Month: May 2022
-
Kerala
സി.പി.എമ്മില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി തമ്മിലടി; വാര്‍ത്ത നല്‍കാന്‍ മാധ്യമങ്ങള്‍ക്ക് മടി: വി.ഡി. സതീശൻ
കൊച്ചി: സി.പി.എമ്മില്‍ സ്ഥാനാര്‍ഥിയെച്ചൊല്ലിയുള്ള തമ്മിലടി വാര്‍ത്തയാക്കാൻ മാധ്യമങ്ങള്‍ക്ക് മടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം തീരുമാനിച്ചു. സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെന്നും പ്രഖ്യാപിച്ചെന്നും പറയുകയും പിന്നീട് മതിലെഴുതുകയും അത് മായ്ക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായി. ഇതിനു കാരണം എറണാകുളം ജില്ലയിലെ സി.പി.എമ്മിനുള്ളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്. എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമം പോലും തയാറായില്ല. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ വൈകിയാല്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കലാപം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ സി.പി.എമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരു തരത്തിലും വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സി.പി.എം സ്ഥാനാര്‍ഥി സസ്‌പെന്‍സില്‍ എന്നാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസുകാരെ കുറിച്ചാണെങ്കില്‍ നിങ്ങള്‍ അങ്ങനെ വാര്‍ത്ത കൊടുക്കുമോ? കഴിഞ്ഞ കുറച്ച് ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ, മുഖ്യമന്ത്രി പറയുന്നതു പോലെ കോലുമായി മാധ്യമങ്ങള്‍ നടക്കുകയാണ്. അവിടെ നിന്ന് വീണു കിട്ടുന്ന എന്തെങ്കിലും…
Read More » -
Kerala
‘ജോ ജോസഫ് സ്‌നേഹത്തിന്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രതീക’മെന്ന് മുഖ്യമന്ത്രി, ‘ഇടതുപക്ഷമാണ് ഹൃദയപക്ഷ’മെന്ന് ഡോ. ജോ ജോസഫ്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വികസന ജനക്ഷേമ നയങ്ങള്‍ നടപ്പാക്കാന്‍ ഡോ. ജോ ജോസഫിന് കഴിയുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സ്‌നേഹത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും പ്രതീകമാണ് ജോ ജോസഫെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞ ഡോ. ജോ. ജോസഫ് തൃക്കാക്കര മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാവുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാന്‍ മനുഷ്യസ്‌നേഹത്തിന്റേയും സാമൂഹ്യപ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു കഴിയും’ മുഖ്യമന്ത്രി കുറിച്ചു. താൻഎക്കാലവും ഇടതുപക്ഷത്തിനൊപ്പമായിരുന്ന് എന്ന് ഡോ. ജോ ജോസഫ്. ഹൃദ്രോഗ വിദഗ്ധനായ താന്‍ എപ്പോഴും ഹൃദയ പക്ഷത്തായിരുന്നു. ഇടതുപക്ഷമാണ് ഹൃദയപക്ഷം. മനുഷ്യന്‍റെ വേദനകള്‍ക്ക് നമുക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ സ്വീകരിക്കുന്ന പക്ഷമാണ് ഇടതുപക്ഷം. ഇടതു സ്ഥാനാര്‍ഥിയായി വരുന്നത് ഭാഗ്യമായി കാണുന്നു. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങളാകാം തന്നെ നഗരമണ്ഡലമായ തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കിയത് എന്നു കരുതുന്നതായി ഡോ. ജോ ജോസഫ്. പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ്…
Read More » -
Kerala
ചർച്ച പരാജയം; ഇന്ന് അർദ്ധരാത്രി മുതൽ കെ.എസ്.ആർ.ടി.സി 24 മണിക്കൂർ പണിമുടക്ക്
ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയം. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.
Read More » -
NEWS
ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ വർധിച്ചുവരുന്നു; നിങ്ങൾക്കും സംശയം പോലീസിനോട് ചോദിക്കാം
ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ വർധിച്ചുവരികയാണ്. ക്രിപ്‌റ്റോകറൻസി തട്ടിപ്പുകളെയും നിയന്ത്രണങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി കേരള പോലീസ് സൈബർഡോം പൊതുതാൽപ്പര്യം മുൻനിർത്തി സോഷ്യൽ മീഡിയയിൽ (ഫേസ്‌ബുക്ക്, യൂട്യൂബ്) 2022 മെയ് 8 ഞായറാഴ്ച്ച 3 P M ന് തത്സമയ വെബ്ബിനാർ സംഘടിപ്പിക്കുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്കിലെ പോസ്റ്റിൽ നിങ്ങളുടെ ചോദ്യങ്ങൾ 2022 മെയ് 7-നോ അതിനു മുൻപോ കമന്റ് ആയി രേഖപ്പെടുത്തുക. https://www.facebook.com/events/s/understanding-cryptocurrency-s/580323586523069/ #Cyberdome #KeralaPolice #Cryptoscams #Cryptocurrency #Cyber_Frauds #KeralaPoliceCyberdome
Read More » -
NEWS
അട്ടപ്പാടി വഴി മണ്ണാർക്കാട് – മേട്ടുപ്പാളയം ബസ് സര്‍വീസുമായി തമിഴ്നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍
അട്ടപ്പാടി വഴി മണ്ണാര്‍ക്കാട്ടേക്ക് ബസ് സര്‍വീസ് ആരംഭിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസാണ് മേട്ടുപ്പാളയത്ത് നിന്നും മണ്ണാര്‍ക്കാട്ടേക്ക് ദിവസേന സര്‍വീസ് നടത്തുന്നത്.ആദിവാസികള്‍ക്കും വ്യാപാരികള്‍ക്കും സര്‍വീസ് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മണ്ണാര്‍ക്കാട്ടെ തമിഴ് കുടിയേറ്റക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. കുടിയേറ്റക്കാര്‍ക്ക് പുറമെ വ്യാപാര ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി തമിഴ്നാടുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നവര്‍ ഏറെയുണ്ട് ഇവിടങ്ങളിൽ. രാവിലെ 6 മണിക്ക് മേട്ടുപ്പാളയത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. ആനക്കട്ടി-അഗളി-മുക്കാലി വഴി 11.30യോടെ മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ എത്തും.12 മണിക്ക് മണ്ണാര്‍ക്കാട് നിന്ന് ആരംഭിക്കുന്ന മടക്കയാത്ര കോയമ്ബത്തൂര്‍ വഴി തിരുപ്പൂരിലേക്കും അവിടെ നിന്ന് മേട്ടുപ്പാളയത്തേക്കും പോകും.
Read More » -
Kerala
വർക്കലയിൽ യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ
വർക്കല: ഇടവ പാറയിൽ സബർമതി ഗുരു മന്ദിരത്തിന് സമീപം അശോകവില്ലയിൽ അശോകൻനായരുടേയും ശോഭനകുമാരി യുടെയും ഏക മകളായ അഞ്ചു (26 ) വിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം ആറരയോടെ ആണ് സംഭവം. വിവരമറിഞ്ഞ് അയിരൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ആണ് അഞ്ജുവിൻ്റെ ജീവനറ്റ ശരീരം കിണറ്റിൽ നിന്നും പുറത്തെടുത്തത്. വിവാഹിതയായ അഞ്ജുവിന് ഏഴ് വയസ്സുള്ള ഒരു മകൻ ഉണ്ട്. അഞ്ജുവിന്റെ വീട്ടിൽ തന്നെയാണ് സംഭവം നടന്നത്. ഇടവ വെൺകുളം കാട്ടുവിള സ്വദേശി വിജീഷ് ആണ് ഭർത്താവ്. ഒരാഴ്ചയായി അഞ്ചു കുടുംബ വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നത് പ്രസവശേഷം അഞ്ചുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഒരാഴ്ച്ച മുമ്പേ അഞ്ജുവിനെ അച്ഛനും അമ്മയും കൂടി ഭർത്യ ഗൃഹത്തിൽ നിന്നും കൂട്ടി കൊണ്ട് വരികയായിരുന്നു. മകൻ അച്ഛനോടൊപ്പം ആണ് കഴിഞ്ഞിരുന്നത്.
Read More » -
NEWS
കോട്ടയം പാതയിൽ നാളെ മുതൽ ട്രെയിൻ ഗതാഗത നിയന്ത്രണം
കോട്ടയം: ചിങ്ങവനം– ഏറ്റുമാനൂർ സ്ട്രെച്ചിലെ ഇരട്ടപ്പാത നിർമാണത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിനാൽ നാളെ മുതൽ കോട്ടയം റെയിൽപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആദ്യ ഘട്ടമായി മേയ് 12 വരെയും രണ്ടാം ഘട്ടമായി 13 മുതൽ 23 വരെയും 3 മുതൽ ആറ് മണിക്കൂർ വരെയാണ് ട്രെയിനുകൾക്കു നിയന്ത്രണം. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ നിയന്ത്രണമുണ്ടാകും.28ന് വൈകിട്ടോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത ഗതാഗതയോഗ്യമാകും എന്നാണ് റയിൽവെ വൃത്തങ്ങൾ അറിയിക്കുന്നത്.
Read More » -
Business
കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി
ന്യൂഡല്‍ഹി: കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനമൊഴിഞ്ഞ് രാകേഷ് ബിയാനി. കമ്പനി സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാകേഷ് ബിയാനി സ്ഥാനമൊഴിഞ്ഞത്. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ മുന്‍നിര സ്ഥാപനമായ ഫ്യൂച്ചര്‍ റീട്ടെയില്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്. 24,713 കോടി രൂപയുടെ ഇടപാട് റിലയന്‍സ് റീട്ടെയില്‍ പിന്‍വലിച്ചതിന് ശേഷം ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളിലും ബോര്‍ഡിലും നിന്നുമുള്ള നിരവധി ആളുകള്‍ പിന്‍വാങ്ങിയിട്ടുണ്ട്. 2019 മെയ് 2-ന് മുതല്‍ മൂന്ന് വര്‍ഷത്തേക്ക് മാനേജിംഗ് ഡയറക്ടറായി വീണ്ടും നിയമിതനായ രാകേഷ് ബിയാനിയുടെ മാനേജിംഗ് ഡയറക്ടറുടെ കാലാവധി 2022 മെയ് 01-ന് പൂര്‍ത്തിയായതായി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. തല്‍ഫലമായി, ബിയാനി അംഗമായിരുന്ന ബോര്‍ഡിന്റെ വിവിധ കമ്മിറ്റികളില്‍ അംഗത്വവും ഇല്ലാതായി. സംഘടനയ്ക്ക് പുറത്ത് മറ്റ് അവസരങ്ങള്‍ തേടുന്നതിനായി എഫ്ആര്‍എല്‍ കമ്പനി സെക്രട്ടറി വീരേന്ദ്ര സമാനിയും സ്ഥാനത്തുനിന്ന് രാജി സമര്‍പ്പിച്ചു. കമ്പനി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായി അറിയിച്ചു. കൂടാതെ, ഫ്യൂച്ചര്‍ റീട്ടെയിലിന്റെ…
Read More » -
Movie
ധ്യാൻ ശ്രീനിവാസൻ അദ്ധ്യാപകനാകുന്നു. ‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ചിത്രീകരണം തുടങ്ങി.
ധ്യാൻ ശ്രീനിവാസൻ അദ്ധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അദ്ധ്യാപകൻ്റെ വേഷത്തിലെത്തുന്നത്. “ഞാൻ ആദ്യമാണ് ഒരു അദ്ധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അദ്ധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ്…” ധ്യാൻ ശ്രീനിവാസൻ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് പറഞ്ഞു കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അദ്ധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിൻ്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തൻ്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അദ്ധ്യാപകനായി എത്തിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്. സ്വന്തം നാടിൻ്റെ വികസനവും ജോസിൻ്റെ വലിയ സ്വപ്നമായിരുന്നു. നാടിനെയും, നാട്ടുകാരെയും സേവിക്കാൻ ജോസ് ഒരു ക്ലബ്ബ് ആരംഭിച്ചു. നാട്ടിലെ നല്ല മനസുള്ള ചെറുപ്പക്കാരെല്ലാം ക്ലബ്ബിൽ ചേർന്ന് ജോസിൻ്റെ വലംകൈ ആയി പ്രവർത്തിക്കാൻ തുടങ്ങി.…
Read More » -
NEWS
ലോകത്തിലെ ഏറ്റവും മനോഹരമായ ലൈറ്റ് ഹൗസ്; വിഴിഞ്ഞം ലൈറ്റ് ഹൗസ് വീണ്ടും തുറന്നു
അന്താരാഷ്ട്ര മറൈന്‍ ട്രാക്കറായ മറൈന്‍ ട്രാഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ലൈറ്റ് ഹൗസ് ചിത്രങ്ങളുടെ പട്ടികയില്‍ വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാനം പിടിച്ചിട്ടുണ്ട്.1972 മേയ് 20നാണ് കോവളം ഹവ്വാ ബീച്ചിനോട് ചേര്‍ന്ന് വിഴിഞ്ഞം ലൈറ്റ് ഹൗസ് സ്ഥാപിച്ചത്. സിലിണ്ടര്‍ ആകൃതിയിലുള്ള വിളക്കുമാടത്തിന് 36 മീറ്റര്‍ (118 അടി) ഉയരമാണുള്ളത്.പുരാതന കാലത്ത് ലോകപ്രശസ്തമായിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതാപകാലത്തിന് ശേഷമാണ് ഈ വിളക്കുമാടം സ്ഥാപിച്ചത്.അതിന് മുമ്പ് ഇവിടെ ഒരു കൊടിമരം ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എട്ടാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെ ആയ് രാജവംശത്തിന്റെ ആഗോള പ്രശസ്തമായ ഒരു തുറമുഖമായിരുന്നു വിഴിഞ്ഞം.പിന്നീട് വിഴിഞ്ഞം തുറമുഖം ചോള രാജവംശത്തിന്റെയും പാണ്ട്യ രാജാക്കന്മാരുടെയും, വേണാടിന്റെയും, ഒടുവില്‍ തിരുവിതാംകൂറിന്റെയും ഭാഗമായി.ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ലൈറ്റ് ഹൗസ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. മെറ്റല്‍ അലൈഡ് ലൈറ്റിംഗ് സംവിധാനവും ഒപ്റ്റിക്കല്‍ ലെന്‍സും ഉപയോഗിച്ചാണ് ഇവിടെ ലൈറ്റ് ഫ്‌ളാഷിംഗ് നടത്തുന്നത്. ലോകപ്രശസ്തമായ കോവളത്തെ ബീച്ചുകളായ ലൈറ്റ്ഹൗസ് ബീച്ച്,…
Read More »