ആലപ്പുഴ: നാടാകെ ഇന്റലിജന്‍സ് കാമറകള്‍ സ്ഥാപിച്ചതോടെ വാഹന യാത്രക്കാര്‍ അതീവ ജാഗ്രതയിലാണ്. നിയമ ലംഘനം നടത്തിയവരാവട്ടെ, പിഴ ചുമത്തിയുള്ള നോട്ടീസ് ഇന്ന് വരും, നാളെ വരും എന്നോര്‍ത്ത് ആകെ അങ്കലാപ്പിലുമാണ്.എന്നാൽ കാമറകള്‍ പലയിടത്തും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
കാമറകളും പരിവാഹന്‍ സൈറ്റും സംയോജിപ്പിക്കുന്നതിലെ കാലതാമസമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസമായതെന്നാണ് അറിയുന്നത്.സാങ്കേതിക പ്രശ്നങ്ങള്‍ മാറുന്ന മുറയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കും.അതേസമയം പലയിടങ്ങളിലും ക്യാമറകൾ പ്രവർത്തനം തുടങ്ങിയിട്ടുമുണ്ട് അതിനാൽ ജാഗ്രതൈ!