NEWSWorld

നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന

നേപ്പാളില്‍ കാണാതായ താര എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം തകര്‍ന്നുവീണെന്ന് സൂചന. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ നീങ്ങുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. മുംബൈയില്‍ നിന്നുള്ള ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നാലുപേരുമെന്നാണ് വിവരം.മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. വിമാനത്തിന്റെ സ്ഥിതി എന്തെന്ന് വ്യക്തമല്ല. നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് പോവുകയായിരുന്നു വിമാനമാണ് രാവിലെ കാണാതായത്. വിമാനവുമായുള്ള എല്ലാ ബന്ധവും രാവിലെ 9.55 ഓടെ നഷ്ടപ്പെടുകയായിരുന്നു.

 

നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായതായി റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് വിവരം. മൂന്നു പേര്‍ ജപ്പാന്‍ പൗരന്‍മാരാണ്.

ബാക്കിയുള്ളവര്‍ നേപ്പാള്‍ സ്വദേശികളാണ്. വിമാനത്തിനായി തെരച്ചില്‍ തുടരുകയാണ്. നേപ്പാള്‍ നഗരമായ പൊഖാരയില്‍നിന്ന് ജോംസോമിലേക്കു പോയ വിമാനമാണ് കാണാതായത്. രാവിലെ 9.55നാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: