NEWS

കൊല്ലം – പുനലൂർ മെമു ഇന്ന് മുതൽ ഓടിത്തുടങ്ങും

കൊല്ലം : കൊല്ലം – പുനലൂർ മെമു ഇന്ന് (30.05.22)മുതൽ ഓടിത്തുടങ്ങും.കൊല്ലം-പുനലൂര്‍ റെയില്‍വെ ലൈന്‍ വൈദ്യുതീകരണം പൂര്‍ത്തിയായതോടെയാണ് കൊല്ലത്ത് നിന്നും പുനലൂരിലേക്ക് മെമു സർവീസ് ആരംഭിക്കുന്നത്.

ദക്ഷിണ റെയിൽവേ പുതുതായി അനുവദിച്ച ആറു ട്രെയിനുകളുടെ കൂട്ടത്തിലാണ് കൊല്ലം പുനലൂർ പാതയിൽ അൺ റിസർവേഡ് എക്സ്പ്രസ് (മെമു) അനുവദിച്ചത്.

രാവിലെ 06.15 ന്  കൊല്ലത്ത് നിന്നും പുനലൂർ വരെയും തിരിച്ച് 08.15 ന് പുനലൂർ നിന്ന് കൊല്ലത്തേയ്ക്കും സർവീസ് നടത്തും.06669 പുനലൂർ- കൊല്ലം, 06670 കൊല്ലം-പുനലൂർ എന്നിവയാണ് ട്രെയിനുകൾ.
അതേസമയം യാത്രക്കാർ കൂടുതൽ ആശ്രയിച്ചിരുന്ന വൈകുന്നേരത്തെ പാസഞ്ചർ പുനരാരംഭിക്കാൻ തീരുമാനമായിട്ടില്ല.കോവിഡ് നിയന്ത്രണങ്ങളെതുടർന്ന് മുമ്പ് രാവിലെയും വൈകിട്ടും കൊല്ലത്തുനിന്ന് പുനലൂരിലേക്കും തിരിച്ചും ഉണ്ടായിരുന്ന പാസഞ്ചർ നിർത്തിയിരുന്നു.

Back to top button
error: