Month: May 2022
-
Business
ഐപിഒയ്ക്ക് മുന്‍പായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു
ന്യൂഡല്‍ഹി: മെഗാ ഐപിഒയ്ക്ക് മുന്‍പായി, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് മേല്‍ക്കൈയ്യുള്ള ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് എല്‍ഐസി 5,627 കോടി രൂപ സമാഹരിച്ചു. ഓഹരി ഒന്നിന് 949 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയത്. ഏതാണ്ട് 5,92,96, 853 ഓഹരികളാണ് ആങ്കര്‍ നിക്ഷേപര്‍ സ്വന്തമാക്കിയത്. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള 5.92 കോടി ഓഹരികളില്‍, 4.2 കോടി ഓഹരികള്‍ (71.12 ശതമാനം) 15 ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി അനുവദിച്ചു. കൂടാതെ, ചില ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനികളും, പെന്‍ഷന്‍ ഫണ്ടുകളും നിക്ഷേപം നടത്തി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊല്യൂഷന്‍സ് പെന്‍ഷന്‍ ഫണ്ട് സ്‌കീം എന്നിവ ഇതില്‍ പെടുന്നവയാണ്. വിദേശ കമ്പനികളില്‍ സിംഗപ്പൂര്‍ ഗവണ്‍മെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍, ബിഎന്‍പി ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍പി എന്നിവ ഉള്‍പ്പെടുന്നു. എല്‍ഐസിയുടെ 3.5 ശതമാനം…
Read More » -
India
ഇന്ത്യയില്‍ 5 ജി സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫൈവ് ജി സേവനം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്പെക്ട്രം ലേലം നടക്കും. ജൂണ്‍ തുടക്കത്തില്‍ ഇത് ആരംഭിക്കാനാണ് സാധ്യത. 7.5ലക്ഷം കോടി രൂപ മൂല്യം വരുന്ന മെഗാ സ്പെക്ട്രം ലേലത്തിനാണ് ട്രായ് തയ്യാറെടുക്കുന്നത്. 2025ഓടേ ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ഫൈവ് ജിയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഫൈവ് ജി സേവനം വികസിപ്പിക്കുന്നതില്‍ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കാന്‍ സാധ്യത.
Read More » -
Kerala
പ്ലസ്ടു മൂല്യനിർണയ ക്യാംപ് ബുധനാഴ്ച; കെമിസ്ട്രിക്ക് പുതുക്കിയ ഉത്തര സൂചിക
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ബുധനാഴ്ച പുനഃരാരംഭിക്കും. കെമിസ്ട്രി മൂല്യനിർണയത്തിനായുള്ള പുതുക്കിയ ഉത്തര സൂചിക വിദ്യാഭ്യാസ വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. പുതിയ ഉത്തരസൂചിക അനുസരിച്ചു മാത്രമേ കെമിസ്ട്രി മൂല്യനിർണയം നടത്താവൂ എന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഒന്നാം മൂല്യനിർണയം നടത്തിയ കെമിസ്ട്രി ഉത്തരക്കടലാസുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വിശദമായ സർക്കുലർ പിന്നീട് പുറത്തിറക്കും. എല്ലാ അധ്യാപകരും മൂല്യനിർണയ ക്യാംപിൽ എത്തണം. പ്രായോഗിക പരീക്ഷകൾ ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കാനുള്ള നടപടികൾ ജില്ലാ ചീഫുമാർ സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പരിശോധിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. പ്ലസ്ടു കെമിസ്ട്രി ചോദ്യക്കടലാസ് വിഷമം പിടിച്ചതായിരുന്നെന്നും അക്ഷരത്തെറ്റ് ഉണ്ടായിരുന്നെന്നുമാണ് ഒരു വിഭാഗം അധ്യാപകർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരസൂചികയിലും പ്രശ്നങ്ങളുള്ളതായി ആക്ഷേപമുയർന്നു. ഉത്തരങ്ങളിലെ വൈവിധ്യം പരിഗണിക്കാതെയാണ് ഉത്തരസൂചിക തയാറാക്കിയതെന്നും ഇതു മാറ്റാതെ മൂല്യനിർണയം നടത്തില്ലെന്നും ഒരു വിഭാഗം അധ്യാപകർ നിലപാടെടുത്തു. തുടർച്ചയായി മൂന്നു ദിവസം…
Read More » -
Kerala
പതിവ് തെറ്റിച്ച് കോൺഗ്രസ്; ഉമയെ തീരുമാനിച്ചത് റെക്കോര്‍ഡ് വേഗത്തില്‍
തിരുവനന്തപുരം: സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകൾ കോൺഗ്രസ് ഇത്രയും വേഗം പൂർത്തിയാക്കുന്നത് ഇതാദ്യം. സീറ്റിന് അവകാശവാദവുമായി നിരവധിപേർ എത്തുന്നതോടെ സ്ഥാനാർഥി പ്രഖ്യാപനം നീളുന്ന പതിവ് നേതൃത്വം തെറ്റിച്ചു. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.എം.ഹസ്സൻ, രമേശ് ചെന്നിത്തല എന്നിവർ തൃക്കാക്കരയിലെ സ്ഥാനാർഥിക്കായി ഇന്ദിരാഭവനിൽ യോഗം ചേരുമ്പോൾ ഉമാ തോമസിന്റെ പേരിനായിരുന്നു മുൻഗണന. മുതിർന്ന നേതാക്കൾ ആരും മറ്റു പേരുകൾ പറഞ്ഞില്ല. ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവർ വ്യത്യസ്ത അഭിപ്രായങ്ങൾ മാധ്യമങ്ങളിൽ പറഞ്ഞതോടെ ഉമ്മന്‍ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടു. പി.ടി.തോമസിന്റെ മണ്ഡലം നിലനിർത്താൻ ഭാര്യ ഉമയാണ് അനുയോജ്യയെന്ന്, വിമതശബ്ദമുയർത്തിയവരെ നേതൃത്വം അറിയിച്ചു. ഇതോടെ, അനുനയ ശ്രമങ്ങൾക്ക് അവർ വഴങ്ങി. വി.ഡി.സതീശൻ കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള നേതാക്കളുമായി നേരിട്ടും ഫോണിലും സംസാരിച്ചു. ഉമാ തോമസിന്റെ പേരിനായിരുന്നു ആ ചർച്ചകളിലും മുൻഗണന ലഭിച്ചത്. പി.ടി. തോമസിനു മണ്ഡലവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം യോഗത്തിൽ ചർച്ചയായി. ജനങ്ങളുമായി വളരെ അടുപ്പം പുലർത്തിയിരുന്ന,…
Read More » -
Crime
മധ്യപ്രദേശിൽ പശുവിനെ കൊന്നെന്ന് ആരോപണം; 2 ഗോത്രവർഗക്കാരെ 20 പേർ അടിച്ചുകൊന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ സിയോനി ജില്ലയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് രണ്ട് ഗോത്രവർഗക്കാരെ 20 പേർ ചേർന്ന് അടിച്ചുകൊന്നു. സമ്പത്ത് ബട്ടി, ധന്‌സ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരുക്കേറ്റു. പശുവിനെ കൊന്നുവെന്നാരോപിച്ച് 20 പേരടങ്ങുന്ന സംഘം ഗോത്രവർഗക്കാരുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്രൂരമായി മർദനമേറ്റ ഇരുവരും ആശുപത്രിയിലേക്ക് പോകുംവഴിയാണ് മരിച്ചത്. 20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സിയോനി പൊലീസ് മേധാവിയും മറ്റു ഉദ്യോഗസ്ഥരും കൊലപ്പെട്ടവരുടെ വീട് സന്ദർശിച്ചു. പ്രതികൾക്കെതിരെ കൊലപാതകത്തിന് കേസ് റജിസ്റ്റർ ചെയ്തതായും ഇവർക്കായി തിരച്ചിൽ നടത്തുന്നതായും പൊലീസ് പറഞ്ഞു. കൊലപ്പെട്ടവരുടെ വീട്ടിൽനിന്ന് 12 കിലോയോളം ഇറച്ചി കണ്ടെടുത്തു. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ അർജുൻ സിങ് കക്കോഡിയ ജബൽപുർ-നാഗ്പുർ ഹൈവേയിൽ പ്രതിഷേധിച്ചു. സംഭവവുമായി ബജ്റങ്ദളിന് ബന്ധമുണ്ടെന്ന് ചില പ്രദേശവാസികൾ അവകാശപ്പെടുന്നുണ്ടെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ആദിവാസികൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നത്…
Read More » -
India
”ചായക്കപ്പില്‍ ബീയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്” രാഹുലിനെ ട്രോളിയ ബിജെപിക്കെതിരേ തൃണമൂലിന്റെ വനിതാ എം.പി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിശാ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാകബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോയെന്ന് അവര്‍ ചോദിച്ചു. How on earth is it anybody’s business whether @RahulGandhi or anybody else is in nightclub or at wedding in private time? Sick @BJP trolls in charge should stick to doing what they do best- leading double lives with beer in teapots. — Mahua Moitra (@MahuaMoitra) May 3, 2022 ‘ബിജെപിയുടെ ട്രോളന്മാരേ നിങ്ങള്‍ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തില്‍ ഉറച്ചു നില്‍ക്കണം. അല്ലാതെ ചായക്കപ്പില്‍ ബീയര്‍ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്’ മഹുവ…
Read More » -
Kerala
20 മാസം; എ. സമ്പത്തും സംഘവും ചെലവിട്ടത് 7.26 കോടി സര്‍ക്കാര്‍ സമ്പത്ത്
തിരുവനന്തപുരം: കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ 20 മാസം പ്രവര്‍ത്തിച്ച മുന്‍ എംപി എ.സമ്പത്തിനും സഹായിച്ച സംഘത്തിനുമായി സംസ്ഥാനം ചെലവിട്ടത് 7.26 കോടി രൂപ. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു നിയമസഭയില്‍ സര്‍ക്കാര്‍ മറുപടി നല്‍കാന്‍ മടിക്കുമ്പോഴാണ് 201920, 202021 വര്‍ഷങ്ങളിലെ വരവു ചെലവു കണക്കുകളില്‍നിന്നു വിവരം പുറത്തായത്. 2019-20 ല്‍ 3.85 കോടിയും 2020-21ല്‍ 3.41 കോടി രൂപയുമായിരുന്നു ചെലവ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോടു തോറ്റതിനെ തുടര്‍ന്ന് സമ്പത്തിനെ 2019 ഓഗസ്റ്റിലാണ് കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ നിയമിച്ചത്. കോവിഡ് വ്യാപനം അതിരൂക്ഷമായപ്പോഴാകട്ടെ തിരുവനന്തപുരത്തെ വസതിയില്‍ ആയിരുന്നു. 4 പഴ്‌സനല്‍ സ്റ്റാഫിനെയാണു സഹായിക്കാനായി നിയോഗിച്ചത്. ദിവസ വേതനാടിസ്ഥാനത്തില്‍ 6 പേരെയും നല്‍കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ സമ്പത്ത് കേരളത്തിലേക്കു മടങ്ങി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി. ചെലവുകള്‍ ഇങ്ങനെ: ശമ്പളം: 4.62 കോടി ദിവസ വേതനം 23.45 ലക്ഷം…
Read More » -
Kerala
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരള്‍മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ മെഡിക്കല്‍ കോളേജ് ട്രാന്‍സ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തില്‍ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു. മന്ത്രിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കല്‍ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പ്രാവര്‍ത്തികമാക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും ചെയ്തു. ഈ ആക്ഷന്‍ പ്ലാന്‍ പ്രകാരം തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണര്‍ ഐസിയു കൂടാതെ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ…
Read More » -
NEWS
‘മെലിൻഡയെ വീണ്ടും വിവാഹം കഴിക്കണം’; ഭാവി ആലോചനയെന്ന് ബിൽ ഗേറ്റ്സ്
ന്യൂയോർക്ക്: കഴിഞ്ഞ വർഷമായിരുന്നു മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ലോകസമ്പന്നരിൽ നാലാം സ്ഥാനക്കാരനുമായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും 27 വർഷത്തെ ദാമ്പത്യം ഔദ്യോഗികമായി അവസാനിപ്പിച്ചത്. വാഷിങ്ടൺ കിങ് കൗണ്ടിയിലെ ജഡ്ജി അവസാന വിധി പ്രഖ്യാപിക്കുകയും, കരാർ പ്രകാരം ഇരുവരും സ്വത്തുക്കൾ പങ്കുവയ്ക്കാനും തീരുമാനിച്ചായിരുന്നു പിരിയൽ. എന്നാൽ ഇപ്പോഴിതാ മെലിൻഡ ഗേറ്റ്‌സിനെ തന്നെ വീണ്ടും വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിൽ ഗേറ്റ്സ്. നാടകായീയമായിരുന്നു കഴിഞ്ഞ വർഷങ്ങളെന്നും, മക്കൾ വളർന്ന് വീട് വിടുന്നതോടെ എല്ലാ വിവാഹബന്ധവും വലിയ പരിവർത്തനത്തിന് വഴിമാറുമെന്നും അദ്ദേഹം സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മെലിൻഡയെ പുനർവിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്, എനിക്കങ്ങനെ ഒരു ചിന്ത ഇതുവരെയുമില്ല. എങ്കിലും അവസരമുണ്ടായാൽ അവരെ തന്നെയാകും വിവാഹം ചെയ്യാൻ തയ്യാറാവുക, മറ്റാരേയും ഞാൻ വിവാഹം ചെയ്യില്ല. ‘ഞാൻ മെലിൻഡയെ വീണ്ടും വിവാഹം കഴിക്കുമോ എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്റെ ഭാവിയെ കുറിച്ച് എനിക്ക് പദ്ധതികളൊന്നുമില്ല, പക്ഷേ ഞാൻ വിവാഹം മുന്നിൽ കാണുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.…
Read More » -
NEWS
പെൺപോരാട്ടങ്ങളുടെ ഭാരതഭൂമി;ബ്രിട്ടിഷുകാർക്ക് കീഴടങ്ങാത്ത കിത്തൂർ റാണി അഥവാ ചെന്നമ്മയുടെ വീരകഥ
ഝാൻസി റാണിയെപ്പോലുള്ളവരുടെ വീരകഥകൾ നാം പഠിക്കുമ്പോൾ തന്നെ മറ്റു പലരും ഇന്നും ചരിത്രത്തിന് പുറത്താണ്.അത്തരത്തിൽ ഒന്നാണ് കിത്തൂർ റാണി എന്ന ചെന്നമ്മയുടെ വീരകഥ.ഒറഗുല്ല അഥവാ വാറംഗൽ തലസ്ഥാനമാക്കി പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയിൽ തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടകയുടെയും ഒഡിഷയുടെയും ചില ഭാഗങ്ങൾ തുടങ്ങിയവ ഭരിച്ചിരുന്ന രാജവംശമായിരുന്നു കാകതീയ രാജവംശം.കാളീ ദേവിയുടെ മറ്റൊരു പേരായ കാകതിയിൽ നിന്നാണ് ഇതു വന്നതെന്നും അതല്ല കാകതി എന്ന പ്രദേശത്തിന്റെ പേരിൽ നിന്നാണെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്.എന്നാൽ കർണാടകയിലെ ബെളഗാവിയിലെ ഒരു ഗ്രാമമായ കാകതിയിൽ ജനിച്ച ഒരു വീര വനിത– കിത്തൂർ റാണി എന്ന ചെന്നമ്മയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു 1848 മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ചത് എന്നറിയപ്പെട്ടുന്ന ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം (Doctrine of lapse). ഈ നയം ഉപയോഗിച്ച് ബ്രിട്ടൻ കൈവശപ്പെടുത്തിയ രാജ്യങ്ങളാണു സത്താറ, ഝാൻസി, സംബൽപ്പൂർ, ജയ്പൂർ, ഉദയ്പൂർ,…
Read More »