NEWS

കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതി ഉപേക്ഷിച്ചു;അമ്മ അറസ്റ്റിൽ

കോഴിക്കോട്: രാമനാട്ടുകരയില്‍ ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്ന് രാവിലെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ സമീപവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോട് പറഞ്ഞു.നീലിത്തോട് പാലത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.

Back to top button
error: