Month: May 2022

  • NEWS

    വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം മല്ലപ്പള്ളി സ്വദേശിക്ക്

    കോട്ടയം: വി​​ന്‍​​വി​​ന്‍ ലോ​​ട്ട​​റി​​യു​​ടെ ഒ​​ന്നാം സ​​മ്മാ​​ന​​മാ​​യ 75 ല​​ക്ഷം രൂപ മെഡിക്കൽ കോളേജിന് സമീപം ത​​ട്ടു​​ക​​ട​ നടത്തുന്ന മല്ലപ്പള്ളി സ്വദേശിക്ക്.മ​​ല്ല​​പ്പ​​ള്ളി വാ​​യ്പു​ര് കൊ​​റ്റ​​മ​​ല മേ​​ല്‍​​പ്പു​​റ​​ത്ത് ബാ​​ബു​​വി (56) നെ​​യാ​​ണ് ഭാ​​ഗ്യ​​ദേ​​വ​​ത അ​​നു​​ഗ്ര​​ഹി​​ച്ച​​ത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിഞ്ഞെങ്കിലും പിന്നീട് അത് തിരിച്ചു ലഭിക്കുകയായിരുന്നു. നി​​ര​​ന്ത​​രം ലോ​​ട്ട​​റി ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്നു ബാ​​ബു.പ​​ല​​പ്പേ​​ഴും ചെ​​റി​​യ സ​​മ്മാ​​ന​​ങ്ങ​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​വ​​ണ​​യും ന​​റു​​ക്കെ​​ടു​​പ്പു ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ ചെ​​റി​​യ സ​​മ്മാ​​നം എ​​ന്തെ​​ങ്കി​​ലും കി​​ട്ടി​​യോ എ​​ന്നു പ​​രി​​ശോ​​ധി​​ച്ചെ​​ങ്കി​​ലും ഒ​​ന്നും ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ ടി​​ക്ക​​റ്റ് ഒ​​ഴി​​ഞ്ഞ പ്ലാ​​സ്റ്റി​​ക്ക് കൂ​​ടി​​നു​​ള്ളി​​ല്‍ നി​​ക്ഷേ​​പി​​ച്ചു. തു​​ട​​ര്‍​​ന്ന് മ​​റ്റൊ​​രു സീ​​രി​​യ​​ലി​​ല്‍ ഇതേ നമ്പർ ​​ഉ​​ണ്ടാ​​യി​​രു​​ന്ന​​യാ​​ള്‍ വ​​ന്നു സ​​മ്മാ​​നം ഉ​​ണ്ടെ​​ന്ന​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് ഉ​​പേ​​ക്ഷി​​ച്ച ടി​​ക്ക​​റ്റ് വീ​​ണ്ടും എ​​ടു​​ത്തു നോ​​ക്കി​​യ​​ത്.സ​​മ്മാ​​നം ല​​ഭി​​ച്ച ടി​​ക്ക​​റ്റ് മു​​ടി​​യൂ​​ര്‍​​ക്ക​​ര കേ​​ര​​ള ബാ​​ങ്കി​​ല്‍ ഏ​ല്‍​പ്പി​ച്ചു. സ്വ​​ന്ത​​മാ​​യി വീ​​ടോ സ്ഥ​​ല​​മോ ഇ​​ല്ലാത്തയാളാണ് ബാബു.ഏ​​റെ നാ​​ളു​​ക​​ളാ​​യി മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് പ​​രി​​സ​​ര​​ത്ത് തട്ടുകട നടത്തിയാണ് ഇ​​ദ്ദേ​​ഹം ക​​ഴി​​യുന്നത്.

    Read More »
  • NEWS

    കാസർകോട് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു

    കാസര്‍കോട്: ചെറുവത്തൂരില്‍  നിയന്ത്രണം വിട്ട ബസ് തലകീഴായി മറിഞ്ഞു.ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കണ്ണൂര്‍- കാസര്‍കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫാത്തിമാസ് ബസാണ് അപകടത്തില്‍ പെട്ടത്.     മുപ്പതിലേറെ യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തലകീഴായി മറിഞ്ഞ ബസിൽ നിന്നും യാത്രക്കാരെ പുറത്തെടുത്തത്.

    Read More »
  • Kerala

    സംസ്ഥാനത്ത് മെയ് ആറ് വരെ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക

    സംസ്ഥാനത്ത് മെയ് ആറ് വരെ ശക്തമായ കാറ്റിന് സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക സംസ്ഥാനത്ത് മെയ് ആറ് വരെ മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. -ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. -വീട്ട് വളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. പൊതു ഇടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. -ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലെക്ട്രിക്ക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക.…

    Read More »
  • Kerala

    തൃ​ക്കാ​ക്ക​ര​യിൽ അഡ്വ. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി

    തൃ​ക്കാ​ക്ക​ര​ ഉപതെരഞ്ഞെടുപ്പിൽ അഡ്വ. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് അ​രു​ൺ കു​മാ​ർ. ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാര്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്

    Read More »
  • NEWS

    അബുദാബി ബിഗ് ടിക്കറ്റ്: 12 മില്യൺ നേടി മലപ്പുറം സ്വദേശിയും കൂട്ടുകാരും

    അബുദാബി: ഇന്നലെ (ചൊവ്വ) അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റ് ‘ഡ്രീം 12 മില്യൺ’ സീരീസ് 239 റാഫിൾ നറുക്കെടുപ്പിൽ മലപ്പുറം മേലാറ്റൂർ സ്വദേശി മുജീബ് ചിറത്തൊടിക്ക് ഒന്നാം സമ്മാനം.മുജീബും കൂട്ടുകാരും ചേർന്നെടുത്ത ടിക്കറ്റിനാണ് പെരുന്നാൾ സമ്മാനമായി കോടികൾ  ലഭിച്ചത്. ഏപ്രിൽ 22 ന് വാങ്ങിയ 229710 എന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. മുജീബും കൂട്ടുകാരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.സമാനത്തുക കൃത്യമായി പങ്കുവയ്ക്കുമെന്ന് മുജീബ് പറഞ്ഞു. അതേസമയം, മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികൾക്കും ഇതേ നറുക്കെടുപ്പിൽ സമ്മാനം ലഭിച്ചു. ദുബായിൽ താമസിക്കുന്ന വിശ്വനാഥൻ ബാലസുബ്രഹ്മണ്യൻ രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം നേടി. 072051 നമ്പർ ടിക്കറ്റ് ഏപ്രിൽ 26-നായിരുന്നു വിശ്വനാഥൻ വാങ്ങിയത്. റാസൽഖൈമയിലെ മലയാളി ജയപ്രകാശ് നായർ മൂന്നാം സമ്മാനമായ 100,000 ദിർഹവും സ്വന്തമാക്കി. ഏപ്രിൽ 21 ന് എടുത്ത ടിക്കറ്റ് നമ്പർ 077562 ആണ് ഭാഗ്യം കൊണ്ടുവന്നത്. 1996 മുതൽ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മുജീബ് 2006 ലാണ് യുഎഇയിലെത്തിയത്.…

    Read More »
  • Kerala

    ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ല. എന്താണ് ഷിഗല്ല, എന്തൊക്കെ മുൻകരുതലുകൾ എടുക്കണം, അറിയേണ്ടതെല്ലാം

    കാഞ്ഞങ്ങാട് : ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ് എ. വി അറിയിച്ചു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചതിൽ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു. എന്താണ് ഷിഗല്ല…? ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് (shigellosis) രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗല്ലോസിസ് പകരുന്നത്. രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണ്. വേണ്ടത്ര…

    Read More »
  • NEWS

    തെറ്റായ വശത്തുകൂടി വാഹനമോടിച്ച്  അപകടം സംഭവിച്ചാൽ 20 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ 14 വർഷം തടവ്; പുതിയ നിയമങ്ങൾ അറിയാതെ പോകരുത്

    2022 മെയ് 1 മുതൽ കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച്, ഇൻഷുറൻസ് കമ്പനികളും ഗതാഗത വകുപ്പും ഇനിപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കും:  1. അനുവദനീയമായ സംഖ്യയുടെ പരിധിയിൽ കവിഞ്ഞ് ഓട്ടോ റിക്ഷയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഇൻഷുറൻസ് പോളിസിയുടെ ആകസ്മികമായ ഒരു ക്ലോസിലും പരിരക്ഷ ലഭിക്കില്ല.  2. മുകളിൽ പറഞ്ഞ നിബന്ധനകൾ ഇരുചക്ര വാഹന യാത്രക്കാർക്കും ബാധകമാണ്.  3. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നത് ഇൻഷുറൻസ് പോളിസിയുടെ പരിധിയിൽ വരില്ല.  4. റോഡിന്റെ തെറ്റായ വശത്ത് വാഹനം ഓടിക്കുന്നത് മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ, തെറ്റായ വശത്ത് വാഹനമോടിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല.  5. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഇൻഷുറൻസ് പോളിസിയിൽ പരിരക്ഷ ലഭിക്കില്ല, കൂടാതെ വാഹനത്തിന് ഉണ്ടാകുന്ന നാശനഷ്ടത്തിനും നഷ്ടപരിഹാരം നൽകില്ല.  6. തെറ്റായ വശത്തുകൂടി വാഹനമോടിച്ചതു മൂലമാണ് അപകടം സംഭവിക്കുന്നതെങ്കിൽ, ഉടമയിൽ നിന്നോ അയാളുടെ സ്വത്തുക്കളിൽ നിന്നോ 20 ലക്ഷം രൂപ വരെ തുക ഈടാക്കുകയും പരിക്കേറ്റവർക്ക് നൽകുകയും ചെയ്യും. അടക്കാൻ കഴിയുന്നില്ലെങ്കിൽ…

    Read More »
  • NEWS

    കൊല്ലം സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

    മസ്കറ്റ് : സൈക്കിളില്‍ വീട്ടിലേക്ക്​ മടങ്ങുന്നതിനിടെ ഒമാനിൽ വാഹനമിടിച്ച്‌​ കൊല്ലം സ്വദേശി മരിച്ചു. കൊല്ലം കല്ലുവെട്ടാംകുഴി മാങ്കോട് ചിതറ സ്വദേശി ശരണ്യവിലാസത്തിലെ ശിവകുമാര്‍ (47) ആണ്​ മരിച്ചത്​.തിങ്കളാഴ്ച രാത്രി സഹമിലായിരുന്നു അപകടം. നിര്‍മാണ മേഖലയില്‍ ജോലിചെയ്യുകയായിരുന്നു.മൃതദേഹം സഹം ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

    Read More »
  • NEWS

    ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

    ദോഹ: ​പെരുന്നാള്‍ അവധി ആഘോഷത്തിനായി മരുഭൂമിയിലേക്ക്​ യാത്രപോകവേ ഖത്തറിൽ വാഹനാപകടത്തിൽ  മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു..​തൃശൂര്, ആലപ്പുഴ, കോഴിക്കോട്​ സ്വദേശികളാണ് മരിച്ചത്. തൃശൂര്‍ അകത്തിയൂര്‍ അമ്ബലത്തുവീട്ടില്‍ റസാഖ്​ (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത്​ മങ്ങാട്ട് (37), കോഴിക്കോട്​ സ്വദേശി ഷമീം മാരന്‍ കുളങ്ങര (35) എന്നിവരാണ്​ മരിച്ചത്​​. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരണ്‍ജിത്​ ശേഖരനും പരിക്കുകളോടെ ഹമദ്​ മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​.സജിത്തിന്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.   ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മുഐതറില്‍ നിന്നും രണ്ടു വാഹനങ്ങളിലായാണ്​ സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്​.ഇതിൽ ഒരു വാഹനം മിസഈദ്​ സീലൈനിലാണ്​ അപകടത്തില്‍ പെട്ടത്​.     ഇവര്‍ സംഞ്ചരിച്ച ലാന്‍ഡ്​ക്രൂസ്​  ഓട്ടത്തിനിടയില്‍ മരുഭൂമിയിലെ കല്ലിലിടിച്ച്‌​ മറിയുകയായിരുന്നു.മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഡ്രൈവര്‍ ശരണ്‍ജിതിന്റെ​ പരിക്ക് ഗുരുതരമാണ്. കണ്ണൂര്‍ ഇരട്ടി ഉളിക്കല്‍ സ്വദേശിയാണ്​ ഇദ്ദേഹം

    Read More »
  • India

    ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താഴേക്ക്

    ലോ​ക മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം വീ​ണ്ടും താ​ഴ്ന്നു. 180 രാ ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ രാ​ജ്യ​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് ബി​യോ​ണ്ട് ബോ ​ര്‍​ഡേ​ഴ്‌​സ് ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ൽ ഇ​ന്ത്യ 150-ാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി. എ​ട്ട് സ്ഥാ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യു​ടെ കൂ​ടെ അ ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ മ്യാ​ൻ​മ​ർ (176), ചൈ​ന (175), പാ​ക്കി​സ്ഥാ​ൻ (157), ശ്രീ​ല​ങ്ക (146), ബം​ഗ്ല​ദേ​ശ് (162) എ​ന്നി​വ​യു​മു​ണ്ട്. നോ​ർ​വേ, ഡെ​ന്മാ​ർ​ക്ക്, സ്വീ​ഡ​ൻ എ​ന്നി​വ​യാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. . ഏ​റ്റ​വും താ​ഴെ ഉ​ത്ത​ര കൊ​റി​യ. തൊ​ട്ടു മു​ക​ളി​ൽ എ​റി​ട്രി​യ(179), ഇ​റാ​ൻ (178), തു​ർ​ക്ക്മെ​നി​സ്ഥാ​ൻ (177) എ​ന്നി​വ​യും. വാ​ര്‍​ത്ത​ക​ള്‍ അ​റി​യാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും വാ​ര്‍​ത്ത​ക​ള്‍ അ​റി​യി​ക്കാ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള സ്വാ​ത​ന്ത്ര്യ​വു​മാ​ണ് പ്ര​ധാ​ന​മാ​യും റി​പ്പോ​ര്‍​ട്ടേ​ഴ്‌​സ് ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്‌​സ് പ​രി​ഗ​ണി​ച്ച​ത്. ഇ​ന്ത്യ​യി​ലെ 70 ശ​ത​മാ​ന​ത്തോ​ളം മാ​ധ്യ​മ​ങ്ങ​ളേ​യും മു​കേ​ഷ് അം​ബാ​നി അ​ട​ക്ക​മു​ള്ള ഭ​ര​ണ​കൂ​ട​ത്തോ​ട് അ​ടു​പ്പ​മു​ള്ള കോ​ര്‍​പ​റേ​റ്റു​ക​ളാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

    Read More »
Back to top button
error: