NEWS

മാർ ക്രിസോസ്റ്റം തിരുമേനി വിടപറഞ്ഞിട്ട് ഒരു വർഷം

തിരുവല്ല: അൾത്താരകളിൽ നിന്നും ഇറങ്ങി മനുഷ്യരിലേക്ക് നിരന്തരം യാത്ര ചെയ്ത പുരോഹിതൻ.അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളം ഒഴിച്ച മഹാ ഇടയൻ.നോമ്പ് നോറ്റ് ശബരിമല കയറിയ, സ്വന്തം മുറിയിൽ ശ്രീകൃഷ്ണന്റെ ഫോട്ടോ സൂക്ഷിച്ച ആ മഹാനായ പുരോഹിതന്റെ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യമായി കരുതുന്നു.മതേതര കേരളത്തിന്‌ വലിയ നഷ്ടം സമ്മാനിച്ചു ഫിലിപ്പോസ് മാർ ക്രിസോസ്റ്റോ വിട പറഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുകയാണ്.
ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.ചിരിയുടെ മാലപ്പടക്കങ്ങൾ അദ്ദേഹമെപ്പോഴും വാക്കുകളിൽ കൊരുത്തിട്ടു. ക്രിസോസ്റ്റം എന്ന പേരിന് അര്‍ത്ഥം തന്നെ സുവര്‍ണ്ണ നാക്കുള്ളവൻ എന്നത്രെ.മാനവികതയുടെ സുവിശേഷമായിരുന്നു എന്നും ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ മുഖമുദ്ര.
സ്മൃതി ആഴങ്ങളിൽ എന്നും ജീവിക്കുന്ന
ആ വലിയ  ഇടയന്റെ ഓർമകൾക്ക് മുൻപിൽ ഒരു പിടി കണ്ണീർപ്പൂക്കൾ…!!
*ഏബ്രഹാം വറുഗീസ്*

Back to top button
error: