Month: May 2022
-
Kerala
‘അമ്മ’യിൽ അടി മുറുകുന്നു, ഹരീഷ് പേരാടി തുറന്ന പോരിന്. വിജയ് ബാബുവിനോട് അമ്മക്ക് മൃദു സമീപനമെന്ന് ആരോപിച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും മാലാ പാർവ്വതിയും രാജിവെച്ചു
ലൈംഗിക പീഡനക്കേസില്‍ ഉൾപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ പരാതി പരിഹാരസെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജിവെച്ചു. സെല്ലിലെ അംഗമായ കുക്കു പരമേശ്വരനും രാജി നല്‍കി. സംഘടനയിലെ അംഗമായ മാല പാര്‍വതി നേരത്തെ രാജിവെച്ചിരുന്നു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ച മൃദു സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി. വിജയ് ബാബുവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്. വിജയ് ബാബുവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എക്‌സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് ബാബുരാജും വ്യക്തമാക്കിയിരുന്നു. പീഡനക്കേസില്‍ പ്രതിചേര്‍ത്ത വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത ‘അമ്മ’നേതൃത്വത്തിനെതിരെ നടന്‍ ഹരീഷ് പേരടി.’അമ്മ’യുടെ നിലപാട് സ്ത്രീ വിരുദ്ധവും ക്രിമിനലുകളെ സംരക്ഷിക്കുന്നതുമാണെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയില്‍ നിന്നുളള പ്രാഥമിക അംഗത്വം ഒഴിവാക്കിത്തരണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ഇദ്ദേഹം സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു. ഇതിനിടെ…
Read More » -
NEWS
മാസപ്പിറവിയും കോഴിക്കോട്ടെ കാപ്പാടും തമ്മിലുള്ള ബന്ധം എന്താണ്?
ചരിത്ര പുരുഷന്‍ വാസ്‌കോഡഗാമയുടെ കാലടി പതിഞ്ഞ മണ്ണാണ് കാപ്പാട്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കടലോരം. ദഫിന്റെയും , അറബനയുടേയും താളപ്പെരുക്കമുളള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കാപ്പാട് മാസപ്പിറവിയുടെ നാട് എന്ന പേരിലും കേരളത്തിന് സുപരിചിതമാണ്. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതല്‍ തവണ മാസപ്പിറവി കണ്ടിരിക്കുന്നത് കാപ്പാടാണെന്നാണ് ചരിത്രം പറയുന്നത്. കാപ്പാടായാലും , കോഴിക്കോടോ, കൊച്ചിയിലോ ഇരുന്നാലും മാസപ്പിറവി കാണാം . പക്ഷേ ഗോളശാസ്ത്രം അറിയണമെന്ന് മാത്രം. കോഴിക്കോട് ജില്ലയിലെ കാപ്പാട്, ബേപ്പൂര്‍, മലപ്പുറം ജില്ലയിലെ തിരൂര്‍, കൂട്ടായി, ചാവക്കാട്, കണ്ണൂര്‍, തലശ്ശേരി, കാസര്‍കോട്, തിരുവനന്തപുരം തുടങ്ങിയ കടലോരങ്ങളിലാണ് കേരളത്തില്‍ മാസപ്പിറവിയുടെ ആദ്യ കാഴ്ചയുണ്ടാവാറുളളത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാസപ്പിറവി കണ്ടത് കാപ്പാട് മാനത്താണ്. 12 മാസപ്പിറവിയും കാണാറുണ്ടെങ്കിലും ഇവയില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്നത് റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ക്കാണ്. റമദാന്‍ നോമ്പിന്റെയും, ശവ്വാല്‍ ചെറിയ പെരുന്നാളിന്റെയും വരവ് അറിയിക്കുന്നതിനാലാണിത്. സമുദ്രത്തിന്റെ കര, ഉയരമുളള കുന്നിന്‍ പ്രദേശം എന്നിവിടങ്ങളിലാണ്…
Read More » -
NEWS
ട്വിറ്ററിലെ നീലക്കിളി അഥവാ മൗണ്ടൻ ബ്ലൂബേർഡ്
ഇലോൺ മസ്ക് കൂട്ടിൽ പിടിച്ച നീലക്കിളി. വെറും കിളിയല്ലിത്…ലാറി ടി. ബേർഡ്.കഴിഞ്ഞ വർഷങ്ങളിൽ പല സംഭവങ്ങളുമായി ബന്ധപ്പെട്ട് ട്വിറ്റർ നീലക്കിളി വിവാദത്തിൽ വന്നു. യുഎസ് തിരഞ്ഞെടുപ്പ് മുതൽ ഡോണൾഡ് ട്രംപിനെ പുറത്താക്കിയത് വരെ. ഇപ്പോഴിതാ ശതകോടീശ്വരൻ ഇലോൺ മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കാൻ തുടങ്ങുന്നതോടെ നീലക്കിളി കൂട്ടിലായെന്ന മട്ടിൽ ട്രോളുകളും ഇറങ്ങി. ഇന്റർനെറ്റിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന പക്ഷി ലോഗോയാണ് ട്വിറ്ററിന്റെ നീലക്കിളി ലോഗോ. ട്വിറ്ററിന്റെ നീലക്കിളി വെറുമൊരു കിളിയല്ല. സ്വന്തമായി പേരൊക്കെയുണ്ട്. പേര് ലാറി ടി. ബേർഡ്. അമേരിക്കയിലെ എൻബിഎ ബാസ്ക്കറ്റ്ബോൾ ഇതിഹാസം ലാറി ബേർഡിനോടുള്ള ബഹുമാനാർഥമാണ് ട്വിറ്റർ കിളിക്ക് ഈ പേരു കിട്ടിയത്. യഥാർഥത്തിലുള്ള ഒരു പക്ഷിയെ അനുകരിച്ചാണ് ട്വിറ്റർ നീലക്കിളിയെന്ന വായാടിക്കിളിയുടെ ലോഗോ തയാർ ചെയ്തത്. മൗണ്ടൻ ബ്ലൂബേർഡ് എന്ന അമേരിക്കയിൽ കാണപ്പെടുന്ന പക്ഷിയാണു കക്ഷി. വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തോടടുപ്പിച്ചുള്ള മേഖലകളിലാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. മയിലുകളെ പോലെ തന്നെ ലിംഗവ്യത്യാസത്തിനനുസരിച്ച് നിറംമാറ്റമെന്ന പ്രതിഭാസം ഈ പക്ഷിക്കുമുണ്ട്. ആൺപക്ഷികൾ…
Read More » -
NEWS
പൂര ലഹരിയിൽ തൃശൂർ, കൊടിയേറ്റം ഇന്ന്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിന് നേതൃത്വം നല്‍കുന്നത് ഷീന സുരേഷ് എന്ന വീട്ടമ്മ
തൃശൂർ: പൂരം ഇത്തവണ കെങ്കേമമാകും. അതിനായി തൃശൂർ ഒരുങ്ങി കഴിഞ്ഞു. ഈ വർഷത്തെ പൂരം നടത്തിപ്പിനായി സർക്കാർ 15 ലക്ഷം രൂപ ധനസഹായം നൽകുന്നു. ഇതാദ്യമായാണ് തൃശൂർപൂരം നടത്തിപ്പിന് സർക്കാർ ധനസഹായം നൽകുന്നത്. പൂരം എഴുന്നെള്ളിപ്പില്‍ പങ്കെടുക്കുന്ന ആനകളുടെ സാധ്യത പട്ടിക പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ പുറത്ത് വിട്ടു. 87 ആനകളാണ് ഇരു ദേവസ്വങ്ങള്‍ക്കുമായി അണിനിരക്കുക. പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് പൂരം. എട്ടിനാണ് സാമ്പിൾ. പാറമേക്കാവ് ക്ഷേത്രം സ്വരാജ് റൗണ്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂരത്തിന്‍റെ പ്രധാന പങ്കാളികളിലൊരാളാണ് പാറമേക്കാവ്. ഇവിടെയാണ് ആദ്യം കൊടിയേറുക. രാവിലെ 9നും 10.30നും ഇടയിലുളള മുഹൂർത്തത്തിലാണ് കൊടിയേറ്റം. പാണികൊട്ടിനെ തുടര്‍ന്ന് പാരമ്പര്യഅവകാശികള്‍ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിലുയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശപന്തലിലും പാറമേക്കാവ് വിഭാഗം…
Read More » -
NEWS
അടൂരിൽ വീണ്ടും കാർ അപകടം
അടൂര്‍: കല്ലട ഇറിഗേഷന്‍ പദ്ധതിയുടെ വിതരണ കനാലിലേക്ക് കാര്‍ മറിഞ്ഞ് മൂന്നു സ്‌ത്രീകള്‍ മരിച്ച അപകടത്തിന്റെ ഭീതി മാറു മുന്‍പ് വീണ്ടും സമാന രീതിയില്‍ അപകടം.നിയന്ത്രണം വിട്ട കാര്‍ കെ.ഐ.പി കനാലിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവര്‍ പരിക്കുകളില്ലാതെ നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി ഒൻപതിന് വിവാഹത്തിന് പുടവ കൊടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കരുവാറ്റയില്‍ കെ.ഐ.പി വലിയ കനാലിലേക്ക് കാര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് മൂന്നു പേര്‍ മരിച്ചത്.കൊല്ലം ആയൂര്‍ സ്വദേശികളായ ഇന്ദിര, ശ്രീജ, ശകുന്തള എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്‌ച നെല്ലിമൂട്ടിപ്പടി കെ.ഐ.പി ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് കനാല്‍ റോഡില്‍ നിന്നും ഏകദേശം 25 അടി താഴ്‌ച്ചയിലുള്ള കനാലിലേക്ക് എര്‍ട്ടിഗ കാര്‍ വീണത്.കാറോടിച്ചിരുന്ന പൂവറ്റൂര്‍ സ്വദേശി അല്‍ക്കേഷ് എസ്. നായര്‍ (25) പരുക്കുകളില്ലാതെ രക്ഷപെട്ടു.കാറില്‍ ഈ സമയം അല്‍ക്കേഷ് മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു.
Read More » -
NEWS
ചീത്ത കൊളസ്‌ട്രോള്‍ അപകടകാരി, കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍ മതി
ഈ കാലത്ത് ഏറെ പേടിക്കേണ്ട ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. രണ്ട് തരത്തിലുള്ള കൊളസ്‌ട്രോളുണ്ട്. ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍ രക്തത്തില്‍ അധികമായാല്‍ അവ ധമനികളുടെ ആന്തരിക പാളികളില്‍ അടിഞ്ഞു കൂടും. മാത്രമല്ല ധമനികളുടെ കട്ടി കുറയ്ക്കുകയും ചെയ്യുന്നു. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്‌കരമാകും. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവക്ക് ഇതു കാരണമാകും. ◈ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീന്‍ ടീ. ഇതില്‍ കാറ്റെച്ചിനുകളും മറ്റ് ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളും അടങ്ങിയിരിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നത് എല്‍.ഡി.എല്‍ അളവ് കുറയ്ക്കാന്‍ സഹായിക്കും. ◈ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഓട്‌സ് മില്‍ക്ക് വളരെ ഫലപ്രദമാണ്. പോഷകങ്ങള്‍, വിറ്റാമിനുകള്‍, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, ഹൃദ്രോഗ സാധ്യത കുറയ്ക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇതിന് ഉണ്ട്. ◈ തക്കാളിയില്‍ ലൈക്കോപീന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ലിപിഡിന്റെ അളവ് മെച്ചപ്പെടുത്തുകയും ‘മോശം’ എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. കൂടാതെ, തക്കാളി…
Read More » -
NEWS
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു; നാടോടി സ്ത്രീ അറസ്റ്റിൽ
തൊടുപുഴ: ടൗൺ ഹാളിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാലിനു പരുക്കേറ്റ് രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ആൾ മരിച്ചു. ഉടുമ്പന്നൂർ നടൂപ്പറമ്പിൽ അബ്ദുൽ സലാം (അമ്പി-52) ആണ് കോട്ടയം മെഡിക്കൽ കോളജിൽ മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് ടൗണിൽ അലഞ്ഞു നടക്കുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചുപറി കേസുകളിൽ ഉൾപ്പെട്ടയാളാണു സലാമെന്നു പൊലീസ് പറഞ്ഞു. നഗരത്തിൽ അലഞ്ഞു തിരിയുന്ന സ്ത്രീയുമായി മദ്യം വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.ഇവർ മുൻപും പലരെയും സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടുമുണ്ട്.അതേസമയം ഇവരാണോ സലാമിനെ ഉപദ്രവിച്ചതെന്ന കാര്യത്തിൽ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാളെ പരുക്കേറ്റ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിച്ചത്.പൊലീസെത്തി ഓട്ടോയിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. എസ്എച്ച്ഒ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഷെരീഫയാണ് അബ്ദുൽ സലാമിന്റെ ഭാര്യ. മക്കൾ: മുബീന, മിഥിലാജ്.
Read More » -
NEWS
മലയാള സിനിമയിലെ മധ്യപ്രദേശുകാരൻ
നായകന്മാരെപോലെ തന്നെ പ്രേക്ഷകരെ അതിശയിപ്പിച്ച പ്രകടനം കാഴ്ചവെച്ച വില്ലന്മാരുമുണ്ട്. ശക്തനായ ഒരു വില്ലന്‍ എതിരെ നില്‍ക്കുമ്പോഴാണ് ഏതൊരു നായകനും കൂടുതല്‍ കരുത്തനാകുന്നത്.മലയാള സിനിമയിലും അത്തരത്തില്‍ നിരവധി വില്ലന്‍ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്.വിയറ്റ്നാം കോളനിയിലെ റാവുത്തറെപ്പോലെ നായക കഥാപാത്രങ്ങളോടൊപ്പം തന്നെ വില്ലന്‍ കഥാപാത്രങ്ങളേയും പ്രേക്ഷകർ ഓര്‍ത്തിരിക്കുകയും ചെയ്യുന്നു. നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളായി പ്രേക്ഷകരെ ഭയത്തിലാഴ്ത്തിയ ഒരു മധ്യപ്രദേശുകാരനുണ്ട്. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം നാടുവിട്ട് സിനിമയില്‍ അഭിനയിക്കുവാന്‍ മുംബൈയിലേക്ക് പുറപ്പെട്ട ഒരാള്‍.തന്റെ കരുത്തുറ്റ ശരീരവും ആരെയും ഭയപ്പെടുത്തുന്ന മുഖഭാവവും കൊണ്ട് കരിയറിന്റെ തുടക്കത്തില്‍ തന്നെ ധാരാളം വില്ലന്‍ വേഷങ്ങള്‍ ലഭിച്ച ഒരാൾ. സിനിമ കമ്പം മൂത്ത് മധ്യപ്രദേശില്‍ നിന്ന് മുംബൈയിലെത്തിയ ആ നടന്റെ പേര് ശരത് സക്‌സേന എന്നാണ്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കിലുക്കം സിനിമയിലെ സമര്‍ഖാനായും തേന്മാവിന്‍ കൊമ്പത്ത് സിനിമയിലെ മല്ലിക്കെട്ടായുമൊക്കെ പ്രേക്ഷകരെ ഭയപ്പെടുത്തിയ നടന്‍. ബേനാം എന്ന അമിതാഭ്ബച്ചന്‍ സിനിമയില്‍ ചെറിയൊരു വേഷം ചെയ്തുകൊണ്ടായിരുന്നു ശരത് സക്‌സേനയുടെ തുടക്കം. ആയിരത്തിതൊള്ളായിരത്തി എഴുപത്തിനാലില്‍ ആയിരുന്നു…
Read More » -
NEWS
ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ
കാസര്‍കോട് : ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിക്കുകയും നിരവധി പേര്‍ ആശുപത്രിയില്‍ ആവുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്‍. പത്തു വര്‍ഷം തടവോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐ. പി. സി 272 – (ഭക്ഷണത്തില്‍ ബോധപൂര്‍വം മായം കലര്‍ത്തല്‍), 308 ( കുറ്റകരമായ നരഹത്യ ശ്രമം ), 304 ( കുറ്റകരമായ നരഹത്യ ) എന്നീ വകുപ്പുകളാണ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ. ആര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്‍സ്‌പെക്ടര്‍ പി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. അതേസമയം പരിയാരം മെഡിക്കല്‍ കോളേജില്‍ ദേവനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പൊലീസിന് കൈമാറും. പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരമാണ് മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് വ്യക്തമാക്കിയത്.അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ മരണകാരണം കൂടുതൽ വ്യക്തമാവുകയുള്ളൂ.
Read More » -
Business
അറ്റാദായത്തില്‍ 7 ശതമാനം ഇടിവ് രേഖപ്പെടുത്തി ടൈറ്റന്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ അറ്റാദായത്തില്‍ നേരിയ ഇടിവ്. 491 കോടി രൂപയാണ് ജനുവരി-മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ 529 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 7 ശതമാനത്തിന്റെ ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. ടാറ്റയുടെ കീഴിലുള്ള സ്ഥാപനം ജനുവരി-മാര്‍ച്ച് കാലയളവില്‍ 618 കോടി രൂപയോളം ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. ഭാഗീകമായ ലോക്ക്ഡൗണുകള്‍, സ്വര്‍ണവിലയിലെ ചാഞ്ചാട്ടം, യുക്രെയ്ന്‍-റഷ്യ യുദ്ധം തുടങ്ങിയ സാഹചര്യങ്ങള്‍ക്കിടയിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായെന്ന് ടൈറ്റന്‍ അറിയിച്ചു. ജുവല്‍റി രംഗത്ത് വരുമാനം കുറഞ്ഞതാണ് അറ്റാദായത്തെ ബാധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 265 കോടി രൂപ ഇടിഞ്ഞ് 6,132 കോടിയായിരുന്നു ജുവല്‍റി മേഖലയില്‍ നിന്നുള്ള വരുമാനം. അതേ സമയം വരുമാനത്തില്‍ ടൈറ്റന്റെ വാച്ചസ് & വെയറബിള്‍സ് ബിസിനസ് 12 ശതമാനവും ഐകെയര്‍ ബിസിനസ് 6 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആകെ വില്‍പ്പന ഇക്കാലയളവില്‍ 6,991 കോടിയില്‍ രൂപയില്‍ നിന്ന്…
Read More »