Month: May 2022

  • Kerala

    ‘പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുനപരിശോധിക്കും’; സമിതിയെ നിയോഗിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

    തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുതുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പുനപരിശോധിക്കാൻ 15 അംഗ സമിതിയെ നിയമിച്ചു. സമിതി നിർദേശിക്കുന്ന ഉത്തര സൂചികയനുസരിച്ച് മറ്റന്നാൾ മുതൽ മൂല്യനിർണയം നടക്കും. ഇതുവരെ നോക്കിയ പേപ്പറുകൾ വീണ്ടും മൂല്യനിർണയം നടത്തും. ബഹിഷ്കരിച്ച അധ്യാപകർക്കെതിരെ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അധ്യാപക ബഹിഷ്കരണത്തെ കുറിച്ച് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും.  റിപ്പോർട്ടിൽ എന്തു നടപടിയെന്ന് ഇപ്പോൾ പറയാനാകില്ല. അധ്യാപകരുടെ ബഹിഷ്കരണം പരീക്ഷ അട്ടിമറിക്കാനുള്ള നീക്കമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങള്‍ അധ്യാപകര്‍ പുറത്തുവിടുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരസൂചികയിൽ പോരായ്മ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരസൂചിക പുതുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍: ചില അധ്യാപക സംഘടനകൾ സർക്കാർ വിരുദ്ധ സമീപനം സ്വീകരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഇവർ പന്താടുന്നത്. മൂല്യനിർണയം ബഹിഷ്കരിക്കുന്നത് പരീക്ഷ അട്ടിമറിക്കാൻ വേണ്ടി മാത്രമാണ്. പരീക്ഷ സംബന്ധിച്ചുള്ള രഹസ്യങ്ങൾ ഇവർ…

    Read More »
  • NEWS

    ഓട്ടോക്കാരുടെ കൊള്ളയ്ക്ക് അറുതിയില്ല

    റാന്നി : ചാർജ്ജ് വർദ്ധിപ്പിച്ചിട്ടും ഓട്ടോക്കാരുടെ കൊള്ളയ്ക്ക് അവസാനമില്ല.ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 രൂപയായാണ് ഉയർത്തിയത്.ഒന്നര കിലോമീറ്ററിന് വരെയാണ് ഇത്.  മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.എന്നാൽ മൂന്നര കിലോമീറ്ററിന് 150 രൂപയാണ് നിലവിൽ ഓട്ടോക്കാർ ഈടാക്കുന്നത്.നൂറു രൂപ പോലും ഇല്ലെന്നിരിക്കെയാണ് ഇത്.ഡീസൽ വിലവർധനയാണ് കാരണമായി പറയുന്നത്. മുൻപ് ഇതേ ദൂരത്തിന് നൂറുരൂപയായായിരുന്നു ഈടാക്കിയിരുന്നത്.ഇന്നലെ മുതലാണ് ചാർജ്ജ് വർദ്ധന നിലവിൽ വന്നത്.

    Read More »
  • Kerala

    ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ഇടപെടും;അന്വേഷണ കമ്മീഷനെ അയയ്ക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

    ദില്ലി: മലയാള ചലച്ചിത്ര മേഖലയിലെ ചൂഷണം പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മ (Rekha Sharma) കത്ത് നൽകി. 15 ദിവസത്തിനകം ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മി റിപ്പോർട്ട് പുറത്തുവിടാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ദേശീയ വനിതാ കമ്മീഷന്‍ നടത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്ത് വിടണമായിരുന്നു. റിപ്പോര്‍ട്ട് വനിതാ കമ്മിഷന് നൽകിയിട്ടില്ല. പരാതിക്കാര്‍ക്ക് റിപ്പോർട്ട് നൽകിയില്ലെങ്കിൽ വനിതാ കമ്മിഷൻ ഇടപെടും. സംസ്ഥാനത്തേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്. എന്നാല്‍ റിപ്പോർട്ടിന്‍റെ കണ്ടെത്തലുകളും നിർദേശങ്ങളും…

    Read More »
  • Kerala

    ഷവ‍ർമ്മ നിർമ്മാണത്തിന് സംസ്ഥാനത്ത് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോ​ഗ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവ‍ർ ഷവർമ്മ കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയൽ ഫുഡ് പോയിൻ്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്.…

    Read More »
  • ‘ജഡ്ജിക്ക് സിപിഎം അടുപ്പം’, ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേ, ജഡ്ജി ഹണി എം വര്‍ഗീസിന് ആശ്വാസം

    ദില്ലി: കിഴക്കമ്പലം ട്വന്‍റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരായ ഹൈക്കോടതി  ഉത്തരവിലെ പരാമർശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിക്ക് സിപിഎം അടുപ്പം ഉൾപ്പെടെ ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന ഹൈക്കോടതി കണ്ടെത്തലിലാണ് സുപ്രീംകോടതി സ്റ്റേ. ഹണി എം വർഗീസിന്റെ ഹർജിയിൽ ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ. സംസ്ഥാന സർക്കാർ, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു, സിപിഎം  പ്രവർത്തകരായ നാല് പ്രതികൾ എന്നിവർക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ച്ചയ്ക്ക് ശേഷം ഹണി എം വർഗീസിന്റെ ഹർജി കോടതി വീണ്ടും പരിഗണിക്കും.

    Read More »
  • NEWS

    കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ

    കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.253 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകള്‍ ബിഎസ്‌എഫ്-66 സിആര്‍പിഎഫ്-29 സിഐഎസ്‌എഫ്-62 ഐടിബിപി-14 എസ്‌എസ്ബി-82 തിരഞ്ഞെടുപ്പ് എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷ യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ്-7നാണ് പരീക്ഷ. ഫീസ്, അപേക്ഷിക്കേണ്ട വിധം www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റര്‍ ചെയ്യാം.

    Read More »
  • NEWS

    പിഎസ്സിയും കേരള സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു

    തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍ എന്നിവ മാറ്റിവെച്ചു.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫീസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു. കേരള സര്‍വകലാശാല നാളെ(03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല. കേരള സര്‍വകലാശാല നാളെ(03/05/2022) ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റര്‍ CBCSS/CR-CBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്ബ് മെയ്‌ നാലാം തിയതിലേക്ക് പുനക്രമീകരിച്ചു.

    Read More »
  • NEWS

    കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയിൽ

    സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍.മലപ്പുറം പാറക്കണ്ടി സ്വദേശി ജുനൈദ് (32) ആണ് അറസ്റ്റിലായത്.യുവതിയെ പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അമ്ബലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ് ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 20നാണ് സംഭവം. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെയാണ് സംഘാംഗങ്ങള്‍ സ്ഥലംവിട്ടത്. യുവതിയുടെ മൊബൈല്‍ ഫോണും മറ്റും സംഘം അപഹരിച്ചു കൊണ്ടുപോയിരുന്നു.

    Read More »
  • NEWS

    കേരളത്തിൽ നാളെ പൊതു അവധി

    തിരുവനന്തപുരം: ചൊവ്വാഴ്ച കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ചാണ് സംസ്ഥാന സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതേത്തുടർന്ന് നാളെ അവധിയായിരിക്കും.കേരളത്തിലെ മുസ്ലിം വിശ്വാസികള്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അവധി.

    Read More »
  • Crime

    റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാന

    കോഴിക്കോട്∙ വ്ലോഗർ റിഫ മെഹ്‍നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനം. അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം ആർഡിഒയെ സമീപിച്ചു. ദുബായിൽവച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല. മാർച്ച് ഒന്നിനാണു ദുബായിലെ ഫ്ലാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫയുടെ ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിരുന്നു. 306, 498 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മെഹ്നാസിനെതിരെ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറൽ എസ്പി എ.ശ്രീനിവാസിനു പരാതി നൽകിയിരുന്നു. എസ്പിയുടെ നിർദേശ പ്രകാരം കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്.

    Read More »
Back to top button
error: