Month: May 2022

  • NEWS

    ബി.ജെ.പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വിമത കൺവെൻഷൻ

    പാലക്കാട്: ബി.ജെ.പിയില്‍ വിമത കണ്‍വെന്‍ഷന്‍. ബി.ജെ.പി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് നിരവധി പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.ബി.ജെ.പി ദേശിയ നിര്‍വാഹകസമിതി അംഗം ശോഭ ശുരേന്ദ്രന്‍, എന്‍ ശിവരാജന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബി.ജെ.പി നേതൃത്വവുമായുളള അഭിപ്രായവ്യത്യസം പരസ്യമാക്കിയാണ് ചിറ്റൂരില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.പത്മദുര്‍ഗം സേവാസമിതിയുടെ നേതൃത്വത്തിലായിരുന്നു കൺവെൻഷൻ.     അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ ഇതരരാഷ്ട്രീയ ചേരികളിലേക്ക് കൂട്ടത്തോടെ പോകുന്നത് തടയുകയാണ് കണ്‍വെന്‍ഷനിലൂടെ ലക്ഷ്യമിടുന്നതെന്ന് പത്മദുര്‍ഗം സേവാസമിതി ഭാരവാഹികള്‍ പറയുന്നു.

    Read More »
  • NEWS

    കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതൽ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്ന് രാഹുല്‍ ഈശ്വർ

    തിരുവനന്തപുരം; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്ന് രാഹുല്‍ ഈശ്വര്‍.വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടന്ന ചർച്ചയിലാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്. ‘ക്രിസ്റ്റ്യന്‍/ ഹിന്ദു ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാല്‍ മുസ്ലീം ഫേര്‍ട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ കുട്ടികളില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിം കുട്ടികളുണ്ടായി.കുറച്ച്‌ കാലം കഴിഞ്ഞാല്‍ നമ്മള്‍ ഇല്ലാതായി പോകും. ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണം’-രാഹുൽ ഈശ്വർ പറഞ്ഞു. ‘ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോള്‍ ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച്‌ പിടിക്കാനാണ് നമ്മള്‍ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങള്‍ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്.അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാന്‍ ആളില്ല’.എന്നും രാഹുൽ ഈശ്വർ…

    Read More »
  • NEWS

    സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് ബി 737 വിമാനം അപകടത്തില്‍പ്പെട്ടു

    മുംബൈ: മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്കുള്ള സര്‍വീസിനിടെ വിമാനം അപകടത്തില്‍ പെട്ടു. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.യാത്രക്കിടെ വിമാനം ആകാശച്ചുഴിയില്‍പെടുകയായിരുന്നു. സംഭവത്തിൽ വിമാനത്തിലെ യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉടനെ തന്നെ വിമാനം ദുര്‍​ഗാപൂരില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. ദുര്‍ഗാപൂരില്‍ എത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്തു.     യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ ആണ് സ്പൈസ് ജെറ്റ്.ഹരിയാനയിലെ ഗുഡ്ഗാവാണ് ആസ്ഥാനം.

    Read More »
  • NEWS

    സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം 

    അബുദാബി: സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചു. കേരളാ – ബംഗാള്‍ ഫൈനലിന് മണിക്കൂകള്‍ മാത്രം ശേഷിക്കേയാണ് ആരാധകര്‍ക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. ഇതിന് മുൻപ് ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഷംഷീര്‍ ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്ബിക്സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്നേഹസമ്മാനവും നല്‍കിയിട്ടുണ്ട്. പ്രമുഖ വ്യവസായിയും ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെട്ട എം കെ ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസഫലിയുടെ മരുമകനാണ് ഡോ. ഷംഷീർ വയലില്‍.

    Read More »
  • NEWS

    ഭക്ഷ്യ വിഷബാധ: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

    ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്.വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതും ഇറച്ചി സൂക്ഷിച്ചു വച്ച ശേഷം പിന്നീട് പാകം ചെയ്യുന്നതുമായ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. പൊടിപടലങ്ങളിൽ നിന്നും മലിനജലത്തിൽ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയും ഏറെയാണ്. ഭക്ഷണം പാകം ചെയ്ത് മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കഴിക്കണം..കാരണം ഒരിക്കൽ വേവിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്ന ആഹാരം, വിഷം കഴിക്കുന്നതിന് തുല്യമാണ്.അശുദ്ധി കലർന്ന ആഹാരം, വയറിന് അസ്വസ്ഥതയുണ്ടാക്കും. ഇത് വിവിധ രോഗങ്ങൾക്ക് കാരണമാകും.ഇന്ന് എല്ലാവരും  ഇഷ്ടപ്പെടുന്ന ആഹാരമാണ് മാംസാഹാരം.ജീവിയെ കൊന്ന്, ഉടൻ ( അര മണിക്കൂറിനകം) വൃത്തിയാക്കി വേവിച്ചെടുത്ത് മൂന്ന് മണിക്കൂറിനകം കഴിച്ചിരിക്കണം.അതുപോലെയാണ് മത്സ്യവും. ഐസിംഗ്, ഫ്രിഡ്ജ് ഇവയില്ലാതിരുന്ന കാലത്ത് കഴിക്കുന്ന ആഹാരം ശുദ്ധവും രുചികരവും ആയിരുന്നു.…

    Read More »
  • Kerala

    കണ്ണൂർ ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ല, രാഷ്ട്രീയ ചാണക്യന്മാരുടെ ജന്മനാട്

    കേരളത്തിൻ്റെ രാഷ്ട്രീയ തലസ്ഥാനമാണ് കണ്ണൂർ. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശി എ.കെ ഗോപാലൻ എന്ന എകെജിയിൽ തുടങ്ങി സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ലയെന്ന ഖ്യാതിയും കണ്ണൂരിന് തന്നെ. കൊല്ലം ജില്ലക്കാരനാണെങ്കിലും കേരളത്തിലെ മുന്നാമത്തെ മുഖ്യമന്ത്രിയായി ആർ ശങ്കർ അധികാരമേറ്റത് കണ്ണൂരിൽനിന്നുള്ള എം.എൽ.എ എന്ന കരുത്തിലാണ്. സംസ്ഥാനത്തെ ഏഴാമത്തെ മുഖ്യമന്ത്രിയായി കേരള രാഷ്ട്രീയത്തിലെ ചാണക്യനായി കണക്കാക്കപ്പെടുന്ന കെ കരുണാകരൻ അധികാരമേറ്റത് കണ്ണൂരിന് അഭിമാനമായി. കണ്ണൂർ ചിറക്കൽ സ്വദേശിയായ കെ. കരുണാകരൻ കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയായപ്പോൾ കല്യാശ്ശേരി സ്വദേശി ഇ. കെ. നായനാരായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി. ഈ രാഷ്ട്രീയ സാഹചര്യം കെ. കരുണാകരൻ ഒൻപതാം നിയമസഭയുടെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉണ്ടായി. 1991 മുതൽ 1996 വരെയായിരുന്നു കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത്. 1992 മുതൽ 1996 വരെ ഇ. കെ. നായനാരായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. 4009 ദിവസം കേരള മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ തന്നെയാണ് സംസ്ഥാനത്ത്…

    Read More »
  • NEWS

    കലാശപ്പോരിനൊരുങ്ങി കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ ഇന്ന് 

    മഞ്ചേരി: ഇന്ന് സന്തോഷ് ട്രോഫിയില്‍ കലാശപ്പോര്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിന് നടക്കുന്ന ഫൈനലില്‍  ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍.കേരളത്തിന്റെ 15-ാം ഫൈനലാണിത്.മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി. സന്തോഷ് ട്രോഫിയില്‍ കേരളം ആദ്യമായി തൊടുന്നത് 1973ല്‍. ഒളിംപ്യന്‍ സൈമണ്‍ സുന്ദര്‍രാജിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ കേരളം ഫൈനലില്‍ തോല്‍പിച്ചത് റെയില്‍വയെ. ക്യാപ്റ്റന്‍ മണിയുടെ ഹാട്രിക് കരുത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊച്ചിയില്‍ കേരളത്തിന്റെ കന്നിക്കിരീടം.   രണ്ടാം കിരീടത്തിനായി കേരളത്തിന് 1992വരെ കാത്തിരിക്കേണ്ടിവന്നു. വി പി സത്യന്‍ നയിച്ച കേരളം ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ തോല്‍പിച്ചു. 73ലെ വൈസ് ക്യാപ്റ്റനായിരുന്ന ടി എ ജാഫറായിരുന്നു കോച്ച്‌. 93ല്‍ കൊച്ചിയില്‍…

    Read More »
  • Kerala

    ഷവര്‍മ കഴിച്ചാൽ മരിക്കുമോ, എന്തുകൊണ്ടാണ് മരണം സംഭവിക്കുന്നത്…?

    ആര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി. ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കും ഷവര്‍മ്മ എത്തി. ഗള്‍ഫ് രാജ്യത്തു നിന്നാണ് ഷവര്‍മ്മ കേരളത്തിലേത്തിയത്. മലപ്പുറത്താണ് ആദ്യമായി ഷവര്‍മ്മ എത്തുന്നത്. എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവര്‍മ്മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍ വച്ച് വേവിച്ചെടുക്കുന്നത്. ഇറച്ചിക്കൊപ്പം ഇരുവശങ്ങളില്‍ തക്കാളി,നാരങ്ങ എന്നിവയും കോര്‍ക്കാറുണ്ട്. പിന്നീട് ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവര്‍മ്മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തില്‍ വെച്ച് ചുരുട്ടിയെടുത്താല്‍ ഷവര്‍മ്മറെഡി. എന്നാല്‍ ഷവര്‍മ്മക്കുള്ളിലുള്ള ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകുന്ന രീതിയിലുള്ളതാണ്. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇവയാണ് ബോട്ടുലിനം ടോക്സിന്‍ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ്…

    Read More »
  • Kerala

    ഷവര്‍മ കഴിച്ച് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്, രണ്ടാമതൊരാൾ ഗുരുതരാവസ്ഥയിൽ; 39 പേര്‍ ചികിത്സയില്‍

    കാഞ്ഞങ്ങാട്: ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കണ്ണൂര്‍ കരിവളളൂരിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ കൂടുതല്‍ പേര്‍ ചികത്സയില്‍ തേടി. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ 31 പേരും ചെറുവത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 8 പേരുമാണ് ചികിത്സ തേടിയിരിക്കുന്നത്. സംഭവം സംബന്ധിച്ച് ആരോഗ്യ, റവന്യൂ വകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു. പൊലീസും അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഭക്ഷ്യ വിഷബാധയേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രിൽ 29ന് ചെറുവത്തുരിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പനി, വയറിളക്കം തുടങ്ങിയ കാരണങ്ങളിൽ നിരവധി പേരാണ് ശനി, ഞായർ ദിവസങ്ങളിൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണു ഷവർമ…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്. റിപ്പോര്‍ട്ട് വന്ന ശേഷം WCCയുമായി ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ നിര്‍ദേശങ്ങള്‍ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കില്‍ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC)നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.

    Read More »
Back to top button
error: