒന്നും അമിതമായി കഴിയ്ക്കരുത്, ചെയ്യരുത്, ഉപയോഗിയ്ക്കരുത്) *നാസ്തി മൂലം അനൗഷധം* (ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല) *ന വൈദ്യ: പ്രഭുരായുഷ:* (വൈദ്യൻ ആയുസ്സിന്റെ നാഥനല്ല) *ചിന്താ വ്യാധിപ്രകാശായ* (മനസ്സുപുണ്ണാക്കിയാൽ ശമിച്ച രോഗം പുറത്തുവരും) *വ്യായാമശ്ച ശനൈഃ ശനൈഃ* (വ്യായാമം പതുക്കെ വർദ്ധിപ്പിയ്ക്കണം. പതുക്കെ ചെയ്യണം — അമിതവേഗം പാടില്ല.) *അജവത് ചർവ്വണം കുര്യാത്* (ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരാണ്, ആദ്യത്തെ ദഹനപ്രക്രിയ) *സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം* (കുളി വിഷാദം മാറ്റും, പേക്കിനാക്കളെ പറപറത്തും) *ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി…
Read More » -
NEWS
ഷാർജയിൽ ദമ്പതികളായ ഇന്ത്യൻ ഡോക്ടർമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഷാർജ: ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ ഷാർജയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശികളായ ഡോ. ജാവേദ് (76), ഡോ. ഫർഹത്ത് ഫാത്തിമ (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽനബ്ബ ഏരിയയിലെ അപാർട്ട്മെന്റിലാണ് സംഭവം. ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാൻ എത്തിയതാണ് ഇരുവരും.ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ അൽ കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഒട്ടോപ്സിയ്ക്കായി ഫൊറൻസിക് ലാബിലേക്കും അയച്ചു.
Read More » -
NEWS
മഴക്കാലമാണ് വരുന്നത്; വലയും ഒറ്റാലുമൊക്കെയായി മീൻപിടിക്കാൻ ഇറങ്ങരുത്,അകത്താകും
മഴക്കാലത്തെ മീൻപിടിത്തം (ഊത്തപിടുത്തം) നമുക്കൊരു ഹോബിയാണ്.എന്നാൽ ഇനിയത് വേണ്ട.ആറുമാസം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.15000 രൂപ പിഴയും നൽകേണ്ടി വരും. പാടത്തും തോട്ടിലുമൊക്കെയുള്ള മീൻപിടുത്തം നമ്മൾ ഒരു ഹോബിയായാണ് കണ്ടിരിക്കുന്നത്.പക്ഷെ ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം ജയിൽശിക്ഷയും പതിനയ്യായിരം രൂപ പിഴയും നൽകേണ്ടിവരും. മഴക്കാലം മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ചെറു വലകളും കൂടുകളുമൊക്കെ ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനന സമയമായ ഈ മാസങ്ങളിൽ മീൻപിടുത്തം വ്യാപകമാകാൻ സാധ്യതയുള്ളതു കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്. കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞു വയലിലും തോട്ടിലുമെല്ലാം മത്സ്യങ്ങൾ മുട്ടയിട്ടു പെരുകുന്ന സമയമാണ് ഇപ്പോൾ.ഈ സമയത്ത് മീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും.ഇങ്ങനെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതിരിക്കാനാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
Read More » -
Kerala
കാട്ടുപന്നികളെ നശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം
കൃഷിക്കും ജീവനും സ്വത്തിനും വിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി നശിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്. നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണം. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി മറവു ചെയ്യണം. അതിന്റെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണം. കൊല്ലുന്നതിനും ജഡം സംസ്‌കരിക്കുന്നതിനും ജനജാഗ്രതാ സമിതികളുടെ സേവനം തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്നതാണ്.
Read More » -
NEWS
സിന്തറ്റിക് മയക്കുമരുന്നുമായി ബസിൽ എത്തിയ യുവാവും യുവതിയും പിടിയിൽ
കായംകുളം: അന്തർ സംസ്ഥാന ബസിൽ സിന്തറ്റിക് മയക്കുമരുന്നുമായി എത്തിയ രണ്ടു പേർ കായംകുളത്ത് പിടിയിൽ. കായംകുളം സ്വദേശികളായ അനീഷ്(24) ആര്യ(19) എന്നിവരെയാണ് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 70 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ മൂന്നര ലക്ഷത്തോളം വില വരുമെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. മാസത്തിൽ രണ്ടോ മൂന്നോ തവണ സംസ്ഥാനത്തിന് പുറത്തുപോയി മയക്കുമരുന്ന് കൊണ്ടുവരാറുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലിൽ അനീഷ് വെളിപ്പെടുത്തി. ഗ്രാമിന് 1500 രൂപയ്ക്ക് എം.ഡി.എം.എ. വാങ്ങുന്ന ഇവർ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.കായംകുളത്തെ ക്വട്ടേഷൻ സംഘങ്ങളും കോളേജ് വിദ്യാർഥികളുമായിരുന്നു ഇവരിൽനിന്ന് മയക്കുമരുന്ന് വാങ്ങിയിരുന്നത്.
Read More » -
NEWS
ഇത് കേരളമാണ്, ഭരിക്കുന്നത് എൽഡിഎഫും:പി സി ജോർജ്, പോപ്പുലർ ഫ്രണ്ട് വിഷയത്തിൽ പിണറായി വിജയൻ
കൊച്ചി : ഇത് കേരളമാണെന്നും ഭരിക്കുന്നത് എൽഡിഎഫ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.പി സി ജോർജ്ജ്, പോപ്പുലർ ഫ്രണ്ട് വിഷയങ്ങളെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.തൃക്കാക്കരയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു അദ്ദേഹം നയം വ്യക്തമാക്കിയത്. എന്തും വിളിച്ചുപറയാവുന്ന നാടല്ല നമ്മുടേത്.മതനിരപേക്ഷതയുടെ സംസ്‌കാരമാണ് നമ്മുടേത്. മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ല എന്ന ദൃഢനിശ്ചയമാണ് എല്‍ ഡി എഫിന്. കടുത്ത മതസ്പര്‍ധയും വിദ്വേഷവുമുണ്ടാക്കുന്ന പ്രസംഗങ്ങളെയും ഭാഷണങ്ങളെയും എതിര്‍ക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിക്കുന്ന സര്‍ക്കാറിന്റെ സമീപനമാണ് പി സി ജോർജ്ജിനെതിരെ കടുത്ത നടപടികള്‍ക്ക് കാരണം.ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്ത് വയസ്സുകാരന്റെ പ്രകോപന മുദ്രാവാക്യത്തെയും മുഖ്യമന്ത്രി അപലപിച്ചു. ഈ സംഭവത്തിലും പോലീസ് കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത ഏത് എന്നത് നമ്മുടെ മുന്നില്‍ പ്രശ്‌നമല്ല. ഭൂരിപക്ഷ വര്‍ഗീയതായാലും ന്യൂനപക്ഷ വര്‍ഗീയതായായാലും കണക്കാണെന്നും അദ്ദേഹം പറഞ്ഞു.
Read More » -
Kerala
നവവധുവിന്‍റെ മരണം ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഞെട്ടിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍
തൃശൂര്‍: പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ശ്രുതിയെന്ന യുവതിയുടെ ദുരൂഹമരണത്തില്‍ നിർണായക തെളിവുകള്‍ പുറത്ത്. വിദഗ്‍ധ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ പരിശോധനയിലാണ് മരണം ശ്വാസം മുട്ടിയെന്ന് കണ്ടെത്തിയത്. കഴുത്തില്‍ ഉണ്ടായ ക്ഷതമാണ് മരണകാരണമെന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോക്ടര്‍ സിറിയക് ജോബിന്‍റെ നേതൃത്വത്തിലുള്ള 5 ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇതേ തുടർന്ന് ശ്രുതിയുടെ മരണം കൊലപാതകമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മുല്ലശ്ശേരി നരിയംപുള്ളി ആനേടത്ത് സുബ്രഹ്മണ്യന്‍റെയും ശ്രീദേവിയുടേയും ഏക മകളായ ശ്രുതി 2020 ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പെരിങ്ങോട്ടുകര കരുവേലി സുകുമാരന്‍റെ മകന്‍ അരുണുമായി വിവാഹം കഴിഞ്ഞ് പതിനാലാം ദിവസമാണ് മരണം. തുടക്കത്തില്‍ തന്നെ അന്വേഷണം അട്ടിമറിക്കുന്ന നിലപാടായിരുന്നു അന്തിക്കാട് പൊലീസിന്‍റേതെന്നാണ് ശ്രുതിയുടെ മാതാപിതാക്കളുടെ ആരോപണം. കുളിമുറിയില്‍ കുഴഞ്ഞുവീണാണ് ശ്രുതി മരിച്ചതെന്നായിരുന്നു അരുണിന്‍റെയും കുടുംബത്തിന്‍റെയും മൊഴി. എന്നാല്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ പാനല്‍ നടത്തിയ…
Read More »