NEWS

സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് ബി 737 വിമാനം അപകടത്തില്‍പ്പെട്ടു

മുംബൈ: മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്കുള്ള സര്‍വീസിനിടെ വിമാനം അപകടത്തില്‍ പെട്ടു. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.യാത്രക്കിടെ വിമാനം ആകാശച്ചുഴിയില്‍പെടുകയായിരുന്നു.

സംഭവത്തിൽ വിമാനത്തിലെ യാത്രക്കാരില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഉടനെ തന്നെ വിമാനം ദുര്‍​ഗാപൂരില്‍ സുരക്ഷിതമായി ഇറക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. ദുര്‍ഗാപൂരില്‍ എത്തിയ ഉടന്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കുകയും ചെയ്തു.

 

 

യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ ആണ് സ്പൈസ് ജെറ്റ്.ഹരിയാനയിലെ ഗുഡ്ഗാവാണ് ആസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: