കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ കൊല്ലം പരിശീലന കേന്ദ്രത്തിലേക്ക് 2022-23 അദ്ധ്യയനവര്ഷത്തിലേക്കായി കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു.12 മുതല്‍ 14 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അത്ലറ്റിക്സ്, ഹോക്കി (ആണ് - പെണ്), കബഡി (പെണ്‍കുട്ടി) എന്നീ ഇനങ്ങളിലാണ് പ്രവേശനം നല്‍കുന്നത്.
ദേശീയ, സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയവര്‍ക്ക് മുന്‍ഗണനയുണ്ട് . ജനന തീയതി, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനലും, പകര്‍പ്പും), പാസ്പോര്‍ട്ട് സൈസ് ഫോട്ടോ 2 എണ്ണം, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവ സഹിതം 7ന് രാവിലെ 8ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിലെത്തണം. ഫോണ്‍ ഓഫീസ്: 0474-2741659, ഹോക്കി: 9446334829, കബഡി: 8281639024, അത്ലറ്റിക്സ്: 9496838011.