NEWS

വയനാട് ചുരത്തെ വെല്ലുന്നൊരു ചുരം റോഡ് ഇടുക്കിയ്ക്ക് സമീപമുണ്ട്

ഇടുക്കി: മലകളെ കീറിമുറിച്ച് കയറി വരുന്ന റോഡിനെ കുറിച്ച് പറയുമ്പോൾ  വയനാട് ചുരത്തെ (താമരശ്ശേരി ചുരം )  മാത്രമേ നമ്മൾ എപ്പോഴും ഓർക്കാറൂള്ളൂ.എന്നാൽ ഇതിലും ഉയരത്തിൽ ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ പൂപ്പാറയിൽ നിന്നും വെറും 10 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ബോഡിമെട്ടിൽ ഒരു മലറോഡുണ്ട്‌.
വയനാട് ചുരത്തിന്റെ ഉയരം 800 മീറ്ററും ബോഡിമെട്ടിന്റെ 1500 മീറ്ററുമാണ്.ഇരു റോഡുകളും മലയുടെ വയർ കീറിമുറിച്ചു കടന്ന് പോകുന്നവയാണ്.വയനാട് ചുരം ദേശീയ പാത 766 ലും ബോഡിമെട്ട് ദേശീയ പാത 85 ലുമാണുള്ളത്. നൂറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന രണ്ടു റോഡുകളും 1989 ലാണ് ദേശീയപാതകളായി ഉയർത്തിയത്. 800 മീറ്റർ കയറുമ്പോൾ ഗംഭീരമെന്ന് പറയുന്ന നമ്മൾ 1500 മീറ്റർ കയറുമ്പോൾ അതിഗംഭീരമെന്ന്‌ അറിയാതെ പറഞ്ഞു പോകും.കാഴ്ചകളാൽ സമ്പന്നമാണ് ഈ പ്രദേശവും.

Back to top button
error: