NEWS

സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം 

അബുദാബി: സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയാല്‍ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ചു.
കേരളാ – ബംഗാള്‍ ഫൈനലിന് മണിക്കൂകള്‍ മാത്രം ശേഷിക്കേയാണ് ആരാധകര്‍ക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്.
ഇതിന് മുൻപ് ഒളിമ്ബിക്സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഷംഷീര്‍ ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്ബിക്സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്നേഹസമ്മാനവും നല്‍കിയിട്ടുണ്ട്.
പ്രമുഖ വ്യവസായിയും ലുലു ഹൈപ്പർ മാർക്കറ്റ് ഉൾപ്പെട്ട എം കെ ഗ്രൂപ്പിന്റെ ചെയർമാനുമായ എം.എ യൂസഫലിയുടെ മരുമകനാണ് ഡോ. ഷംഷീർ വയലില്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: