NEWS

കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു, അപകടത്തിൽപ്പെട്ട കാറിൽ കഞ്ചാവ്; ഒരാൾ അറസ്റ്റിൽ

ഉദുമ: കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ തൃക്കണ്ണാട്ട് ക്ഷേത്രത്തിനുസമീപം കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ബേക്കൽ മലാംകുന്ന് തല്ലാണിയിലെ കുട്ട്യൻ (61) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ കുട്ട്യനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ തെരുവുവിളക്കിന്റെ തൂണിലിടിച്ചാണ് നിന്നത്.സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ കാറിൽനിന്ന് 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ബേക്കൽ ഭാഗത്തുനിന്ന് വന്ന കാർ തൃക്കണ്ണാട്ട് അപകടത്തിൽപ്പെട്ടതറിഞ്ഞ് മറ്റൊരു വാഹനത്തിൽ ബേക്കലിലുള്ള ഒരുസംഘം സ്ഥലത്തെത്തിയിരുന്നു. ഇവർ കാറിനകത്തുനിന്ന് സാധനങ്ങൾ പോലീസ് വരുന്നതിനുമുൻപ് എടുക്കുന്നത് കണ്ട നാട്ടുകാർ തടയുകയായിരുന്നു.സംഭവത്തിൽ കാറോടിച്ച ചെങ്കള സിറ്റിസൺ നഗറിലെ മുഹമ്മദ് സഹദി(25)നെ പോലീസ് അറസ്റ്റുചെയ്തു.മറ്റുള്ളവർ രക്ഷപെട്ടു. ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: