Month: May 2022
-
NEWS
നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന
നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു. നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേര്‍ ജപ്പാന്‍ പൗരന്‍മാരാണ്. ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്. വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോയ വിമാനമാണ് കാണാതായത്. രാവിലെ 9.55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
NEWS
സ്വന്തം പുരയിടത്തിൽ കൃഷിയും വിൽപ്പനയും; കഞ്ചാവ് കച്ചവടക്കാരൻ പിടിയിൽ
നെടുമങ്ങാട്: വീട്ടുവളപ്പിൽ കഞ്ചാവുചെടികൾ നട്ടുവളർത്തി വിൽപ്പന നടത്തിയിരുന്ന കേസിൽ ഒരാൾ അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ എൻ.ഫൈസലി(20)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശത്ത് കഞ്ചാവു വിൽപ്പന നടത്തുന്ന പത്തിലധികം യുവാക്കൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.ഒരുമാസം മുൻപ് ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് ഇവർ കഞ്ചാവ് വിൽക്കുന്നത്.പ്രധാനമായും കോളേജ് വിദ്യാർഥികളാണ് ഇവരുടെ ഇര.നെടുമങ്ങാട് സി.ഐ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
NEWS
ഒരു സ്ഥാപനത്തിലും ആധാർ കോപ്പി നൽകേണ്ടതില്ല: കേന്ദ്ര സർക്കാർ
ദില്ലി: ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ.ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും ദുരുപയോഗം തടയാന്‍ ആധാര്‍ കാർഡിന്റെ മാസ്ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂ എന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ തിരിച്ചറിയലിനായി ആധാര്‍ ആവശ്യപ്പെടാൻ സാധിക്കുകയുള്ളൂ.മറ്റൊരു സ്ഥാപനത്തിനും ആധാർ കോപ്പി നൽകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്.
Read More » -
Kerala
കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കാലവർഷം കേരളത്തിൽ എത്തിയാതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്ന് വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.സാധാരണ തീയതിയിൽ നിന്ന് മൂന്ന് ദിവസം മുമ്പേ കാലവർഷം കേരളത്തിലേക്ക് പ്രവേശിച്ചു. തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോഗിക മാനദണ്ഡം ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്. അടുത്ത 5 ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവർഷം ആദ്യം തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലാകും പെയ്തിറങ്ങുക. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഒടുവിലത്തെ ഉപഗ്രഹ ചിത്രങ്ങളാണ് ഇതു സംബന്ധിച്ച സൂചന നൽകുന്നത്.അതേസമയം, കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക…
Read More » -
NEWS
സിപിഐഎം × പി സി ജോർജ്ജ്; കുറുക്കന്റെ കൗശലത്തോടെ തൃക്കാക്കരയിൽ ബിജെപി
തൃക്കാക്കര: സിപിഎമ്മിനു 100 തികയ്ക്കുക.ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കുക.ചിത്രത്തിലേ ഇല്ലാതെ കോൺഗ്രസ്സും.ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അവസാനിക്കുമ്പോൾ തൃക്കാക്കരയിലെ സ്ഥിതി ഇതാണ്. തൃക്കാക്കരയിലെ സമുദായ വോട്ടുകൾ എന്ന് പറയുന്നത്, ക്രിസ്ത്യൻ വോട്ട് ശതമാനം 37 ഹിന്ദു ശതമാനം 43 മുസ്ലിം വോട്ട് 20. ഇതാണ് തൃക്കാക്കരയിലേ വോട്ട് നിലകൾ. ഇവിടെ എക്കാലവും കൂടുതൽ ശതമാനം വോട്ടുകൾ കോൺഗ്രസ് പെട്ടിയിൽ ആവുന്നത് മുസ്ലിം ക്രൈസ്തവ വോട്ടുകളാണ്.തൊട്ടു പിന്നിൽ നിൽക്കുന്ന സിപിഎമ്മിനു വിജയിച്ചു കേറാൻ ഒരൊറ്റ വഴിയേ ഉള്ളൂ കോൺഗ്രസ് വോട്ടുകൾ ഗണ്ണ്യമായി കുറക്കുക.അല്ലെങ്കിൽ ആ വോട്ടുകൾ സിപിഎമ്മിലേക്ക് വരാൻ സാധ്യതയില്ലാത്ത സ്ഥിതിക്ക് കോൺഗ്രസ് വോട്ടുകൾ എത്രയും പെട്ടന്ന് ബിജെപി യിലേക്ക് ആക്കികൊടുക്കുക.അതുതന്നെയാണ് തൃക്കാക്കരയിൽ സിപിഎം പയറ്റുന്ന തന്ത്രവും.മുസ്ലീം വോട്ടുകൾക്ക് വേണ്ടി പി സി ജോർജ്ജിനെ തള്ളിപ്പറയാൻ കോൺഗ്രസ് മുന്നിട്ടിറങ്ങിയതോടെ സിപിഐഎം കുഴിച്ച കുഴിയിൽ കോൺഗ്രസ് വീഴുകയും ചെയ്തു. ഒന്നുമല്ലാത്ത ബിജെപിയെ 24 മണിക്കൂറും ടിവി ചാനലിൽ കുത്തി കയറ്റാൻ സിപിഐഎമ്മിന് സാധിക്കുന്നുണ്ട്.ബിജെപി vs സിപിഎം എന്ന നിലക്ക്…
Read More » -
India
കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം
കൽക്കരി പ്രതിസന്ധിയിൽ നടപടിയുമായി കേന്ദ്രസർക്കാർ. കൽക്കരി ഇറക്കുമതിക്ക് കോൾ ഇന്ത്യക്ക് നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് കൽക്കരി ഇറക്കുമതിക്ക് കേന്ദ്രം തയ്യാറാകുന്നത്. നിലവിലെ ടെൻഡറുകൾ നിർത്തിവെക്കാൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി .ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് കൽക്കരി ക്ഷാമം പരിഹരിക്കാനുള്ള സർക്കാർ നടപടികൾ. കൽക്കരി ക്ഷാമം പരിഹരിക്കുന്നതിനായി വീണ്ടും കൽക്കരി ഇറക്കുമതിക്കുള്ള നിർദേശമാണ് കേന്ദ്രം കോൾ ഇന്ത്യക്ക് നൽകിയത്. 2015 ന് ശേഷം ആദ്യമായാണ് കോള്‍ ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നത്. കല്‍ക്കരി ക്ഷാമം ഏപ്രില്‍ മാസത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള തീരുമാനം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ശേഖരം ഏപ്രില്‍ മാസത്തില്‍ ഏകദേശം 13 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, നേരത്തെ കല്‍ക്കരി സംഭരണം നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഈ ടെന്‍ഡറുകളെല്ലാം നിര്‍ത്തി വെക്കാനാണ് ഊര്‍ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനങ്ങള്‍ പ്രത്യേകമായി കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടന്നും കേന്ദ്രം വ്യക്തമാക്കി.…
Read More » -
NEWS
കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു, അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ
ഉദുമ: കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ തൃക്കണ്ണാട്ട് ക്ഷേത്രത്തിനുസമീപം കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബേക്കൽ മലാംകുന്ന് തല്ലാണിയിലെ കുട്ട്യൻ (61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ കുട്ട്യനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ തെരുവുവിളക്കിന്റെ തൂണിലിടിച്ചാണ് നിന്നത്.സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബേക്കൽ ഭാഗത്തുനിന്ന് വന്ന കാർ തൃക്കണ്ണാട്ട് അപകടത്തിൽപ്പെട്ടതറിഞ്ഞ് മറ്റൊരു വാഹനത്തിൽ ബേക്കലിലുള്ള ഒരുസംഘം സ്ഥലത്തെത്തിയിരുന്നു. ഇവർ കാറിനകത്തുനിന്ന് സാധനങ്ങൾ പോലീസ് വരുന്നതിനുമുൻപ് എടുക്കുന്നത് കണ്ട നാട്ടുകാർ തടയുകയായിരുന്നു.സംഭവത്തിൽ കാറോടിച്ച ചെങ്കള സിറ്റിസൺ നഗറിലെ മുഹമ്മദ് സഹദി(25)നെ പോലീസ് അറസ്റ്റുചെയ്തു.മറ്റുള്ളവർ രക്ഷപെട്ടു. ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും കേസെടുത്തു.
Read More » -
NEWS
ചൈനീസ് വ്യോമസേനയെ മറികടന്ന് ഇന്ത്യൻ വ്യോമസേന ലോകത്ത് മൂന്നാമത്, ശക്തമായ മുന്നേറ്റം!
ന്യൂഡൽഹി: വേൾഡ് ഡയറക്‌ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) ന്റെ 2022 ലെ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ഇന്ത്യൻ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തി.അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നു.ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ്, ഇസ്രയേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും ഇന്ത്യൻ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോൾ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എൽസിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യൻ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളിൽ ഒന്നായിമാറ്റുമെന്നാണ് റിപ്പോർട്ട്. ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ…
Read More » -
NEWS
വിദ്വേഷ മുദ്രാവാക്യം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾ അറസ്റ്റിൽ
ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവും അറസ്റ്റിൽ. സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ പെരുമ്പിലാവിലെ വീട്ടിൽനിന്ന് ഞായറാഴ്ച പുലർച്ചെയാണ് പോലീസ് സംഘം യഹിയ തങ്ങളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ആലപ്പുഴയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തുവയസ്സുകാരൻ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ ‘ജനമഹാസമ്മേളന’ത്തിന്റെ മുഖ്യസംഘാടകനായിരുന്നു യഹിയ തങ്ങൾ. ഈ സാഹചര്യത്തിലാണ് വിദ്വേഷ മുദ്രാവാക്യ കേസിൽ സംഘാടകനായ യഹിയ തങ്ങളെയും പ്രതിചേർത്തത്. ഇതിനുപുറമേ, കഴിഞ്ഞദിവസം പോപ്പുലർ ഫ്രണ്ട് നടത്തിയ എസ്.പി. ഓഫീസ് മാർച്ചിൽ ഹൈക്കോടതി ജഡ്ജി അടക്കമുള്ളവർക്കെതിരേ ഇയാൾ മോശം പരാമർശം നടത്തിയിരുന്നു. പി.സി. ജോർജിന് ജാമ്യം അനുവദിച്ച ജഡ്ജിക്കെതിരേയും വിവാദപരാമർശമുണ്ടായി. പുലർച്ചെ പോലീസ് സംഘം എത്തിയതറിഞ്ഞ് യഹിയ തങ്ങളുടെ വീടിന് മുന്നിൽ സമീപവാസികളും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും തടിച്ചുകൂടി. ഇവർ പോലീസ് വാഹനം തടയാനും ശ്രമിച്ചു. അതിനിടെ, വിദ്വേഷ മുദ്രാവാക്യ കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ചുപേരെയും ഞായറാഴ്ച മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കും.വിദ്വേഷ…
Read More » -
NEWS
എസ്ഡിപിഐ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല; കൂടെക്കിടന്നവനേ രാപ്പനി അറിയൂ: പി.സി. ജോർജ്ജ്
തൃക്കാക്കര:രണ്ടുവര്‍ഷത്തോളം എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അതുകൊണ്ട് പറയുന്നു, ഇവര്‍ ഇന്ത്യ മഹാരാജ്യത്തെ സ്നേഹിക്കുന്നവരല്ല എന്നും പി സി ജോർജ്ജ്.കൂടെക്കിടന്നവനേ രാപ്പനി അറിയൂവെന്നും പി.സി. ജോര്‍ജ് പറഞ്ഞു. 2015ല്‍ തനിക്ക് പിന്തുണ നല്‍കിയവരാണ് എസ്.ഡി.പി.ഐ. വി.ഡി.സതീശന്‍ മത വര്‍ഗീയ തീവ്രവാദികളുമായി ചേര്‍ന്ന് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിയോട് മത്സരിക്കുകയാണ്. കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാന ആണിയും അടിച്ചേ വി.ഡി.സതീശന്‍ അടങ്ങൂ. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി. എനിക്ക് സതീശനെ കുറിച്ച് ഇനിയും പറയാനുണ്ടെന്ന് സതീശനറിയാം. അത് എന്നെക്കൊണ്ട് പറയിക്കരുത് എന്നും പി സി ജോർജ്ജ് മുന്നറിയിപ്പ് നല്‍കി. വര്‍ഗീയ പ്രീണനം നടത്തി എങ്ങനെയും വോട്ടുനേടുക മാത്രമാണ് പിണറായിയുടെയും സതീശന്റെയും ലക്ഷ്യം. കാലം നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്നും പി.സി.ജോർജ്ജ് പറഞ്ഞു. താന്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പിണറായി പറയുന്നു.താന്‍ ആരെയും കൊന്നിട്ടില്ല. കലാപത്തിന് ആഹ്വാനം കൊടുത്തിട്ടില്ല.ആരുടെയും കയ്യും കാലും വെട്ടിയിട്ടില്ല.കണ്‍മുന്നില്‍ കണ്ട സാമൂഹിക തിന്‍മകളെ ചൂണ്ടിക്കാണിക്കുകയാണ് ഞാൻ ചെയ്തത്. അത് പൊതു പ്രവര്‍ത്തകന്റെ…
Read More »