KeralaNEWS

കോട്ടയത്ത് വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ബിനു ജോസ് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ

കോട്ടയം: കരാറുകാരനോട് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മൈനർ ഇറിഗേഷൻ വകുപ്പിലെ വനിതാ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കോട്ടയം ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിലെ സബ് ഡിവിഷൻ അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനി ബിനു ജോസ് ആണ് പിടിയിലായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്തു നൽകുന്നതിനാണ് ഇവർ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

2017 കാലഘട്ടത്തിൽ അനുവദിച്ച അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്ക് ചെയ്തതിൻ്റെ സെക്യുരിറ്റി ഡെപ്പോസിറ്റ് തുക 2,25000 രൂപ മാറി നൽകുന്നിതിന് കോട്ടയം സ്വദേശിയായ കോൺട്രാക്ടറിൽ നിന്നും പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതേ തുടർന്നു കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിച്ചു. പണം വാങ്ങുന്നതിനിടെയാണ് തിരുനക്കര മിനി സിവിൽ സ്റ്റേഷനിലെ മൈനർ ഇറിഗേഷൻ ഓഫിസിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയിൽ നിന്ന് ബിനു ജോസിനെ വിജിലൻസ് പിടികൂടിയത്.

ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകിയ പണവും, ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിനു ജോസിനെ അറസ്റ്റ് ചെയ്തത്.

Back to top button
error: