തിരുവനന്തപുരം; കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം കുട്ടികള്‍ ഉണ്ടായെന്ന് രാഹുല്‍ ഈശ്വര്‍.വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ നടന്ന ചർച്ചയിലാണ് രാഹുൽ ഈശ്വർ ഇക്കാര്യം പറഞ്ഞത്.
‘ക്രിസ്റ്റ്യന്‍/ ഹിന്ദു ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. എന്നാല്‍ മുസ്ലീം ഫേര്‍ട്ടിലിറ്റി റേറ്റ് 2.6 ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ കുട്ടികളില്‍ ഹിന്ദുക്കളേക്കാള്‍ കൂടുതല്‍ മുസ്‌ലിം കുട്ടികളുണ്ടായി.കുറച്ച് കാലം കഴിഞ്ഞാല്‍ നമ്മള്‍ ഇല്ലാതായി പോകും. ഹിന്ദുക്കളുടെ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണം’-രാഹുൽ ഈശ്വർ പറഞ്ഞു.
‘ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്യാനിയായലും ഫേര്‍ട്ടിലിറ്റി റേറ്റ് 2.1 ആകണമെന്നതാണ് കണക്ക്. ഇപ്പോള്‍ ഹിന്ദുക്കളുടെ ഫേര്‍ട്ടിലിറ്റി റേറ്റ് 1.6 ആണ്. ഇത്തരത്തില്‍ കൂപ്പുകുത്തുന്ന റേറ്റ് തിരിച്ച് പിടിക്കാനാണ് നമ്മള്‍ നോക്കേണ്ടത്. മുസ്ലീം സഹോദരങ്ങള്‍ നേരത്തേയാണ് വിവാഹം കഴിക്കുന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും 25 ലും 26 ലുമൊക്കെയാണ് വിവാഹം കഴിക്കുന്നത്.അത് മുസ്ലീങ്ങളുടെ മെച്ചമാണ്. നമ്മുക്ക് ഇതൊന്നും പറഞ്ഞ് തരാന്‍ ആളില്ല’.എന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.