NEWS

കോട്ടയത്തെ ഇരട്ടപ്പാത വഴി തീവണ്ടികൾ ഓടി തുടങ്ങി: ആദ്യം കടന്നു പോയത് പാലരുവി എക്സപ്രസ്സ്;റദ്ദാക്കിയിരുന്ന തീവണ്ടികളെല്ലാം ഇന്ന് അ‍ര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും

കോട്ടയം: ഇരട്ടപ്പാതയായി വികസിപ്പിച്ച ഏറ്റുമാനൂർ – ചിങ്ങവനം റെയിൽ പാതയിലൂടെ ട്രെയിൻ സ‍ര്‍വ്വീസ് തുടങ്ങി.പാറോലിക്കലിൽ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന അവസാനഘട്ട ജോലികൾ പൂ‍ര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തിൽ പുതിയ അധ്യായം എഴുതി ചേര്‍ത്തു കൊണ്ട് പാലരുവി എക്സ്പ്രസ് പുതിയ പാതയിലൂടെ കടന്നു പോയത്.
നേരത്തെ സുരക്ഷാ കമ്മീഷണറുടെ ട്രോളി പരിശോധനയും, എഞ്ചിൻ പരിശോധനയും പൂര്‍ത്തിയാതോടെയാണ് കോട്ടയം വഴിയുള്ള ഇരട്ടപ്പാതയിലൂടെ ഗതാഗതം തുടങ്ങാൻ അനുമതി ലഭിച്ചത്.ഇരട്ടപ്പാതയിൽ സ‍ര്‍വ്വീസ് തുടങ്ങിയെങ്കിലും കോട്ടയം റെയിൽവെ സ്റ്റേഷനിലെ നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയതിനു ശേഷം  ഉദ്ഘാടനം നടത്താനാണ് തീരുമാനം.
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒരാഴ്ചത്തേക്ക് 21 ട്രെയിനുകൾ റദ്ദാക്കിയിരുന്നു.ഈ തീവണ്ടികളെല്ലാം ഇന്ന് അ‍ര്‍ധരാത്രി മുതൽ സര്‍വ്വീസ് പുനരാരംഭിക്കും.

Back to top button
error: