Month: May 2022
-
NEWS
പണപ്പെരുപ്പം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക്; ഭവന, വാഹന വായ്‌പകള്‍ കൂടുതല്‍ ചെലവേറിയതാകും
ന്യൂഡൽഹി :പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നടപ്പാക്കിയ നിരക്കു വര്‍ധനയുടെ പ്രത്യാഘാതങ്ങള്‍ സാധാരണക്കാരെയാവും കൂടുതൽ ബാധിക്കുന്നത്.ആര്‍.ബി.ഐ ബാങ്കുകള്‍ക്കു നല്‍കുന്ന വായ്‌പയുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന് 4.40% ആയി. ഇതോടെ എല്ലാ ലോണുകളും ചെലവേറിയതായിരിക്കും. കറന്റ് റിപ്പോ റേറ്റ് (സി.ആര്‍.ആര്‍.) വര്‍ധന ഈ വരുന്ന 21 മുതല്‍ പ്രാബല്യത്തില്‍ വരും. മാര്‍ച്ചിലെ റീട്ടെയില്‍ പണപ്പെരുപ്പം 6.9 ശതമാനമാണ്.എല്ലാ ബാങ്കുകളിലെയും വായ്‌പകളുടെ പലിശ നിരക്ക് വര്‍ധിക്കും. വരും ദിവസങ്ങളില്‍ ഭവന, വാഹന വായ്‌പകള്‍ കൂടുതല്‍ ചെലവേറിയതാകും. നിലവിലുള്ള വായ്‌പക്കാര്‍ക്ക് ഇ.എം.ഐകള്‍ ഉയരും. വ്യക്‌തിഗത വായ്‌പയെ ഉള്‍പ്പെടെ ആര്‍.ബിഐയുടെ പുതിയ നയതീരുമാനം ബാധിക്കും.
Read More » -
Business
റെക്കോർഡിട്ട് ഇന്ത്യയുടെ സേവന കയറ്റുമതി; 2021-22 ൽ 254.4 ശതകോടി ഡോളറിന്റെ കയറ്റുമതി
ദില്ലി: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി പുതിയ റെക്കോർഡിലെത്തിയതായി കണക്ക്. 254.4 ശതകോടി യുഎസ് ഡോളറിന്റെ പുതിയ റെക്കോർഡാണ് സൃഷ്ടിച്ചത്. 2019-20 ലെ 213.2 ശതകോടി യുഎസ് ഡോളറെന്ന നേട്ടത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മറികടന്നു. സേവനങ്ങളുടെ കയറ്റുമതി 2022 മാർച്ചിൽ 26.9 ശതകോടി ഡോളറിന്റെ എക്കാലത്തെയും ഉയർന്ന പ്രതിമാസ കണക്കിലെത്തി. ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ, ഇൻഫർമേഷൻ സേവനങ്ങൾ, മറ്റ് ബിസിനസ്സ് സേവനങ്ങൾ, ഗതാഗതം എന്നിവയാണ് 2021 ഏപ്രിൽ – ഡിസംബർ കാലയളവിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്തത്. 2021-2022 സാമ്പത്തിക വർഷത്തിൽ സേവനങ്ങളും ചരക്കുകളും റെക്കോർഡ് കയറ്റുമതി നേടിയതിനാൽ 2021-2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി (അതായത് സേവനങ്ങളും ചരക്കുകളും) 676.2 ശതകോടി ഡോളറിലെത്തി. ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 2019-20, 2020-21 വർഷങ്ങളിൽ യഥാക്രമം 526.6 ശതകോടി ഡോളറും 497.9 ശതകോടി ഡോളറുമായിരുന്നു. ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2021-2022 സാമ്പത്തിക വർഷത്തിൽ 400 ശതകോടി…
Read More » -
NEWS
സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു
കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് 2022-23 അദ്ധ്യയനവര്‍ഷത്തിലേക്കായി കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു.12 മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അത്‌ലറ്റിക്സ്, ഹോക്കി (ആണ്‍ - പെണ്‍), കബഡി (പെണ്‍കുട്ടി) എന്നീ ഇനങ്ങളിലാണ് പ്രവേശനം നല്‍കുന്നത്. ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയവര്‍ക്ക് മുന്‍ഗണനയുണ്ട് . ജനന തീയതി, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനലും, പകര്‍പ്പും), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം 7ന് രാവിലെ 8ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെത്തണം. ഫോണ്‍ ഓഫീസ്: 0474-2741659, ഹോക്കി: 9446334829, കബഡി: 8281639024, അത്‌ലറ്റിക്സ്: 9496838011.
Read More » -
NEWS
ചെങ്ങന്നൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിമുട്ടി; രണ്ടു പേർക്ക് ഗുരുതര പരിക്ക്
ചെങ്ങന്നൂർ: മുളക്കുഴയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഇയോൺ കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.രാത്രി പന്ത്രരയോടെയാണ് സംഭവം.
Read More » -
NEWS
ഇത് ഡിജിറ്റൽ വായനയുടെ കാലം; ഇ-റീഡിങ്ങും ഓൺലൈൻ വാർത്താ പോർട്ടലുകൾ നേരിടുന്ന വെല്ലുവിളികളും
ഈ ഡിജിറ്റൽ യുഗത്തിൽ വായന പേപ്പറിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല.അത് വർത്തമാന പത്രങ്ങളുടെ കാര്യമായാലും മറ്റ് വായനകളുടെ കാര്യത്തിലായാലും.സ്മാർട്ഫോണും കൊണ്ട് നടക്കുന്ന പലരും വായനയും ഇപ്പോൾ അതിൽ തന്നെ ആക്കിയിരിക്കുകയാണ്. ‘പോർട്ടബിൾ’ ആണെന്നുള്ളതാണ് ഇ-റീഡിങ് ഡിവൈസുകളുടെ പ്രത്യേകത.എവിടെ വേണമെങ്കിലും കൊണ്ടുപോകാം.വാർത്തകൾക്കായി കാത്തിരിക്കേണ്ടതില്ല.അപ്പപ്പോൾ വിശദാംശങ്ങൾ കിട്ടും.ഭാരിച്ച, എണ്ണമില്ലാത്ത പേജുകളുള്ള ബുക്കുകൾ താങ്ങി നടന്ന് ക്ഷീണിക്കേണ്ടതില്ല.ഇന്റർനെറ്റിൽ ലക്ഷക്കണക്കിന് ഇ പുസ്തകങ്ങൾ സൗജന്യമായും അല്ലാതെയും ലഭ്യമാണ്.ഇക്കൂട്ടത്തിൽ സൗജന്യ പുസ്തകങ്ങളാണ് കൂടുതലും.അതുകൊണ്ട് തന്നെ, ഈ സൗകര്യത്തിലൂടെ പണം മാത്രമല്ല ബുക്കുകൾ പോയി എടുക്കാനും വാങ്ങാനും ആവശ്യമായ സമയവും ലാഭിക്കാം. ചെറിയ പുസ്തകങ്ങളായാലും വലിയ പുസ്തകങ്ങളായാലും, ഇവ സൂക്ഷിക്കണമെങ്കിൽ കാര്യമായ സ്ഥലം ആവശ്യമാണ്.മാത്രമല്ല, ഒരുപാട് പുസ്തകങ്ങൾ ഉണ്ടെങ്കിൽ പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനായി ഷെൽഫുകളും അലമാരകളും മറ്റും വാങ്ങിക്കേണ്ടതായിട്ടും വരും.ഇതിനാണെങ്കിലോ വൻ പണച്ചിലവുമാണ്.ഈ റീഡറുകൾ ഉപയോഗിച്ചാൽ ഇതുവഴി പണവും സ്ഥലവും ലാഭമാണ്. ഇവിടെ എടുത്തു പറയേണ്ടത് ഓൺലൈൻ വാർത്താരംഗത്തെ പറ്റിയാണ്. അധികാരകേന്ദ്രങ്ങളുടെ ഭീഷണിക്ക് വഴങ്ങാത്ത ധീരവും ഗൗരവപൂർണവുമായ മാധ്യമപ്രവർത്തനത്തിന്റെ ബദൽ വേദിയായി ഇന്ന്…
Read More » -
Kerala
പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി വാർത്തകളിൽ ഇടംപിടിച്ച നന്മമരം, ജയ്സൺ താനൂർ ഭീക്ഷണിപ്പെടുത്തി പണം തട്ടി എടുത്ത കേസിൽ പൊലീസ് പിടിയിൽ
താനൂർ: പ്രളയകാലത്ത് മുതുക് ചവിട്ടുപടിയാക്കി നൽകി കേരളമാകെ നന്മമരം എന്നു വാഴ്ത്തിയ പരപ്പനങ്ങാടി സ്വദേശി ജയ്സൺ താനൂരിനെ (37) ഭീക്ഷണിപ്പെടുത്തി പണം തട്ടി എടുത്ത കേസിൽ പൊലീസ് പിടികൂടി. താനൂർ ഒട്ടുപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്നു പുരുഷനെയും സ്ത്രീയെയും മൊബൈലിൽ ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്. 2021 ഏപ്രിൽ 15 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ ഇരിക്കുകയായിരുന്ന സ്ത്രീയെയും പുരുഷനെയും സമീപിച്ച് ചിത്രങ്ങളെടുക്കുകയും ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം കൊടുത്തില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി. കയ്യിൽ പണമില്ലെന്ന് പറഞ്ഞെങ്കിലും ഇയാൾ പിൻവാങ്ങാൻ കൂട്ടാക്കിയില്ല. ഭീക്ഷണി തുടരുകയും ചെയ്തു. ഒടുവിൽ സുഹൃത്തിൻ്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾ പെ വഴി 5000 രൂപ കൈപ്പറ്റിയ ശേഷമാണ് ജയ്സൺ ഇവരെ പോകാൻ അനുവദിച്ചത്. തുടർന്ന് ഭീഷണിക്ക് ഇരയായ വ്യക്തി നൽകിയ പരാതിയെ തുടർന്ന് താനൂർ പോലീസ് കേസ് എടുത്തു.…
Read More » -
NEWS
സ്വർണം വിറ്റാലും ആദായനികുതി നൽകണം
സ്വർണം സ്വർണം വിറ്റ് ലാഭമെടുത്താൽ രണ്ടുതരത്തിലാണ് നികുതി ബാധ്യതവരിക.ഹ്രസ്വകാല മൂലധനനേട്ടത്തിനും ദീർഘകാല മൂലധനനേട്ടത്തിനും. മൂന്നുവർഷക്കാലം കൈവശംവെച്ചശേഷമാണ് സ്വർണം വിൽക്കുന്നതെങ്കിൽ ദീർഘകാല മൂലധനനേട്ട നികുതിയാണ് ബാധകമാകുക.അതിന് താഴെയാണെങ്കിൽ ഹ്രസ്വകാലനേട്ടവും. ഹ്രസ്വകാലയളവിൽ സ്വർണം വിറ്റാൽ മൊത്തംവരുമാനത്തോട് ലാഭം ചേർത്ത് ആദായ നികുതി സ്ലാബ് പ്രകാരമാണ് നികുതി നൽകേണ്ടത്. 10ശതമാനം സ്ലാബിലാണെങ്കിൽ 10ശതമാനവും 30ശതമാനം സ്ലാബിലാണെങ്കിൽ 30 ശതമാനവും നികുതി ബാധകമാകുമെന്ന് ചുരുക്കം. ദീർഘകാല മൂലധന നേട്ടപ്രകാരം ഇൻഡക്സേഷൻ ആനുകൂല്യത്തോടെ സെസ് ഉൾപ്പടെ 20.8ശതമാനമാണ് നികുതി ബാധ്യതവരിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് നേട്ടത്തിൽനിന്ന് കിഴിച്ചശേഷമാകും നികുതി ബാധ്യതവരിക. കാലാകാലങ്ങൡ സർക്കാർ പുറത്തുവിടുന്ന കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ്(സിപിഐ)പ്രകാരമാണ് ഇൻഡക്സേഷൻ കണക്കാക്കുക. ഗോൾഡ് ബോണ്ടിലാണ് നിക്ഷേപം നടത്തിയിട്ടള്ളതെങ്കിൽ കാലാവധി പൂർത്തിയാശേഷം പിൻവലിക്കുന്ന നിക്ഷേപത്തിന് ആദായ നികുതി ബാധ്യതയില്ല. റിയൽ എസ്റ്റേറ്റ് സ്വർണത്തെപോലെ ഹ്രസ്വകാല-ദീർഘകാല മൂലധനനേട്ടംതന്നെയാണ് റിയൽ എസ്റ്റേറ്റിനും ബാധകം. ദീർഘകാല നേട്ടത്തിന്റെ ആനുകൂല്യം ലഭിക്കാൻ സ്വർണത്തിന് മൂന്നുവർഷമാണെങ്കിൽ റിയൽ എസ്റ്റേറ്റിന് രണ്ടുവർഷംമാത്രമാണുള്ളത്. അതായത്, രണ്ടുവർഷം കൈവശംവെച്ചശേഷമാണ് ഭൂമി വിൽക്കുന്നതെങ്കിൽ…
Read More » -
NEWS
കെ.മത്തായി ചാക്കോ എന്ന ബാറ്റൺബോസ്
അടിമാലിക്കാരൻ മത്തായി ചാക്കോ തന്റെ ആദ്യ നോവലുമായി കോട്ടയത്ത് എത്തിയിട്ട് നാൽപ്പതു വർഷങ്ങൾ പിന്നിടുകയാണ്.പിന്നീട് മത്തായി ചാക്കോയ്ക്ക് അടിമാലിയിലേക്ക് തിരിച്ചു പോകേണ്ടിയും വന്നിട്ടില്ല എന്നത് കാലം കരുതിവെച്ച കൗതുകം.എഴുത്തുകാർക്ക് എന്നും വളക്കൂറുള്ള മണ്ണ് തന്നെയായിരുന്നല്ലോ അല്ലെങ്കിലും കോട്ടയം.ലക്ഷക്കണക്കിന് വായനക്കാരെ ആകർഷിക്കാൻ കോട്ടയത്തെത്തിയ ഈ എഴുത്തുകാർക്കെല്ലാം സാധിച്ചിട്ടുണ്ടെങ്കിലും ആ എഴുത്തുകാരെ വേണ്ടരീതിയിൽ മനസ്സിലാക്കുവാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം മാത്രം ഇവിടെ ബാക്കിയാവുകയാണ്. അഗതാ ക്രിസ്റ്റി,സർ ആർതർ കോനൻ ഡയൽ എന്നിവരെയെല്ലാം ആർത്തിയോടെ വായിച്ചിരുന്നവരാണ് മലയാളികൾ.അതേസമയം ബാറ്റൺ ബോസും കോട്ടയം പുഷ്പനാഥും തോമസ് ടി അമ്പാട്ടും നീലകണ്ഠൻ പരമാരയുമെല്ലാം നമുക്ക് തൊട്ടുകുടാത്തവരുമായി.അതെ കോട്ടയത്തിന് അക്ഷരനഗരമെന്ന പേര് ലഭിക്കാൻ ഇവരൊക്കെ തന്നെയാണ് കാരണം. ഇരുന്നൂറോളം നോവലുകൾ എഴുതിയ ആളാണ് കെ.മത്തായി ചാക്കോ.ഏറെയും കുറ്റാന്വേഷണ/ഹൊറർ നോവലുകൾ.കെ.മത്തായി ചാക്കോ എന്നു പറഞ്ഞാൽ ഒരു പക്ഷെ നിങ്ങളറിയുകയില്ലായിരിക്കും.അതേസമയം ബാറ്റൺ ബോസ് എന്നു പറഞ്ഞാൽ അറിയുകയും ചെയ്യും.അതും കാലം കരുതിവെച്ച മറ്റൊരു കൗതുകം. “1975-76 കാലഘട്ടത്തിൽ ഞാൻ അടിമാലി എസ്.…
Read More » -
NEWS
മാർ ക്രിസോസ്റ്റം തിരുമേനി വിടപറഞ്ഞിട്ട് ഒരു വർഷം
തിരുവല്ല: അൾത്താരകളിൽ നിന്നും ഇറങ്ങി മനുഷ്യരിലേക്ക് നിരന്തരം യാത്ര ചെയ്ത പുരോഹിതൻ.അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളം ഒഴിച്ച മഹാ ഇടയൻ.നോമ്പ് നോറ്റ് ശബരിമല കയറിയ, സ്വന്തം മുറിയിൽ ശ്രീകൃഷ്ണന്റെ ഫോട്ടോ സൂക്ഷിച്ച ആ മഹാനായ പുരോഹിതന്റെ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി കരുതുന്നു.മതേതര കേരളത്തിന് വലിയ നഷ്ടം സമ്മാനിച്ചു ഫിലിപ്പോസ് മാർ ക്രിസോസ്റ്റോ വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്. ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ.മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര. സ്മൃതി ആഴങ്ങളിൽ എന്നും ജീവിക്കുന്ന ആ വലിയ ഇടയന്റെ ഓർമകൾക്ക് മുൻപിൽ ഒരു പിടി കണ്ണീർപ്പൂക്കൾ…!! *ഏബ്രഹാം വറുഗീസ്*
Read More » -
NEWS
ഖത്തറിൽ പെരുന്നാൾ ആഘോഷത്തിനിടെ മൂന്ന് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു
ദോഹ: ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘം സഞ്ചരിച്ച ലാൻഡ് ക്രൂയിസർ കാർ അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. മരിച്ച മൂന്നു പേരിൽ രണ്ടു പേർ മലപ്പുറം ജില്ലക്കാരാണ്. ഒരാൾ ആലപ്പുഴ ജില്ലയിൽ നിന്നുള്ള ആളുമാണ്. രണ്ടാം പെരുന്നാൾ ദിനത്തിൽ മിസൈദിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ആണ് അപകടം നടന്നത്. കീഴുപറമ്പ മാരാൻകുളങ്ങര ഇയ്യക്കാട്ടിൽ മെഹമൂദിൻ്റെ മകൻ എം.കെ ഷമീർ (35) പൊന്നാനി മാറഞ്ചേരി പുറംഗ് സ്വദേശി മുഹമ്മദ് അലിയുടെ മകൻ റസാഖ് (31) ആലപ്പുഴ സ്വദേശി മങ്ങാട്ട് സജിത് സുരേന്ദ്രൻ (37)എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. ആറു പേരുടെ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു. മൂന്നുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. സജിത്തിൻ്റെ ഭാര്യയും കുട്ടികളും വാഹനത്തിൽ ഉണ്ടായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More »