NEWS

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫ് ആരാണ്?

കൊച്ചി: പതിവ് രീതികള്‍ വിട്ടുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇക്കുറി ഇടതുപക്ഷം തൃക്കാക്കരയില്‍ നടത്തിയത്.യുവനേതാവ് കെഎസ് അരുണ്‍ കുമാറിന്റെ പേരിൽ ചുവരെഴുത്തുകൾ വരെ നടന്നെങ്കിലും അതെല്ലാം മായ്ച്ചു കൊണ്ടാണ് എറണാകുളം ലിസ്സി ആശുപത്രിയിലെ ഡോ.ജോ ജോസഫ് തൃക്കാക്കരയില്‍ സ്ഥാനാ‍ര്‍ത്ഥിയായി എത്തുന്നത്.അറിയപ്പെടുന്ന ഹൃദ്രോ​ഗവിദ​ഗ്ദ്ധന്‍ എന്ന നിലയില്‍ എറണാകുളത്തിനു പുറത്തും പ്രശസ്തനായ ജോ ജോസഫ് കേരളം ഉറ്റുനോക്കിയ ഒട്ടനവധി അവയവമാറ്റ ശസ്ത്രക്രിയകളില്‍ പങ്കാളിയായിട്ടുണ്ട്. മാറ്റിവയ്ക്കാനുള്ള ഹൃദയവുമായി ആംബുലന്‍സിനും ഹെലികോപ്റ്ററിലുമേറി കുതിക്കുന്ന ജോ ജോസഫിനെ ആ രീതിയില്‍ പല‍ര്‍ക്കും പരിചയമുണ്ട്.

 

അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജിലെ പഠനത്തിനു ശേഷം കോട്ടയം മെ‍ഡിക്കല്‍ കോളേജിൽ എത്തിയ ഡോ.ജോ ജോസഫ്  1996 ബാച്ചില്‍ അവിടെ എംബിബിഎസ് പഠനം പൂ‍ര്‍ത്തിയാക്കി.പിന്നീട് കട്ടക്ക് എസ്.എസ്.ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡിഎമ്മും നേടി. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി എറണാകുളം ലിസ്സി ആശുപത്രിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.മികച്ച വാ​ഗ്മിയും എഴുത്തുകാരനും കൂടിയായ ഡോ.ജോ ജോസഫ് ‘ഹൃദയപൂര്‍വ്വം ഡോക്ടര്‍ ‘ എന്ന പുസ്തകത്തിന്റെ രചിയിതാവുമാണ്.

 

 

എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.പി. ജ​യ​രാ​ജ​ന്‍, മ​ന്ത്രി പി.​രാ​ജീ​വ് എ​ന്നി​വ​ര്‍ വി​ളി​ച്ചു ചേ​ര്‍​ത്ത വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ജോ ​ജോ​സ​ഫി​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ബു​ധ​നാ​ഴ്ച എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഡോ. ​കെ.​എ​സ്. അ​രു​ൺ​കു​മാ​റി​ന്‍റെ പേ​രു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നു​വെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ത് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ അ​രു​ൺ കു​മാ​റി​ന്‍റെ പേ​രിൽ ചുവ​രെഴുത്തുകൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ങ്കി​ലും എൽഡിഎഫ് നേതൃത്വം ഇടപെട്ട് അ​ത് പി​ന്നീ​ട് മാ​യ്ച്ചു ക‍​ള​യു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: