ദില്ലി: ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ.ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും ദുരുപയോഗം തടയാന്‍ ആധാര്‍ കാർഡിന്റെ മാസ്ക് ചെയ്ത കോപ്പി മാത്രമേ നൽകാവൂ എന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.
അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്ക് ചെയ്യണ്ടേത്. യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇങ്ങനെ തിരിച്ചറിയലിനായി ആധാര്‍ ആവശ്യപ്പെടാൻ സാധിക്കുകയുള്ളൂ.മറ്റൊരു സ്ഥാപനത്തിനും ആധാർ കോപ്പി നൽകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.
ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്.