NEWS

വിമാനം പറത്തുന്നതിനിടെ പൈലറ്റ് മയങ്ങി വീണു; യാത്രക്കാരൻ വിമാനം സുരക്ഷിതമായി താഴെയിറക്കി

വിമാനം പറത്തുന്നതിനിടെ പൈലറ്റ് മയങ്ങി വീണെങ്കിലും യാത്രക്കാരൻ സുരക്ഷിതമായി വിമാനം താഴെയിറക്കി.അമേരിക്കയിലാണ് സംഭവം.
 ജീവിതത്തിലൊരിക്കലും വിമാനം പറത്തിയിട്ടില്ല എന്ന് മാത്രമല്ല ഒരിക്കലെങ്കിലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഒരാളായിരുന്നു ആ യാത്രക്കാരന്‍.ഗര്‍ഭിണിയായ ഭാര്യയെ കാണാന്‍ നാട്ടിലേക്ക് പോകുകയായിരുന്നു അയാള്‍.ഇതിനിടയിലാണ് ആ ചെറിയ വിമാനത്തിലെ പൈലറ്റ് മയങ്ങിവീണത്.
തൽക്ഷണം അയാള്‍ കോക്പിറ്റിലിലേക്ക് കടന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ വിമാനം നിലത്തിറക്കുകയായിരുന്നു. അവിശ്വസനീയം എന്നാണ് എല്ലാം കഴിഞ്ഞശേഷം, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂം ഉദ്യോഗസ്ഥന്‍ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.അൻപത് പേർക്ക് സഞ്ചരിക്കാവുന്ന സെസ്‌ന ലൈറ്റ് എയര്‍ക്രാഫ്റ്റിന്റേതായിരുന്നു വിമാനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: