KeralaNEWS

മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം

മാന്നാര്‍ പരുമലയില്‍ വന്‍ തീപിടിത്തം. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീപിടിച്ചത്.

പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാർഥനക്കെത്തിയവരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

മൂന്ന് നിലകെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: