KeralaNEWS

ഷവര്‍മ കഴിച്ചാൽ മരിക്കുമോ, എന്തുകൊണ്ടാണ് മരണം സംഭവിക്കുന്നത്…?

ര്‍ക്കും ലഹരി തോന്നുന്ന ഭക്ഷണമാണ് ഷവര്‍മ്മ. ഒരിക്കല്‍ കഴിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും കഴിക്കണമെന്ന് തോന്നിപ്പിക്കുന്നതാണ് ഷവര്‍മ്മയുടെ രുചി.
ലെബനിലാണ് ഷവര്‍മ്മയുടെ ഉത്ഭവം. അവിടെനിന്നും സൗദ്യ അറേബ്യയിലേക്കും സിറിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലേക്കും ഷവര്‍മ്മ എത്തി. ഗള്‍ഫ് രാജ്യത്തു നിന്നാണ് ഷവര്‍മ്മ കേരളത്തിലേത്തിയത്. മലപ്പുറത്താണ് ആദ്യമായി ഷവര്‍മ്മ എത്തുന്നത്.

എല്ലില്ലാത്ത ഇറച്ചികൊണ്ടാണ് ഷവര്‍മ്മയുണ്ടാക്കുന്നത്. പാളികളായി മുറിച്ച ഇറച്ചി നീളമുള്ള കമ്പിയില്‍ കോര്‍ത്തെടുത്താണ് ഗ്രില്‍ അടുപ്പിനു മുന്നില്‍ വച്ച് വേവിച്ചെടുക്കുന്നത്. ഇറച്ചിക്കൊപ്പം ഇരുവശങ്ങളില്‍ തക്കാളി,നാരങ്ങ എന്നിവയും കോര്‍ക്കാറുണ്ട്. പിന്നീട് ഇറച്ചിക്കൊപ്പം പച്ചക്കറികളും ചെറുതാക്കി വെട്ടിയെടുത്താണ് ഷവര്‍മ്മ തയ്യാറാക്കുന്നത്. ഖുബ്ബൂസും കൂട്ടത്തില്‍ വെച്ച് ചുരുട്ടിയെടുത്താല്‍ ഷവര്‍മ്മറെഡി.

എന്നാല്‍ ഷവര്‍മ്മക്കുള്ളിലുള്ള ബോട്ടുലിനം ടോക്സിന്‍ എന്ന വിഷാംശം ജീവന് ഭീഷണിയാണ്. ഇത് മരണത്തിന് കാരണമാകുന്ന രീതിയിലുള്ളതാണ്. പൂര്‍ണ്ണമായും വേവിക്കാത്ത ഇറച്ചി ഒന്നിടവിട്ട് ചൂടാക്കിയും തണുപ്പിച്ചുമെടുക്കുമ്പോള്‍ അതില്‍ ക്ലോസ്ട്രിഡിയം ബാക്ടീരിയ ഉണ്ടാകുന്നു. ഇവയാണ് ബോട്ടുലിനം ടോക്സിന്‍ എന്ന വിഷം ഉണ്ടാക്കുന്നത്. കൂടാതെ മയോണൈസ് ചേര്‍ത്ത് കഴിക്കുന്നതും ആരോഗ്യത്തിന് അപകടമാണ്. മയോണൈസ് ഉണ്ടാക്കുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് എങ്കില്‍ അത് ശരീരത്തെ ദോഷമായി ബാധിക്കുകയും ചെയ്യും. ഷവര്‍മ്മയുണ്ടാക്കുന്ന വൃത്തിയില്ലാത്ത സാഹചര്യവും വിഷാംശവും ജീവന് ഭീഷണിയാണെന്ന് തന്നെ പറയാം.

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നത്

വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചു വെച്ചു പിന്നീട് പാകം ചെയ്യുന്നതും ആയ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. വീട്ടിലുണ്ടാക്കുന്ന സൂക്ഷിച്ചു വെച്ചു പിന്നീട് ഉപയോഗിക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധ ഉണ്ടാകാറുണ്ട്. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാനുള്ള സാധ്യതയും ഏറെയാണ്.

Back to top button
error: