Month: May 2022

  • India

    മോദി സർക്കാരിന് 8 വയസ്; 2024 ലക്ഷ്യമിട്ട് ബിജെപി, മോദി തന്നെ നായകൻ? ഗ്രാമ നഗര വ്യത്യാസമില്ലാതെ മഹാസമ്പർക്കം

    ദില്ലി: മോദി ഭരണത്തിന് ഇന്ന് 8 വയസ് തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചകാലം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്‍റെ നേട്ടങ്ങൾ ചർച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രമന്ത്രിമാർ മുതല്‍ പ്രാദേശിക നേതാക്കൾ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂർ ജനങ്ങൾക്കിടയില്‍ പ്രചാരണത്തിലേർപ്പെടും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണം ഇന്ന് മോദി നിർവഹിക്കും. നാളെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ റോഡ്ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാളെ മുതല്‍ കേന്ദ്രമന്ത്രിമാരുടെ പടയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തുക. കേരളത്തില്‍ തിരുവനന്തപുരം ട്യൂബർ ക്രോപ്സ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍…

    Read More »
  • India

    ജൂലൈയിൽ രാജ്യം വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന് റിപ്പോർട്ട്

    ദില്ലി: ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട്. ജൂലൈയിൽ ആയിരിക്കും അടുത്ത ഊർജ്ജ പ്രതിസന്ധി രാജ്യത്തെത്തുക എന്നാണ് സൂചന. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊർജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്താകെ 20.7 ദശലക്ഷം ടൺ കൽക്കരി ആണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ഡിമാൻഡിൽ നേരിയ വർധന പോലും ഇപ്പോഴത്തെ നിലയിൽ രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. അതേസമയം ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ഉപഭോഗം 214 ഗിഗാ വാട്ട് യൂണിറ്റിൽ എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. രാജ്യത്തെ സമീപകാലത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ആയിരിക്കും ഇത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിലും വലിയ വർധനയാണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 777 ദശലക്ഷം കൽക്കരി ആണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ 718 ദശലക്ഷം ടണ്ണായിരുന്നു ഉൽപാദനം.…

    Read More »
  • India

    വിമതരെ വെട്ടി, ഗ്രൂപ്പ് 23 യിലെ കരുത്തരെ തഴഞ്ഞു; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

    ദില്ലി: വിമതരെ വെട്ടി കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗ്രൂപ്പ് 23 നേതാക്കളായ ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കും സീറ്റില്ല. എന്നാൽ മറ്റൊരു നേതാവായ മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്ന് സീറ്റ് നൽകിയിട്ടുണ്ട്. പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും. രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല തുടങ്ങിയ വിശ്വസ്തർക്കും നേതൃത്വം സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍ കര്‍ണ്ണാടകത്തില്‍ നിന്നും പിയൂഷ് ഗോയല്‍  മഹാരാഷട്രയില്‍ നിന്നും രാജ്യസഭയിലെത്തും. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആദ്യ പട്ടികയിലില്ല. 16 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍  അഞ്ച് പേര്‍ സ്ത്രീകളാണ്. 57 സീറ്റുകളിലേക്ക് അടുത്ത് പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി മറ്റന്നാളാണ്.

    Read More »
  • NEWS

    കപ്പയും മീൻ കറിയും; മലയാളികൾ മറക്കാത്ത രുചിക്കൂട്ട്

    കാലങ്ങളായി കേരളീയരുടെ ഇഷ്ട ഭക്ഷണമാണ് കപ്പ.കപ്പ കൊണ്ടുളള വിഭവങ്ങൾ ഏറെയുണ്ടെങ്കിലും കപ്പ വേവിച്ചത് – മീൻ ജോടി ആണ് ഏറെ ജനപ്രിയം.അതിൽത്തന്നെ വൈവിദ്ധ്യങ്ങൾ ഏറെയാണ്.ഇവിടെ നമുക്ക് കപ്പയും മീൻ മുളകിട്ടതും ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. കപ്പ – ആവശ്യമായ സാധനങ്ങൾ കപ്പ – 1 കിലോ പച്ചമുളക് – രണ്ടെണ്ണം തേങ്ങ – അരമുറി മഞ്ഞൾപ്പൊടി – ഒരു നുളള് ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് താളിയ്ക്കാൻ ചെറിയുളളി – രണ്ടോ മൂന്നോ കടുക് – 1 ടീസ്പൂൺ കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം കപ്പ കഴുകി കഷണങ്ങളാക്കിയത് നന്നായി വേവിക്കുക.വെന്ത ശേഷം വെളളം ഊറ്റിക്കളയണം.എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. അരിഞ്ഞുവെച്ച ഉളളി തവിട്ട് നിറമാകുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും മഞ്ഞൾപ്പൊടിയും ചിരകിയ തേങ്ങയും ചേർക്കുക. ഏറ്റവുമൊടുവിൽ വേവിച്ച കപ്പ ചേർത്തിളക്കുക.ചൂടോടെ വിളമ്പാം. മീൻ മുളകിട്ടത് –…

    Read More »
  • NEWS

    കൊല്ലം – പുനലൂർ മെമു ഇന്ന് മുതൽ ഓടിത്തുടങ്ങും

    കൊല്ലം : കൊല്ലം – പുനലൂർ മെമു ഇന്ന് (30.05.22)മുതൽ ഓടിത്തുടങ്ങും.കൊല്ലം-പുനലൂര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് കൊല്ലത്ത് നിന്നും പുനലൂരിലേക്ക് മെമു സർവീസ് ആരംഭിക്കുന്നത്. ദക്ഷിണ റെയിൽവേ പുതുതായി അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് കൊല്ലം പുനലൂർ പാതയിൽ അൺ റിസർവേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്. രാവിലെ 06.15 ന്  കൊല്ലത്ത് നിന്നും പുനലൂർ വരെയും തിരിച്ച് 08.15 ന് പുനലൂർ നിന്ന് കൊല്ലത്തേയ്ക്കും സർവീസ് നടത്തും.06669 പുനലൂർ- കൊല്ലം, 06670 കൊല്ലം-പുനലൂർ എന്നിവയാണ് ട്രെയിനുകൾ. അതേസമയം യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന വൈകുന്നേരത്തെ പാസഞ്ചർ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ല.കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് മുമ്പ് രാവിലെയും വൈകിട്ടും കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും ഉണ്ടായിരുന്ന പാസഞ്ചർ നിർത്തിയിരുന്നു.

    Read More »
  • NEWS

    കാൺമാനില്ല

    പത്തനംതിട്ട: ഈ ഫോട്ടോയിൽ കാണുന്ന യുവതിയെ കണ്ടു കിട്ടുന്നവർ ആറന്മുള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.  സുനിമോൾ വയസ്സ് 46, (w/o ഉദയൻ, സുധീഷ് ഭവനം, നാരങ്ങാനം വെസ്റ്റ് PO, പത്തനംതിട്ട : മൊബൈൽ:-ISHO – 9497987047, SI – 9497980226,CPO – 9995566172

    Read More »
  • NEWS

    വയനാട് ചുരത്തെ വെല്ലുന്നൊരു ചുരം റോഡ് ഇടുക്കിയ്ക്ക് സമീപമുണ്ട്

    ഇടുക്കി: മലകളെ കീറിമുറിച്ച് കയറി വരുന്ന റോഡിനെ കുറിച്ച് പറയുമ്പോൾ  വയനാട് ചുരത്തെ (താമരശ്ശേരി ചുരം )  മാത്രമേ നമ്മൾ എപ്പോഴും ഓർക്കാറൂള്ളൂ.എന്നാൽ ഇതിലും ഉയരത്തിൽ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ പൂപ്പാറയിൽ നിന്നും വെറും 10 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ബോഡിമെട്ടിൽ ഒരു മലറോഡുണ്ട്‌. വയനാട് ചുരത്തിന്റെ ഉയരം 800 മീറ്ററും ബോഡിമെട്ടിന്റെ 1500 മീറ്ററുമാണ്.ഇരു റോഡുകളും മലയുടെ വയർ കീറിമുറിച്ചു കടന്ന് പോകുന്നവയാണ്.വയനാട് ചുരം ദേശീയ പാത 766 ലും ബോഡിമെട്ട് ദേശീയ പാത 85 ലുമാണുള്ളത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന രണ്ടു റോഡുകളും 1989 ലാണ് ദേശീയപാതകളായി ഉയർത്തിയത്. 800 മീറ്റർ കയറുമ്പോൾ ഗംഭീരമെന്ന് പറയുന്ന നമ്മൾ 1500 മീറ്റർ കയറുമ്പോൾ അതിഗംഭീരമെന്ന്‌ അറിയാതെ പറഞ്ഞു പോകും.കാഴ്ചകളാൽ സമ്പന്നമാണ് ഈ പ്രദേശവും.

    Read More »
  • NEWS

    അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകൾ ഒരു വർഷം കൊണ്ട് ഇരട്ടിയായി; മോദിയുടെ നോട്ട് നിരോധനം ആനമണ്ടത്തരമെന്ന് റിസർവ് ബാങ്ക്

    ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം വൻ പരാജയമെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്.രാജ്യത്ത് കള്ളനോട്ടുകൾ വർധിക്കുന്നായി റിസർവ് ബാങ്കിന്റെ പുതിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 500 രൂപയുടെയും 2000 രൂപയുടേയും കള്ളനോട്ടിൽ വൻ വർധനവുണ്ടായി.101.9 ശതമാനം വർധനവാണ് 500ന്റെ കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായത്.2000ത്തിന്റെ കള്ളനോട്ടുകൾ 54.16 ശതമാനവും വർധിച്ചു.  റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ കടന്നാക്രമിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തി.ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തകർച്ചമാത്രമാണ് നോട്ട് നിരോധനംകൊണ്ടുണ്ടായ നേട്ടമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.  തൃണമൂൽ കോൺഗ്രസ് നേതാക്കളും കേന്ദ്ര സർക്കാറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളെങ്ങനെയാണ് നോട്ടുനിരോധനത്തിലൂടെ എല്ലാ കള്ളനോട്ടുകളും തുടച്ചുനീക്കുമെന്ന് രാജ്യത്തിന് ഉറപ്പുനൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ചോദിച്ചു. ആർ.ബി.ഐ റിപ്പോർട്ടും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • Kerala

    ക്രിസ്ത്യാനികളെ ബി.ജെ.പി പിഡിപ്പിക്കുന്നില്ലെന്നു പി. സി ജോര്‍ജ്, ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ

       വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ മുമ്പാകെ ഹാജരാകാൻ കൂട്ടാക്കാതിരുന്ന പി സി ജോർജ് തൃക്കാക്കരയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു. തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് വെല്ലുവിളിച്ച പി. സി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തൻ്റ അറസ്റ്റിനു പിന്നിലെന്ന് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു എഫ് ഐ ആർ പോലും ഉണ്ടാകുമായിരുന്നില്ലെന്നും ജോർജ് പറഞ്ഞു. പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പി. സി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു. യു. ഡി. എഫിന്‍റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശന്‍ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബി. ജെ. പി പിഡിപ്പിക്കുന്നില്ലെന്നും ബി.ജെ.പിക്കായി പ്രചാരണം നടത്താനെത്തിയ പി. സി ജോര്‍ജ് പറഞ്ഞു. ഇതേ സമയം ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ തുറന്നടിച്ചു. പി സി ജോര്‍ജ് ക്രൈസ്തവ സമുദായത്തിന്റെ ചാംപ്യനാകേണ്ടെന്നും ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും…

    Read More »
  • NEWS

    ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ജേതാക്കൾ

    അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്.അതേസമയം 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഇത് മറികടന്നാണ് അരങ്ങേറ്റത്തിൽ തന്നെ ഐപിഎൽ ചാമ്യൻമാരായത്. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചു നിന്നത്.11 പന്തുകളില്‍ നിന്ന് 14 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.സഞ്ജുവിന് പകരം വന്ന ദേവ്ദത്ത് പടിക്കൽ 10 പന്തുകളില്‍ നിന്ന് വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഗുജറാത്തിനു വേണ്ടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റെടുത്തു.സായ് കിഷോര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

    Read More »
Back to top button
error: