NEWS

സൗദിയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും മരിച്ചു.കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടിൽ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ്​ റാഷിദ്​ (32) ആണ് മരിച്ചത്.തമിഴ്​നാട്​ സ്വദേശിയായ മറ്റൊരാളും, ഒരു ബംഗ്ലാദേശി പൗരനും കൂടെ മരിച്ചവരിൽ ഉൾപ്പെടുന്നു.

ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ്​ വാന്‍ ഹര്‍ദില്‍ വെച്ച്‌  മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍ പെട്ടാണ്​ മൂന്നു പേരും മരിച്ചത്.

 

 

അപകടം നടന്ന ഉടനെ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്റില്‍ നല്‍കിയ വീഡിയോയിലുടെയാണ്​ അപകട വിവരം പുറംലോകം അറിഞ്ഞത്​.സുരക്ഷാ സേനയെത്തി വാഹനമുയര്‍ത്തി ഇവരെ പുറത്തെടുക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

Back to top button
error: