Month: May 2022

  • Kerala

    ബാ​ലി​കാ​സ​ദ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

    ബാ​ലി​കാ​സ​ദ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. ചി​റ്റാ​ർ സ്വ​ദേ​ശി​നി സൂ​ര്യ(15)​ആ​ണ് മ​രി​ച്ച​ത്. കോ​ന്നി എ​ലി​യ​റ​ക്ക​ൽ ബാ​ലി​കാ​സ​ദ​ന​ത്തി​ലാ​ണ് സം​ഭ​വം. തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് സൂ​ര്യ​യെ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ മരിച്ചതിനെ തു​ട‌​ർ​ന്ന് സി​ഡ​ബ്ല്യു​സി​യാ​ണ് സൂ​ര്യ​യെ ബാ​ലി​കാ​സ​ദ​ന​ത്തി​ൽ എ​ത്തി​ച്ച​ത്. മരണത്തിന് പിന്നില്‍ ദുരൂഹത നിലവിലില്ല. മരണത്തെ തുടര്‍ന്ന് അധികൃതര്‍ ബാലികാസദൻ സന്ദര്‍ശിച്ചു, അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    5 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ, കൂടുതൽ ഉത്തർപ്രദേശിലെന്നും ദേശീയ കുടുംബാരോഗ്യ സർവേ

        രാജ്യത്ത്‌ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ്‌ കേരളത്തിൽ. ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഉത്തർപ്രദേശിലാണെന്നും ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. 1000 ജനനം നടക്കുമ്പോൾ കേരളത്തിൽ 5.2 പേരാണ് മരിക്കുന്നത്. യുപിയിൽ ഇത് 60 കുട്ടികളാണ്. ബിഹാറിൽ 56ഉം. 59 മാസംവരെ പ്രായമുള്ള കുട്ടികളിലുണ്ടാകുന്ന വളർച്ചാ മുരടിപ്പ്‌ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലും കേരളമുണ്ട്. 99 ശതമാനം ജനനവും കേരളത്തിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2019–2021 കാലയളവിലെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. അതേസമയം, ജനന നിരക്കിൽ കാര്യമായ കുറവുണ്ടായി. ഒരു സ്‌ത്രീ ജന്മം നൽകുന്ന കുട്ടികളുടെ നിരക്ക്‌ 2015  ’16ൽ 2.2 ആയിരുന്നത്‌ ഇപ്പോള്‍ രണ്ടായി കുറഞ്ഞു. ബിഹാർ, മേഘാലയ, ഉത്തർപ്രദേശ്‌, ജാർഖണ്ഡ്‌, മണിപ്പുർ സംസ്ഥാനങ്ങളിൽ 22ന് മുകളിലാണ് ജനന നിരക്ക്. രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും 19 വയസ്സിൽ താഴെയുള്ളവരാണ്‌. 60 വയസ്സ്‌ കഴിഞ്ഞവർ 12 ശതമാനമാണുള്ളത്‌. സ്‌ത്രീ സുരക്ഷയിലും കേരളം ഏറെ മുന്നിലാണ്‌. ഭർത്താക്കന്മാരാൽ മാനസിക ശാരീരിക…

    Read More »
  • NEWS

    കോട്ടയം പാത ഇന്ന് തുറന്നു കൊടുക്കും

    കോട്ടയം : ചിങ്ങവനം-ഏറ്റുമാനൂര്‍ രണ്ടാം പാത ഇന്ന് ഗതാഗതത്തിനു തുറന്നുകൊടുക്കും.പാലക്കാട് ജംക്ഷന്‍ തിരുനല്‍വേലി പാലരുവി എക്സ്‌പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തുക.ഇതോടെ, പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം എത്തും. 16.7 കിലോമീറ്റര്‍ നീളം വരുന്ന ഇരട്ടപ്പാതയുടെ പണിയാണ് പൂര്‍ത്തിയായത്.2001 ലാണ് പാതയിലെ എറണാകുളം മുളന്തുരുത്തി റീച്ചിന് നിര്‍മ്മാണാനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇതു പൂര്‍ത്തിയായാല്‍ ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (സിഎഒ) അവസാന വട്ട പരിശോധന നടത്തും. അതിനു ശേഷം ട്രെയിന്‍ ഗതാഗതത്തിന് പൂർണമായും അനുമതി നല്‍കും.     കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നു കൂടി നിയന്ത്രണമുണ്ട്. പകല്‍ 10 മണിക്കൂര്‍ സര്‍വീസ് ഉണ്ടാകില്ല.ഇന്ന് വൈകിട്ട് ആറോടെ പാത സജജ്മാകുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.നാളെയും ചില ട്രെയിനുകൾക്ക് ഈ റൂട്ടിൽ നിയന്ത്രണമുണ്ട്.

    Read More »
  • NEWS

    28 ദിവസം മുൻപ് പ്രസവിച്ച യുവതി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

    ഉദുമ: 28 ദിവസം മുൻപ് കുട്ടിക്ക് ജന്മംനൽകിയ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളായ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പാലക്കുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പനയാൽ പെരുന്തട്ട കളിങ്ങോത്ത് അഭിലാഷ് ആണ് ഭർത്താവ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Crime

    22കാരന്റെ പീഡനത്തിനിരയായ 65കാരി മരിച്ചു

    അമ്ബലപ്പുഴ:  22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ  പോലീസ് അറസ്റ്റ് ചെയ്തു. 25നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം.പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് വന്ന് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു.വാതിൽ തുറന്ന വയോധികയെ തള്ളി മാറ്റി അകത്തു കയറി പിന്നീട് ക്രൂരമായി ബലാത്കാരം ചെയ്തു.തുടർന്ന് വയോധിക ഫോൺ ചെയ്തതനുസരിച്ച് ബന്ധുക്കളെത്തി രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികില്‍സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

    Read More »
  • LIFE

    ‘അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ.’ കഥ പറഞ്ഞു കരയിച്ച ജോർജ് ജോസഫ് കെ ജീവിതം പറഞ്ഞും കരയിക്കുന്നു

    മഴ പെയ്താൽ ചോരുന്ന ഒരു വീട്ടിലാണ് എൻ്റെ മോൻ അപ്പു ജനിച്ചത്. അവൻ പിച്ചവെച്ച് നടക്കുമ്പോൾ കാൽ കുടുങ്ങാതിരിക്കാൻ അവൻ്റെ അപ്പനും അമ്മയും കാൽ തുടക്കുന്ന ചവിട്ടിയും പഴന്തുണിയും ആ കുഴികളിൽ നിരത്തി. അല്ലലുള്ള കുട്ടിയേ ചുള്ളിയുള്ള കാടറിയൂ എന്ന പ്രമാണം ഓർത്ത് അവൻ ഒരു സാധാരണ സ്കൂളിൽ പഠിച്ചു. മഴ കൊണ്ട് നനഞ്ഞ, വെയിൽ കൊണ്ട് കരിഞ്ഞ അവന് അവൻ്റെ അപ്പന് ഒരു കുട വാങ്ങിക്കൊടുക്കാൻ കഴിയാതെ വിഷമിക്കുന്നത് കണ്ട് സങ്കടപ്പെട്ട്, അവൻ കുട്ടുകാരുടെ പാതിക്കുട ചൂടി നടന്ന് തോൽക്കാതെ പഠിച്ചത് അപ്പൻ്റെ, അമ്മയുടെ കഷ്ടപ്പാടുകൾ ഏറ്റെടുത്ത് അത് ചുമക്കാൻ തന്നെയായിരുന്നു. അവൻ ഒന്നും വേണമെന്ന് ഞങ്ങളെ നിർബന്ധിച്ചില്ല, ശഠിച്ചില്ല. അവൻ്റെ അപ്പന് കാറും സ്കൂട്ടറും വേണമെന്ന് അവൻ സ്വപനം കണ്ടില്ല. ചിട്ടി മുതലാളിയുടെ സൈക്കിൾ തങ്ങൾക്ക് ഉണ്ടല്ലോ എന്ന് അവൻ എപ്പോഴും ആശിച്ചു. അവൻ്റെ കുട്ടിക്കാലത്തെ കണ്ടെത്തൽ, വാക്കുകളായി എന്നോട് പങ്കുവെച്ചതിങ്ങനെ: “നമ്മളെത്ര ഭാഗ്യവാനാണല്ലേയപ്പേ…? കാറും സ്കൂട്ടറും ഉള്ളവർക്ക്…

    Read More »
  • Food

    പഴങ്ങളും നട്സും പ്രമേഹരോഗികള്‍ക്കു കഴിക്കാമോ… മറക്കരുത് പ്രമേഹരോഗികള്‍ ഈ കാര്യങ്ങൾ

    സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. ഒപ്പം നട്സുകളും. വിവിധ തരം പഴങ്ങളും നട്സും കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. എന്നാല്‍ അത്രയ്ക്ക് ഭയക്കേണ്ട ഒന്നല്ല പഴങ്ങളും നട്സും. നേരവും കാലവും നോക്കി കഴിച്ചാല്‍ പ്രമേഹത്തില്‍ ഇത് സ്വാധീനം ചെലുത്തില്ലെന്ന് ഡയറ്റീഷന്മാര്‍ ഉറപ്പ് നൽകുന്നു. പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്‍റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ നിലനിർത്താനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്‍റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്‍റെ സമ്പന്ന സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോൾ ചില കാര്യങ്ങളില്‍ കരുതല്‍ വേണമെന്ന് നോയിഡ ഏഷ്യന്‍…

    Read More »
  • Crime

    ‘റെജു ഭായ്’ അന്തർസംസ്ഥാന വാഹന മോഷ്ടാവ് അറസ്റ്റിൽ, മോഷ്ടിച്ച 12 വാഹനങ്ങളും തിരിച്ചെടുത്തു

    കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടിൽ ഹംദാൻ അലി എന്ന റെജു ഭായ് (42) പിടിയിലായി. വെള്ളയിൽ പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, മെഡിക്കൽ കോളേജ്, ചേവായൂർ, ചെമ്മങ്ങാട്, കസബ, നഗരം പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത നിരവധി ഇരുചക്ര വാഹന മോഷണ കേസുകളാണ് ഇതോടെ തെളിയിക്കപ്പെട്ടത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ഇരുചക്ര വാഹന മോഷണം വർദ്ധിച്ചു വന്ന സാഹചര്യത്തിൽ കോഴിക്കോട് ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ബിജുരാജിന്റെ നിർദ്ദേശപ്രകാരം വെള്ളയിൽ പൊലീസും ടൗൺ പൊലീസും പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമായി നടക്കവെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും ഇരുചക്ര വാഹന മോഷണം പോയ കേസിൽ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ മൊബൈൽ ടവർ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള…

    Read More »
  • Kerala

    നെന്മണിക്കരയിൽ കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ

    തൃശ്ശൂർ: തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ മെയ് 28ന് നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകി. ജില്ലാ കലക്ടർ ഹരിത വി കുമാറും നെന്മണിക്കര  പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നതിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇൻഡ്യയുടെ അനുവാദമുള്ള വാക്സിനുകളാണ് കോർ ബി വാക്സിനും കോവാക്സിനുമെങ്കിലും നിലവിൽ കോർ ബി വാക്സിനാണ് കുട്ടികൾക്ക് നൽകുന്നതിന് നിർദേശമുള്ളത്. നിർജ്ജീവ അവസ്ഥയിലുള്ള വൈറസിനെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് വാക്സിനുകളും 0-28 ദിവസം ഇടവേളകളിൽ ഇൻട്രാമസ്കുലർ ആയി നൽകുന്നതാണ്. രണ്ട് വാക്സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കുന്നതിനായി കുത്തിവെയ്പ്പ്…

    Read More »
  • NEWS

    ചെറുനഗരങ്ങൾ പിടിച്ചടക്കി റഷ്യൻ സേനാ മുന്നേറ്റം

    കീവ്: കിഴക്കൻ യുക്രെയ്നിലെ ചെറുനഗരങ്ങൾ പിടിച്ചെടുത്ത് റഷ്യൻ സേന മുന്നേറ്റം തുടരുമ്പോൾ, പ്രശ്നത്തിനു നയതന്ത്ര പരിഹാരത്തിനു സന്നദ്ധമാകാൻ റഷ്യയോടു ജർമനിയും ഫ്രാൻസും അഭ്യർഥിച്ചു. കിഴക്കൻ ഡോൺബാസിൽ കനത്ത തെരുവുയുദ്ധം തുടരുന്ന സീവിയറോഡോണെറ്റ്സ്ക് നഗരത്തിനു സമീപമുള്ള ലിമൻ പട്ടണം പിടിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ റെയിൽവേ ഹബ്ബാണ്. നാലാം മാസത്തിലേക്കു പ്രവേശിച്ച യുദ്ധത്തിൽ, ഡോൺബാസിലെ ലുഹാൻസ്ക് മേഖല മുഴുവനായും റഷ്യൻ സേനയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോർട്ട്. റഷ്യൻ അനുകൂല വിമതരും റഷ്യൻ സേനയ്ക്കൊപ്പം ചേർന്നാണ് പൊരുതുന്നത്. ലിമനിൽനിന്ന് 60 കിലോമീറ്റർ അകലെ ഡോൺബാസിലെ ഏറ്റവും വലിയ നഗരമായ സീവിയറോഡോണെറ്റ്സ്ക് വരും ദിവസങ്ങളിൽ വീഴുമെന്നാണു ബ്രിട്ടിഷ് ഇന്റലിജൻസിന്റെ കണക്കുകൂട്ടൽ. ഇവിടെ റഷ്യൻ ഷെല്ലാക്രമണത്തിൽ 90% കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഡോൺബാസിലെ പല പ്രദേശങ്ങളും നേരത്തേ തന്നെ റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ 10,000 റഷ്യൻ സൈനികരാണു യുദ്ധമുഖത്തുള്ളത്. വെടിനിർത്തലിനായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർ…

    Read More »
Back to top button
error: