Month: May 2022
-
NEWS
കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടയിൽ സ്ക്രീനിൽ അശ്ലീല വീഡിയോ;ഒരാൾ അറസ്റ്റിൽ
ആസാമിലെ ടിന്‍സുകിയയില്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടെ ഉത്ഘാടന വേദിയിലെ സ്‌ക്രീനിൽ അശ്ലീല വീഡിയോ.സംഭവത്തില്‍ പ്രൊജക്ടര്‍ ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു. കേന്ദ്ര മന്ത്രി രാമേശ്വര്‍ തേലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിഷന്‍, ടിന്‍സുകിയ ജില്ലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം പ്രമുഖര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സംസാരിക്കേ പ്രൊജക്ടറില്‍ അശ്ലീല വീഡിയോ വരികയായിരുന്നു. സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇതു ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു.തുടർന്ന് പോലീസ് പ്രൊജക്ടര്‍ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Read More » -
NEWS
മലയാളി യുവാവ് ഷാർജയിൽ മുങ്ങിമരിച്ചു
ഷാർജ: മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു.ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24)ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു.തുടർന്ന് അധികൃതരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.ഏഴ് മാസം മുൻപാണ് എമിൽ യുഎഇയിൽ എത്തുന്നത്.ഫുജൈറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
Read More » -
NEWS
നെടുങ്കണ്ടത്ത് ബസും കാറും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്
ഇടുക്കി : നെടുംകണ്ടത്ത് കാറും ബസും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്.പത്തനംതിട്ട അടൂരിൽ നിന്നും മുന്നാറിലേക്കു പോയ ഇന്നോവ കാർ ആണ് നെടുങ്കണ്ടത്ത് നിർത്തിയിട്ടിരുന്ന ബസ്സിൽ ഇടിച്ചത്. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read More » -
NEWS
സഹതാപ വോട്ട് പിടിക്കാൻ ഇറങ്ങിയവരോട് സഹതാപം മാത്രം..!
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പി ടി തോമസിന്റെ ശവക്കല്ലറയിൽ ആളൊഴിയാതെയായി.ഒരുകുല പൂക്കളുമായി രണ്ടു ഡസൻ ആളുകളെങ്കിലും കാണും ഏതു സമയത്തും ഫോട്ടം പിടിക്കാൻ.സ്വന്തം ഭർത്താവിന്റെ മൃതദേഹം(ചിതാഭസ്മം) അടക്കം ചെയ്ത കല്ലറയിൽ ഉമാ തോമസിനോ മറ്റു പാർട്ടി പ്രവർത്തകർക്കോ വരുന്നതിന് യാതൊരു തടസ്സവുമില്ല. പക്ഷെ അത് മറ്റൊരാളുടെ ശവക്കല്ലറയ്ക്ക് മുകളിൽ കയറി നിന്നുകൊണ്ട് ആകരുത്.ശവക്കല്ലറക്ക് മുകളിൽ ചവിട്ടി നിൽക്കുന്നത് മോശമാണ്.അതിനു താഴെ ഉള്ളതും ആരുടെയൊക്കെയോ മരിക്കാത്ത ഓർമകളാണ്.അവരുടെ കുടുംബാംഗങ്ങളെ മുറിവേല്പിക്കരുത്.അങ്ങനെ ആരെയും മുറിവേൽപ്പിക്കുന്ന കൂട്ടത്തിലുമായിരുന്നില്ല പി ടി തോമസ്. തൃക്കാക്കരയിൽ ഇലക്ഷൻ നടക്കട്ടെ.ഉമാ തോമസിനോടുള്ള സഹതാപം എല്ലാവരിലും ഉണ്ടാകട്ടെ.പക്ഷെ ഉമാ തോമസിന് പി ടിയുടെ കല്ലറയോടുള്ള വൈകാരിക ബന്ധം എങ്ങനെയാണോ അങ്ങനെതന്നെയാണ് അപ്പുറത്തും ഇപ്പുറത്തുമുള്ള കല്ലറകളോട് അവരവരുടെ കുടുംബത്തിനും എന്നത് മറക്കരുത്.അത് എന്ത് ഇലക്ഷൻ സ്റ്റണ്ടിന്റെ ഷോയ്ക്ക് വേണ്ടി ആണെങ്കിലും…!!
Read More » -
NEWS
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പട്ടികയിൽ പി സി ജോർജ്ജും
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച് ബിജെപി.തൃക്കാക്കരയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാമെന്നായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്.എന്നാല്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറാല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗവും അറസ്റ്റും തുടര്‍ നടപടികളും വരുന്നത്.ഇതോടെ ജോര്‍ജ് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു വിഭാഗം എത്തിയത്. ക്രൈസ്തവ വോട്ടുകള്‍ അനുകൂലമാക്കാന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഉപാധികളില്ലാതെ മത്സരിക്കാനായാല്‍ മാത്രം പിസി ജോര്‍ജിനെ പരിഗണിച്ചാല്‍ മതിയെന്നും തന്റെ കഴിവ് ജോര്‍ജ് തെളിയിക്കട്ടെയെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.എന്‍ഡിഎ ഘടകകക്ഷിയായിരുന്നിട്ട് ഒരിക്കല്‍ ബിജെപിയെ കുറ്റം പറഞ്ഞു പുറത്തുപോയ പിസി ജോര്‍ജിനെ പെട്ടെന്നങ്ങ് വിശ്വാസത്തിലെടുക്കാന്‍ ദേശീയ നേതൃത്വം തയ്യാറല്ലെന്നാണ് സൂചന.
Read More » -
Crime
പത്തനംതിട്ടയിലെ ട്രഷറി തട്ടിപ്പ് ; മുഖ്യപ്രതി പിടിയിൽ
പത്തനംതിട്ട: വിവിധ ട്രഷറികളില്‍ നടന്ന തട്ടിപ്പുകളിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. പെരുനാട് സബ്ട്രഷറിയിലെ കാഷ്യറായിരുന്ന സി.ടി.ഷഹറീനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളിലുമാണ് തട്ടിപ്പ് നടന്നത്. സി.ടി.ഷഹീർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മരിച്ചുപോയ ആളുടെ സ്ഥിര നിക്ഷേപത്തിൽ നിന്നാണ് തട്ടിപ്പ് നടന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പണം തട്ടിയെടുത്തത്. 8.13 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്. കണ്ണൂരിലും തിരുവനന്തപുരത്തുമടക്കം സംസ്ഥാനത്തെ ട്രഷറികളില്‍ നേരത്തെയും സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ട് . കണ്ണൂർ ജില്ലാ ട്രഷറിയിൽ തട്ടിപ്പ് നടത്തിയ സീനിയർ അക്കൗണ്ടന്റ് കണ്ണൂർ കൊറ്റാളം സ്വദേശി നിതിൻ രാജിനെ പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. അക്കൗണ്ട് നമ്പറിലെയോ ഐഎഫ്എസ്‍സി കോഡിലെയോ പ്രശ്നം കാരണം ഗുണഭോക്താക്കൾക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ട്രഷറിയിൽ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറൽ ബാങ്ക്…
Read More » -
Kerala
വികസനം ചർച്ചയായാൽ തൃക്കാക്കര യുഡിഎഫിന് അനുകൂലമാകും; കെവി തോമസ് പാർട്ടിക്കൂറ് കാണിക്കണം-കെ.മുരളീധരൻ
തിരുവനന്തപുരം: തൃക്കാക്കരയിൽ വികസനം ചർച്ചയാക്കിയാൽ നേട്ടം യു ഡി എഫിനാകുമെന്ന് കെ മുരളീധരൻ എംപി. കേരള മോഡൽ ബിജെപി-സി പി എം ബന്ധം പുറത്തുവരുമെന്നും കെ മുരളീധരൻ പറഞ്ഞു. സർക്കാരിന്റെ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നു. തൃക്കാക്കരയിൽ ഉമ തോമസിന്റെ സ്ഥാനാർഥിത്വം തെരഞ്ഞെടുപ്പ് സമിതിയുമായി ചർച്ച ചെയ്ത് തീരുമാനിച്ചതാണ്.പാർട്ടി ഒരു യുദ്ധമുഖത്ത് നിൽക്കുമ്പോൾ അനാവശ്യ ചർച്ച പാടില്ല. കെ.വി.തോമസ് ഇന്നലെ കൂടി പാർട്ടി അംഗത്വം പുതുക്കിയ ആളാണ്. ഞാൻ ആരെയും വില കുറച്ച് കാണുന്നില്ല. തെറ്റ് തിരുത്താൻ Al CC നൽകിയ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തണം.പാർട്ടി കൂറ് കാണിക്കാനുള്ള അവസരമാണിതെന്നും കെ മുരളീധരൻ പറഞ്ഞു. പി.സി.ജോർജിന്റേത് അറസ്റ്റ് നാടകം ആയിരുന്നു. 29 ന് വരുമെന്നറിയിച്ച അതിഷ് ഷാ പെട്ടെന് സന്ദർശം റദ്ദാക്കി. ബിജെപി രണ്ടു കൽപ്പിച്ച് ഹിഡൻ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. യു ഡി എഫ് എം പി മാർക്ക് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് കോൺഗ്രസ് എം…
Read More » -
Business
എല്‍ഐസി: ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കമായി
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഐപിഒ ആരംഭിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാണിത്. ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 221,374,920 ഇക്വിറ്റി ഷെയറുകളുടെ വില്‍പ്പനയാണ് നടക്കുക. ഓഹരികളില്‍ 1,581,249 യൂണിറ്റുകള്‍ വരെ ജീവനക്കാര്‍ക്കും 22,137,492 വരെ പോളിസി ഉടമകള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. നിക്ഷേപകര്‍ക്കായി ഇപ്പോള്‍ തുറന്നിരിക്കുന്ന എല്‍ഐസി പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) മെയ് 9 ന് അവസാനിക്കും. എല്‍ഐസിയുടെ ഓരോ ഇക്വിറ്റി ഓഹരിക്കും 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പോളിസി ഉടമകള്‍ക്ക് 60 രൂപ കിഴിവ് എല്‍ഐസി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ റീട്ടെയില്‍ നിക്ഷേപകര്‍ക്കും ജീവനക്കാര്‍ക്കും 45 രൂപ കിഴിവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓഫര്‍ ഫോര്‍ സെയില്‍ വഴിയാണ് 22.13 കോടി ഇക്വിറ്റി ഷെയറുകളുടെ ഓഹരി വില്‍പ്പന. മെയ് 17ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത. നേരത്തെ 5…
Read More » -
Business
ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ ഇടിവ്; 28 ശതമാനം കുറഞ്ഞു
രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 2001-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 28 ശതമാനത്തിന്റെ (242 കോടി) ഇടിവാണ് അറ്റാദായത്തില്‍ ഉണ്ടായത്. 627.05 കോടി രൂപയാണ് കമ്പനിയുടെ ജനുവരി-മാര്‍ച്ച് കാലയളവിലെ അറ്റാദായം. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഹീറോ 869 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. ഉയര്‍ന്ന ഇന്‍പുട്ട് കോസ്റ്റ്, ഗ്രാമീണ മേഖലയില്‍ ഡിമാന്‍ഡിലുണ്ടായ ഇടിവ്, വാഹനങ്ങളുടെ വില വര്‍ധന തുടങ്ങിയവ ഹീറോയുടെ വില്‍പ്പനയെ ബാധിച്ചു. പ്രവര്‍ത്തന വരുമാനം 14.55 ശതമാനം ഇടിഞ്ഞ് 7421.73 കോടിയിലെത്തി. നാലാം പാദത്തില്‍ 1,118,884 യൂണീറ്റ് വാഹനങ്ങളാണ് ഹീറോ വിറ്റത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ നേടിയ വില്‍പ്പനയെക്കാള്‍ 379,429 യൂണീറ്റുകള്‍ കുറവായിരുന്നു വില്‍പ്പന. അതേ സമയം ഹീറോ വാഹനങ്ങളുടെ ശരാശരി വില 12.71 ശതമാനം ഉയര്‍ന്ന് 62,426 രൂപയിലെത്തി. മൂന്നാം പാദത്തില്‍ വാഹനങ്ങളുടെ ശരാശരി വില 61,010 രൂപയായിരുന്നു. ഒരു ഓഹരിക്ക് 35 രൂപ…
Read More » -
Business
ട്വിറ്റര്‍ ഇനി സൗജന്യമാകില്ല; വമ്പന്‍ പരിഷ്‌കാരങ്ങളുമായി ഇലോണ്‍ മസ്‌ക്
ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ കമ്പനിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. എല്ലാവര്‍ക്കും സൗജന്യമായി ട്വിറ്റര്‍ ലഭ്യമാക്കാതെ വാണിജ്യ ഉപയോഗത്തിനും സര്‍ക്കാര്‍ സേവനത്തിനുമൊക്കെയുള്ള അക്കൗണ്ടുകള്‍ക്ക് പണം ഈടാക്കിയാലോ എന്നാണ് മസ്‌കിന്റെ പുതിയ ചിന്ത. സാധാരണ ഉപഭോക്താക്കള്‍ക്ക് എന്തായാലും തല്‍ക്കാലും ഫീസ് ഒന്നും ബാധകമാകില്ല. ട്വിറ്ററിന്റെ റീച്ച് ഉയര്‍ത്താനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്. ഇലോണ്‍ മസ്‌ക് തന്നെയാണ് ഒരു ട്വീറ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇതിനേക്കുറിച്ച് വിശദീകരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയാറായിട്ടില്ല. ട്വിറ്ററില്‍ കുറെയേറെ മാറ്റങ്ങള്‍ വരുത്താന്‍ ഇലോണ്‍ മസ്‌കിന്റെ നിര്‍ദ്ദേശമുണ്ട്. പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും അല്‍ഗരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി ട്വിറ്ററിലുള്ള ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കാനും മസ്‌ക് പദ്ധതിയിടുന്നുണ്ട്. ട്വിറ്റര്‍ ബ്ലൂ പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ സേവനത്തിന്റെ നിരക്കുകള്‍ കുറച്ചേക്കും എന്നും സൂചനയുണ്ട്. നിരക്കുകള്‍ കുറയ്ക്കുന്നതുള്‍പ്പെടെയുള്ള മാറ്റങ്ങളെക്കുറിച്ച് കുറിച്ച് മസ്‌ക് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ആഴ്ച ആദ്യം ന്യൂയോര്‍ക്കില്‍ നടന്ന വാര്‍ഷിക യോഗത്തില്‍, ട്വീറ്റുകള്‍ എങ്ങനെ പ്രമോട്ടുചെയ്യുന്നു എന്നത് സംബന്ധിച്ച് ട്വിറ്റര്‍…
Read More »