KeralaNEWS

‘അമ്മ’യിൽ അടി മുറുകുന്നു, ഹരീഷ് പേരാടി തുറന്ന പോരിന്. വിജയ് ബാബുവിനോട് അമ്മക്ക് മൃദു സമീപനമെന്ന് ആരോപിച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും മാലാ പാർവ്വതിയും രാജിവെച്ചു

ലൈംഗിക പീഡനക്കേസില്‍ ഉൾപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ അമ്മ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സംഘടനയുടെ പരാതി പരിഹാരസെല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജിവെച്ചു. സെല്ലിലെ അംഗമായ കുക്കു പരമേശ്വരനും രാജി നല്‍കി. സംഘടനയിലെ അംഗമായ മാല പാര്‍വതി നേരത്തെ രാജിവെച്ചിരുന്നു.
വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ച മൃദു സമീപനം ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

വിജയ് ബാബുവിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്. വിജയ് ബാബുവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എക്‌സിക്യുട്ടീവ് സ്ഥാനത്തുനിന്നും മാറുമെന്ന് ബാബുരാജും വ്യക്തമാക്കിയിരുന്നു.

പീഡനക്കേസില്‍ പ്രതിചേര്‍ത്ത വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത ‘അമ്മ’നേതൃത്വത്തിനെതിരെ നടന്‍ ഹരീഷ് പേരടി.’അമ്മ’യുടെ നിലപാട് സ്ത്രീ വിരുദ്ധവും ക്രിമിനലുകളെ സംരക്ഷിക്കുന്നതുമാണെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയില്‍ നിന്നുളള പ്രാഥമിക അംഗത്വം ഒഴിവാക്കിത്തരണമെന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു. ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ ഇദ്ദേഹം സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. അത് അംഗീകരിക്കാനാവുന്നതല്ലെന്നും കമ്മിറ്റിയിൽ വിമർശനമുയർന്നു.

ഇതിനിടെ അടിയന്തരമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ബലാത്സംഗ കേസ് പ്രതി വിജയ് ബാബുവിനോട് പോലീസ്. എന്നാൽ ബിസിനസ് ടൂറിലാണെന്നും മെയ് 19ന് മാത്രമേ മടങ്ങിയെത്തുകയുള്ളു എന്നും വിജയ് ബാബു. പോലീസ് നൽകിയ നോട്ടീസിന് മറുപടിയായാണ് വിജയ് ബാബു ഇ മെയിൽ വഴിയാണ് പ്രതികരിച്ചത്.
ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കാനും വിജയ് ബാബു തയ്യാറായില്ല. എന്നാൽ നടന് സാവകാശം നൽകാനാകില്ലെന്ന നിലപാടിലാണ് പോലീസ്. ഏപ്രിൽ 24നാണ് ബലാത്സംഗ കേസിൽ ആരോപണവിധേയനായ വിജയ് ബാബു ബംഗളൂരു വഴി ദുബൈയിലേക്ക് കടന്നത്. രണ്ട് യുവതികളാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. ഇതിൽ ആദ്യം പരാതി നൽകിയ യുവതിയുടെ പേര് അടക്കം വിജയ് ബാബു ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു.

Back to top button
error: